മായ 4New 

ഓയി….
ഫോണിൽ നിന്നും കണ്ണെടുത്ത് അവൻ ചുറ്റും നോക്കി
ഇവിടെ….

അവൻ മാവിൽ നിന്നും ഇറങ്ങി ചുറ്റും കണ്ണോടിച്ചു
രാഹുൽ : ആരാ…. ആരാന്ന ചോദിച്ചേ
മിണ്ടാട്ടം ഇല്ല…

രാഹുൽ : ആരാ ടാ പാതിരായ്ക്ക് പേടിപിക്കുന്നെ
അവൻ പേടിച്ച് പതിയെ തിരിഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞ് നടക്കാൻ തുടങ്ങി
രാഹുൽ : അമ്മേ… അമ്മേ…
അവൻ അകത്തേക്ക്….

രാത്രി 11 : 30
രാഹുൽ ബെഡിൽ ഒരു ഭാഗത്ത് ചരിഞ്ഞു കിടന്നു ഐപിഎൽ കാണുകയായിരുന്നു

Commentary from ravi Shastri
” Here goes rabada…. Vaibvah suryavanshi on strike…. what a shot…over long off for a six…
Sunil Gavaskar : I love it l love it… cross batted six like a tennis player…no wonder he is a wonder kid

അതേയ്…. പിന്നെയും അതേ ശബ്ദം
രാഹുൽ : ആരാ
ഞാൻ നേരത്തെ വന്നില്ലേ
രാഹുൽ : ആരാ ആരാന്നു

ഞാനാ…
പേടിയോടെ
രാഹുൽ : ഞാനോ…എവിടാ
ഞാൻ ഇവിടെ ഉണ്ട്

രാഹുൽ : എവിടെ
ദേ ഇങ്ങോട്ട് നോക്ക്
റൂമിൻ്റെ വാതിലിൻ്റെ മൂലയിൽ വായുവിൽ നിന്ന് ഒരു രൂപം തെളിയുന്നു
ശരാശരി ഉയരം വെളുത്ത നിറം മൂക്കുത്തി….. ഞൊറിഞ്ഞു ഉടുത്ത പട്ടു വസ്ത്രം നെറ്റിയിൽ കറുത്ത പൊട്ട്

ഒന്ന് ഞെട്ടി രാഹുൽ പിറകോട്ട് മാറി
അവള് : എന്നെ പേടിയുണ്ടോ
രാഹുൽ : ശബ്ദം ഇടറി കൊണ്ട്

പിന്നെ പേടിക്കാതെ പാതിരായ്ക്ക് ഇങ്ങനെ എയറിൽ നിന്ന് ഒരാള് വന്ന പേടികൂല്ലേ
രൂപം : ഇയാള് അല്ലെ എന്നെ തട്ടി വിളിച്ചേ
രാഹുൽ : ഞാനോ എപ്പോ

മേശപ്പുറത്ത് കിടക്കുന്ന പ്രതിമ ചൂണ്ടി കാട്ടി
അവള് : ദാ അതിൻ്റെ നെറ്റിയിൽ തൊട്ടില്ലേ അപ്പോ
രാഹുൽ : അപ്പോ

അവള് : നി വിളിച്ചു ഞാൻ വന്നു
രാഹുൽ : ശരിക്കും ആരാ
അവള് : ഞാൻ ഞാൻ… ദേവലോകത്ത് നിന്ന് വന്നതാ
രാഹുൽ : ഹേ….

അവള് : അതെന്നെ അവിടെ അടിമ പണിയാ.. വട്ടാവും അവിടെ നിന്ന അതാ ഞാൻ മെഡിക്കൽ ലീവ് എഴുതി കൊടുത്ത് ഞാൻ ഇങ്ങ് പോണ്
രാഹുൽ : ഐ… മെഡിക്കൽ ലീവ..

അവൻ്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല
അവള് : അതെന്നെ…. അവിടെ ഭയങ്കര ബോറ…അല്ല ഇപ്പഴും എന്നെ വിശ്വാസം ആയില്ല പേടി ഉണ്ട് അല്ലെ

രാഹുൽ : ആ ഉണ്ട്
അവള് : ഇങ്ങ് അടുത്ത് വാ…
രാഹുൽ : എന്തിനാ അതൊന്നും വേണ്ട
അവള് : എന്നെ തൊട്ട് നോക്കിക്കോ…വാ

ഒരു നിമിഷം വേണോ വേണ്ടയോ എന്ന് ചിന്തിച്ചു
പതിയെ മുന്നോട്ട് വന്ന് അവളെ ഒന്ന് തൊട്ട് പെട്ടെന്ന് പിറകോട്ട് മാറി
അവള് : ഇപ്പൊ വിശ്വാസം ആയ

അവൻ ആയി ന്നോ ആയില്ല എന്നീ ഭാവത്തിൽ തലയാട്ടി
അവള് : എന്നാലേ കുട്ടി കിടന്നോ ഞാൻ പിന്നെ വരാം
തിരിച്ചു പറയാൻ തുടങ്ങും മുൻപേ…. അവള് മറഞ്ഞു
രാഹുൽ : ഹേ…പോയ ഹലോ….

രാഹുൽ സ്വയം ഒന്ന് നുള്ളി നോക്കി
രാഹുൽ : ഹേയ് സ്വപ്നം അല്ല
പിറ്റേന്ന് രാത്രി രാഹുൽ എന്തോ എഴുതുന്ന തിരക്കിൽ
അതേയ്….

രാഹുൽ : വന്നാ എവിടെ കാണുന്നില്ല ലോ
അവള് : ഇവിടെ ബെഡിൽ

രാഹുൽ : ഹൊ…. ഇങ്ങനെ പറയാതെ പെട്ടെന്ന് വന്ന എൻ്റെ ഉള്ളു ഒന്ന് പിടഞ്ഞു
അവള് : ഓ…പിന്നെ… എഴുതുവാ അല്ലെ
രാഹുൽ : അല്ല തേങ്ങ ഇടുവ….കണ്ടില്ലേ
അവള് : എന്താണാവോ

രാഹുൽ : അസൈൻമെൻ്റ… ഒന്ന് എഴുതി തരോ
അവള് : സ്വയം അങ്ങ് എഴുതിയ മതി മടിയാ അല്ലെ
രാഹുൽ : അല്ല എന്താ പേര്

അവള് : പേര്… എനിക്ക് പേര് ഒന്നും ഇല്ല ഇയാള് ഒരു പേര് ഇടു
ഒന്നാലോചിച്ചു….

രാഹുൽ : പേര്… ഇപ്പൊ… പെട്ടെന്നു
വായുവിൽ നിന്നല്ലേ വന്നേ…. അതോണ്ട് മായ
അവള് : മായ ആഹാ നല്ല പേര്
രാഹുൽ : ഇഷ്ടായ

അവള് : ഇഷ്ടായി
രാഹുൽ : അതേയ് തൻ്റെ ലുക്ക് സംസരോമോ ഒട്ടും ചേരുന്നില്ല
അവള് : എന്താ കുഴപ്പം

രാഹുൽ : ഇത് ഒരുമാതിരി രാജ രവി വർമ്മയുടെ ഫോട്ടോയിലെ പോലെ…. വല്ല നാടകോ മറ്റോ ഉണ്ടോ ഇന്ന്

അവള് : പിന്നെ എങ്ങനാ വേണ്ടേ ഇഷ്ടം ഉള്ള പോലെ പറ കുഞ്ഞേ…
രാഹുൽ : ഒരു ആൻ്റി ലുക്ക് വേണം….എന്നാല് കണ്ടാൽ പ്രായം അധികം തോന്നാനും പാടില്ല
അവള് : ഇങ്ങനെ പറഞ്ഞ എങ്ങനാ….എനിക്ക് മനസ്സിലാവില്ല
രാഹുൽ : നിക്ക് നിക്ക് ഒരു കാര്യം ചെയ്യ ഞാൻ ഒന്ന് നോക്കട്ടെ
അവള് : ഒക്കെ

Updated: June 5, 2026 — 10:22 pm

Leave a Reply

Your email address will not be published. Required fields are marked *