മായ 2New 

രാഹുൽ ഇൻസ്റ്റാഗ്രാം തുറന്നു നോക്കി
അവളേ ഒരു ഫോട്ടോ കാണിച്ച്

രാഹുൽ : ഇങ്ങനെ മതി ഇത് എങ്ങനെ ഉണ്ട്
മായ : കൊള്ളാം ഇതാ നീ പറഞ്ഞ ആൻ്റി ലുക്ക്
രാഹുൽ : അതേ…

മായ : ആരാ ഇത്
രാഹുൽ : എന്നെ പഠിപ്പിക്കുന്ന മിസ്സ് ആണ് ജയശ്രീ
മായ : ഇയാള് ഒന്ന് കണ്ണടക്ക്

രാഹുൽ : ഒക്കെ
അവള് വായുവിൽ അലിഞ്ഞു പോയി… പുതിയ ഒരു രൂപത്തിൽ പ്രത്യക്ഷനായി
മായ: നോക്ക് കുട്ടി… എങ്ങനുണ്ട്
രാഹുൽ : ഓ…മെയ് ഗോഡ് പോളി….

മായ : എന്നാ ഇയാളുടെ എഴുത്ത് നടക്കട്ടെ ഞാൻ പോയേക്കാം
രാഹുൽ : അയ്യോ പോവല്ലേ… ഞാൻ പിന്നെ എഴുതാ
മായ : കുറച്ചു സമയം മാത്രം ഒക്കെ

രാഹുൽ : ആ… ശരിക്കും എങ്ങനാ ഇവിടെ എത്തിയത്
മായ : ഞാൻ ഇങ്ങോട്ട് വരാൻ തന്നെ നോക്കുവായിരുന്നു ഭൂമിയിലേക്ക്
അവിടന്ന് നോക്കുമ്പോൾ ഒരുപാട് ആളുകളെ കാണാം
പലരും പല തരത്തിൽ…

ഇവിടെ മരത്തിൻ്റെ മുകളിൽ ഒറ്റയ്ക്ക് ഇരുന്ന് പ്രേത പടം കാണുന്ന നിന്നെ ശ്രദ്ധയിൽ പെട്ടപോൾ തന്നെ നീ ആ പ്രതിമയുടെ നെറ്റിയിൽ തൊടുകയും ചെയ്തു
രാഹുൽ : എന്നിട്ട്

മായ : എനിക്ക് ആകെ ഒരു കോരിതരിപ്പ് ആയിരുന്നു
അവിടെ നിന്നും അതേ നിമിഷം തന്നെ ഞാൻ അപ്രത്യക്ഷമായി
രാഹുൽ : അപ്പോ ഇതൊന്നും നിങ്ങളുടെ കാൻട്രോളിൽ അല്ലെ
മായ : ആയിരുന്നു…നീ അതിൽ തൊടുന്നത് വരെ എനിക് ഇഷ്ടമുള്ള സ്ഥലത്ത് പോകാമായിരുന്നു

പക്ഷേ നീ തൊട്ടപ്പോൾ…
രാഹുൽ : മനസ്സിലായി
മായ : എടാ
രാഹുൽ എന്തോ

മായ : നീ ഒക്കെ അല്ലെ
രാഹുൽ : അങ്ങനെ ചോദിച്ച…ഒക്കെ ആണ്
മായ : അതെന്താ അങ്ങനെ

രാഹുൽ : എനിക്ക് അങ്ങനെ ആരും ഇല്ലല്ലോ ഇവിടെ ഒറ്റയ്ക്ക് ഭയങ്കര ബോറ
മായ : ഇപ്പൊ ഞാൻ ഇല്ലേ… ജസ്സ് ച്ചിൽ മാൻ
രാഹുൽ : അത് വിട് എവിടാ താമസം

മായ : ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട് പക്ഷെ ഞാൻ വിചാരിച്ചാല് മാത്രേ നിനക്ക് എന്നെ കാണാൻ പറ്റൂ

രാഹുൽ : ഓഹോ…. എന്നാലേ എനിക്ക് ഒരു വാക്ക് തരുമോ
മായ : എന്താ
രാഹുൽ : എന്നെ വിട്ട് പോവില്ല ന്നു
മായ : അത് പറ്റില്ല കുട്ട എൻ്റെ ഇവിടുത്തെ സമയം തീർന്ന തിരിച്ചു പോകേണ്ടി വരും
അതൊന്നും ഇപ്പൊ നോക്കണ്ട നീ പറ എന്തെല്ല നിൻ്റെ വിശേഷം

രാഹുൽ : ഞാൻ ഇപ്പൊ ഹാപ്പി ആണ് ശരിക്കും ഹാപ്പി ഒരു കൂട്ട് കിട്ടിയല്ലോ
മായ : ആ പിന്നെ ഫ്രൻസിനോട് ഒന്നും പറയണ്ട എൻ്റെ കാര്യം

രാഹുൽ : ഒക്കെ… സത്യം പറഞ്ഞ വിശ്വസിക്കാൻ ഇപ്പോഴും… ഇങ്ങനെ ഒരു എക്സ്പീരിയൻസ് ആദ്യ ചില കഥകളിൽ വായിച്ചു കേട്ടത് അല്ലാതെ…
മായ : വിശ്വസിക്കഡോ…

രാഹുൽ : ഞാൻ അടുത്ത് വന്നോട്ടെ
മായ : എന്തിനാ
രാഹുൽ : ചുമ്മാ

മായ : എന്നാ വാ
അവള് എഴുന്നേറ്റ് നിന്ന് രണ്ട് കയ്യും നീട്ടി അവനെ വിളിച്ചു
രാഹുൽ എഴുന്നേറ്റ് അവളുടെ നേരെ നടന്നു അവളെ മുറുകെ കെട്ടിപിടിച്ചു അവളുടെ ചുമലിൽ തല ചായ്ച്ചു

മായ അവൻ്റെ മുടിയിൽ തലോടി വിരൽ ഓടിച്ചു
മായ : എടാ…
രാഹുൽ : എന്താ ടാ

മായ : നീ ഒക്കെ അല്ലെ
രാഹുൽ : ഒന്ന് മൂളി

അവളിൽ നിന്ന് വേർപെട്ട് അവൻ മാറി നിന്നു കണ്ണ് തുടച്ചു
മായ : അയ്യേ.. കരയ എൻ്റെ കുട്ടി

മായ അവൻ്റെ ചുമലിൽ ആയി അവളുടെ രണ്ടു കൈ വച്ചു അവനെ നോക്കി
മായ : ഇനി മുതൽ നിൻ്റെ ലൈഫ് കളർ ആകും മോനെ…
രാഹുൽ : എങ്ങനെ….

മായ : അതൊക്കെ ഉണ്ട്…

രാഹുൽ : പറ
മായ : ഇപ്പൊ ഒരു ആൻ്റി പ്രേതം ഇല്ലേ നിൻ്റെ കൂടെ
രാഹുൽ ചിരിച്ചു പോയി
മായ : ഹ അങ്ങനെ പോരട്ടെ… ഇനി ഈ കണ്ണ് നനയരുത്
അതേയ്… എൻ്റെ കയ്യിൽ ഒന്ന് പിടിക്ക്

രാഹുൽ അവളുടെ വലതു കയ്യിൽ വിരൽ ചേർത്ത് വച്ചു
അവർ രണ്ടു പേരും പറക്കുകയായിരുന്നു വായുവിലൂടെ കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് കൂടെ

രാഹുൽ : കറങ്ങാൻ കണ്ട സമയം…ഒന്നും കാണാൻ വയ്യ
മായ : ദാ അത് കണ്ടോ ലൈറ്റ് പിടിപ്പിച്ചത്
അവള് താഴേക്ക് ചൂണ്ടി

രാഹുൽ : എന്താ അത്
മായ : കൊച്ചി എയർപോർട്ട് ൻ്റെ രൺ വെ
രാഹുൽ : എറണാകുളം എത്തിയ നമ്മള്
മായ : അത് കണ്ടോ വലതു ഭാഗത്ത് അത് കൊച്ചി തുറമുഖം
വാ…..

പിന്നെയും അവർ തെക്കോട്ട് നീങ്ങി
മായ : അത് എന്താ എവിടാ ന്നു പറ
രാഹുൽ : ഞാൻ ഇങ്ങോട്ട് ഒന്നും വന്നിട്ടില്ല
മായ : അത് കോവളം ലൈറ്റ് ഹൗസ്

Updated: June 5, 2026 — 10:22 pm

Leave a Reply

Your email address will not be published. Required fields are marked *