ഉള്ളിൽ ചങ്കു പൊട്ടി കരയുകയായിരുന്നു പാർവതി,താൻ ഒമാനിച്ചു വളർത്തിയ മകൻ തന്നെ വേറെ കണ്ണില്ലൂടെയാണ് കാണുന്നതെന്നറിഞ്ഞ ആ മാതൃ ഹൃദയം തവിടു പൊടിയായി.
വിളിച്ചിട്ട് ഒരു അനക്കവും കാണാതായതോടെ ഞാൻ പതിയെ റൂമിലേക്ക് നടന്നു,റൂമിൽ കയറിയതും കണ്ടു അമ്മ വലിച്ചെറിഞ്ഞു പോയ പൊതി ഒരു ഷർട്ടായിരുന്നു അതിൽ അത് കണ്ടതും ഉള്ളൊന്നൂടെ നീറി അങ്ങനെ ചെയ്യാൻ തോന്നിയ നേരത്തെ ശപിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു.ഇനി എങ്ങനെ അമ്മയുടെ മുഖത്ത് നോക്കും അമ്മ ഇനി പഴയെ പോലെ എന്നോട് മിണ്ടുമോ എന്നൊക്ക ആലോചിച്ചു ചങ്കു പൊടിഞ്ഞു.
രണ്ട് പേരും കരഞ്ഞു തളർന്ന് രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിലേക്ക് വീണു.
രാവിലെ എണീറ്റതും ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നതും നെഞ്ചോന്ന് പിടഞ്ഞു.വലിയ ആവേശം ഒന്നുമില്ലാതെ സ്കൂളിൽ പോകാൻ റെഡിയായി താഴോട്ട് പോകുമ്പോളും മനസ്സിൽ മൊത്തം അമ്മയെ അങ്ങനെ ഫേസ് ചെയ്യും എന്ന പേടിയായിരുന്നു.അടുക്കളയിലോട്ട് പോയതും കണ്ടു കരഞ്ഞു വീങ്ങിയ മുഖവുമായി നിൽക്കുന്ന അമ്മയെ അത് കണ്ട് ഉള്ളൊന്ന് വിങ്ങിയതും ഞാൻ പതിയെ അമ്മയെ ഒന്നു
വിളിച്ചു,വിളി കേട്ടെങ്കിലും അമ്മയിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല ഒരു നിസങ്ക ഭാവത്തോടെ അമ്മ ചെറുത്തോണ്ടിരുന്ന പണി തുടർന്നു.
“അമ്മേ…സോറി…”
“ഇന്നലെ അറിയാണ്ട് ചെയ്ത് പോയതാ”എന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും അമ്മയിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല.
“അമ്മേ…”ന്ന് വിളിച്ചു കൊണ്ട് ഒന്നടുത്തോട്ടു നീങ്ങിയതും.
“മാറി നിക്കെടാ അങ്ങോട്ട്”എന്നും പറഞ്ഞ് അമ്മ നിന്ന് വിറച്ചു
“നിനക്ക് പറയാനുള്ള ഒന്നും എനിക്ക് കേൾക്കണ്ട…അല്ലേലും നിനക്ക് ഇനി എന്താ പറയാനുള്ളെ എല്ലാം ഞാൻ എന്റെ കണ്ണോണ്ട് കണ്ടേ അല്ലെ…”
“എന്നാലും എങ്ങനെ തോന്നിയെടാ നിനക്ക് പൊന്നു പോലെ നോക്കിയത് അല്ലേടാ നിന്നെ”എന്നും പറഞ്ഞു അമ്മ നിറഞ്ഞു വന്ന കണ്ണ് തുടച്ചു,ചുണ്ടുകൾ കൂട്ടി പിടിച്ച് പൊട്ടി വന്ന കരച്ചിലടക്കി.
“വെറുതെ ഇനീം ഒച്ച വെപ്പിച്ചു ആരേം അറിയിപ്പിക്കണ്ട”എന്നമ്മ പറഞ്ഞതും വീട്ടിൽ പണിക്ക് നിൽക്കുന്ന സുജ ചേച്ചി പുറത്ത് നിന്ന് അകത്തോട്ടു വന്നു.
“ഇന്ന് ആദി മോന്റെ പിറന്നാളാ അല്ലെ”ന്ന് അവർ ചോദിച്ചതും എങ്ങനെയൊ ഞാൻ അവർക്കൊരു ചിരി തിരിച്ചു കൊടുത്തു.
അത് കേട്ടതും പാർവതിയുടെ ഉള്ളൊന്ന് നീറി.
ഇനിയും നിന്നാൽ കരഞ്ഞു പോവുമെന്നോർത്ത് കഴിക്കാൻ പോലും നിക്കാതെ ബാഗും എടുത്ത് ഞാൻ ഇറങ്ങി.
“യ്യോ ചേച്ചി കുഞ്ഞൊന്നും കഴിച്ചില്ലല്ലോ…ഉച്ചക്ക് ഉള്ളത് എടുക്കേം ചെയ്തിട്ടില്ല”എന്ന് സുജ ചേച്ചി പറഞ്ഞതും
“അവൻ പുറത്ത് നിന്ന് കഴിച്ചോളും ചേച്ചി”
“പണി ഒതുങ്ങി കഴിഞ്ഞാൽ നീ പൊക്കോ…എനിക്ക് നല്ല തലവേദന ഞാൻ ഒന്ന് കിടക്കട്ടെ”ന്നും പറഞ്ഞു പാർവതി റൂമിലേക്ക് പോയി.
സ്കൂളിൽ പോകുമ്പോളും ക്ലാസിൽ ഇരിക്കുമ്പോളും എല്ലാം മനസ്സ് വേറെയെവിടെയോ ആയിരുന്നു.ചുറ്റുമുള്ളവർ പറയുന്നത് എല്ലാം ഒരു മൂളൽ പോലെ മാത്രമാണ് എന്റെ ചെവിയിൽ എത്തിയത്.വൈകീട്ട് വീട്ടിൽ എത്തിയപ്പോൾ ഏട്ടന്മാരും ഏട്ടത്തിമാരും എല്ലാം വിഷ് ചെയ്യാൻ വിളിച്ചെങ്കിലും എന്തെക്കെയോ പറഞ്ഞു ഞാൻ ഫോൺ വെച്ചു.അമ്മയെ കുറിച്ച് ആലോചിക്കും തോറും മനസ്സ് കൈ വിട്ട് പൊയ്ക്കൊണ്ടിരുന്നു.അമ്മക്ക് ഞാൻ അവിടെ ഉണ്ടെന്ന ഒരു ഭാവമേയില്ല.ഞാൻ എന്തെങ്കിലും പറയാൻ ചെന്നാൽ അത് കേൾക്കാൻ കൂട്ടാക്കില്ല,ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഞാൻ വരുമ്പോൾ അമ്മ എണീറ്റ് പോവും പിന്നെ അത് കണ്ട് ഞാൻ കഴിക്കാതെ ആയതും അമ്മ എണീറ്റ് പോവുന്നത് നിർത്തി.പക്ഷെ എന്നോട് ഒരക്ഷരം പോലും പറയില്ല.തികച്ചും 2 അപരിചിതരെ പോലായി ഞങ്ങൾ.ഇതൊക്കെ കാരണം ആകെ പ്രാന്ത് പിടിച്ച അവസ്ഥയായി എനിക്ക്,ഇത് കാരണം വല്ല കടുംകൈ വരെ ചെയ്യും എന്ന അവസ്ഥ വരെയെത്തി.എന്റെ എല്ലാ കാര്യങ്ങളും തികച്ചും യന്ത്രികമായി.
പക്ഷെ അതിലും കലുഷിതമായിരുന്നു പാർവതിയുടെ മനസ്സ്,അവിടെ ഒരു അഗ്നിപർവ്വതം പുകയുന്നത് ആരും അറിഞ്ഞില്ല.
