ശരിക്കു പറഞ്ഞാൽ വയസ്സ് 40 കഴിഞ്ഞെങ്കിലും ഒരു ഡ്രസ്സ് മോഡൽ ആകാൻ എന്തുകൊണ്ടും അനുയോജ്യമായ ശരീര പ്രകൃതിയായിരുന്നു സുനിതയുടേത്. നല്ല നിറം. 5 അടി 3 ഇഞ്ചു ഉയരം. തടി ഉണ്ടെങ്കിലും വടിവൊത്ത ശരീരം. മനോഹരമായ അംഗലാവണ്യങ്ങൾ. മൊത്തത്തിൽ പറയുകയാണെങ്കിൽ കാണാൻ സീരിയൽ നടി അന്ന രാജൻ്റെ കട്ട് എന്ന് പറയാം..
സ്ഥാപനത്തിൻ്റെ പരസ്യ ചിത്രീകരണവും തുടർന്നുള്ള ഉദ്ഘാടന പരിപാടികളും വളരെ വിജയകരമായി പൂർത്തിയായി. പരിപാടിയുടെയും പുതിയ ഷോപ്പിൻ്റെ യും ഗംഭീര വിജയത്തെ തുടർന്ന് സ്ഥാപക ഉടമ സുനിതയ്ക്ക് പല ഉപഹാരങ്ങളും അതുപോലെ സാമ്പത്തിക സഹായവും നൽകുകയുണ്ടായി
എന്നാൽ വലിയ തുക മാസശമ്പളമായി നൽകിക്കൊണ്ട് ആ പരസ്യ കമ്പനി അവരുടെ മോഡലായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോൺ സന്ദേശമാണ് സുനിതയെ ശരിക്കും ഞെട്ടിച്ചത്. മാസശമ്പളം കൂടാതെ പൂർത്തിയാക്കുന്ന ഓരോ വർക്കിനും പ്രത്യേകം ഇൻസെന്റീം ഓഫറിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.
സുനിത തനിക്ക് കിട്ടിയ ഓഫറുമായി സ്ഥാപന ഉടമയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു. സുനിതയുടെ വ്യക്തിപരമായ നേട്ടത്തിൽ സുനിതയെ അഭിനന്ദിച്ച ഉടമ എന്നാൽ സുനിത പോകുന്നത് തൻ്റെ സ്ഥാപനത്തിന് ഒരു വലിയ നഷ്ടമാകുമെന്ന് പറഞ്ഞു. അതുകൊണ്ട് ഈ സ്ഥാപനത്തിലുള്ള ജോലി സുനിത തുടരണമെന്നും അതേസമയം മോഡലായി അവിടെ പാർട്ട് ടൈം ജോലി ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്നും പറഞ്ഞു.
അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ സുനിത പരസ്യ കമ്പനിയെ അറിയിക്കുകയും ആ നിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് അവർ സുനിതയെ പാര്‍ട്ട് ടൈം മോഡൽ ആയി ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ മാത്രം പോയാൽ മതി എന്ന കരാർ അടിസ്ഥാനത്തിൽ ജോബ് കോൺട്രാക്ട് സൈൻ ചെയ്തു. മോഡലിങ്ങിന് ആവശ്യമായ ഡെയിലി വർക്ക് ഔട്ടിന് സുനിതക്ക് എല്ലാ ദിവസവും അധികസമയം കണ്ടെത്തേണ്ടിവന്നു.
മനു പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സുനിതയുടെ കരിയറിലുള്ള ഈ മാറ്റങ്ങളൊക്കെ നടക്കുന്നത്. മനുവിൻ്റെ പഠിത്തവും സുനിതയുടെ ജോലിയും മോഡലിങ്ങും എല്ലാം കൂടി അവരുടെ ജീവിതത്തിൽ അവരറിയാതെ തിരക്കും വേഗതയും കൈവന്നു. മാസങ്ങൾ കഴിയുമ്പോഴേക്കും സുനിതയുടെ ഷൂട്ടിംഗ് തിരക്ക് കൂടിക്കൂടി വന്നു.
ജോലിയും മോഡലിങ്ങും കൂടി ഒന്നിച്ചു കൊണ്ടുപോകുവാൻ പറ്റാത്ത സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തി. ഒടുവിൽ ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജോലി തുടർന്ന് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി.
അങ്ങനെ സുനിത ഒരു മുഴുവൻ സമയ മോഡൽ ആയി കരിയർ തുടരേണ്ടി വന്നു. പരസ്യ ഷൂട്ടിംഗ് ഫാഷൻ ഷോകൾ ഒക്കെയായി എന്നും തിരക്കായി.
ആ പരസ്യ കമ്പനിയിൽ ഒരു അസിസ്റ്റൻറ് ഡയറക്ടർ ആയി ഒരു സ്ത്രീ ഉണ്ടായിരുന്നു പേര് മാലിനി. സുനിതക്ക് അവിടെ ഏറ്റവും അടുപ്പം ഉള്ളത് മാലിനിയോടായിരുന്നു. മാലിനിയുടെ സഹായവും പിന്തുണയും കൊണ്ടാണ് സുനിത 40 വയസ്സ് കഴിഞ്ഞിട്ടും പോലും മോഡലിംഗ് രംഗത്ത് ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത്. അതിൻ്റെ സ്നേഹവും അടുപ്പവും സുനിത എപ്പോഴും മാലിനിയോട് പ്രകടിപ്പിച്ചിട്ടുമുണ്ട്.
മാലിനിക്ക് സുനിതയെക്കാളും നാലോ അഞ്ചോ വയസ്സ് കൂടുതലാണ്. ഏകദേശം 45 വയസ്സ് കഴിഞ്ഞിട്ടുണ്ടാകും. കാണാൻ കുറച്ചു തടിച്ച് നമ്മുടെ ആക്ടറെസ്സ് ബീന ആന്റണിയുടെ ഒരു ലുക്ക്. അവൾ ആദ്യ വിവാഹം ഡൈവേഴ്സ് ആയി ഇപ്പോൾ മറ്റൊരാളുമായി ലിവിങ് ടുഗെതർ ആയി ജീവിക്കുകയാണ്. പാർട്ണർ വേറെ ഏതോ ഒരു പരസ്യ കമ്പനി യിൽ ഡയറക്ടർ എങ്ങാനമാണ്. ആദ്യവിവാഹത്തിലും കുട്ടികൾ ഉണ്ടായിരുന്നില്ല.
മാലിനി ഒന്നുരണ്ട് തവണ സുനിതയുടെ വീട്ടിൽ വന്നിട്ടുണ്ട്. ആദ്യമായി വീട്ടിൽ വന്നത് സുനിത മുഴുവൻ സമയ മോഡലിംഗിലേക്ക് വരുന്നതിൽ മനുവിനു എതിർപ്പുണ്ടായപ്പോൾ അവനെ കൺവിൻസ് ചെയ്യാൻ വേണ്ടിയാണ്. അമ്മയുടെ മോഡൽ മാർക്കറ്റ് വാല്യൂ ഇപ്പോൾ കൂടുതലാണെന്നും അത് കൃത്യമായി യൂട്ടിലൈസ് ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാം എന്നും ഒക്കെ പറഞ്ഞ് മനുവിനെ സമ്മതിപ്പിക്കുകയായിരുന്നു.
