അന്നൊരു ബുധനാഴ്ചയായിരുന്നു..
അമ്മ ഉച്ചയായപ്പോഴേക്കും ബാങ്കിലേക്ക് ഇറങ്ങിയപാടെ പതിവ് പോലെ ഞാൻ മെയിൻ ഡോർ ലോക്ക് ചെയ്ത് ഞാൻ ഒളിപ്പിച്ച് വെച്ചിരുന്ന എന്റെ പണിയായുധങ്ങൾ ഉള്ള ബാഗും എടുത്ത് അമ്മയുടെ മുറിയിലേക്ക് ചെന്നു.. അമ്മ മാറിയിട്ട നൈറ്റിയും പാവാടയും കട്ടിലിൽ കിടപ്പുണ്ട്..
പിന്നെ താമസിച്ചില്ല.. ഞാൻ സാധാരണ ഇടുന്ന പാന്റീസ് എടുത്തു.. കുറച്ച് നാൾ മുൻപ് ഒരു വകയിലെ അമ്മായിയുടെ വീട്ടിൽ ഒരു ഫങ്ക്ഷന് പോയപ്പോൾ അവിടുന്ന് അടിച്ചുമാറ്റിയതാണ്. ഞാൻ ഉപയോഗിച്ച് അലക്കി തന്നെ അത് നന്നായി പഴകിയിരുന്നു…എന്നാലും അത് ഉപയോഗിക്കുമ്പോൾ നല്ലൊരു ഫീലാണ്.. ഞാനത് ഇട്ട് കഴിഞ്ഞ് അമ്മയുടെ അഴയിൽ കിടന്ന ഒരു ബ്രെയ്സർ എടുത്തിട്ടു.. അതിന്റെ കപ്പിലേക്ക് ഞാൻ പഞ്ഞിയൊക്കെ വെച്ച് ഉണ്ടാക്കിയെടുത്ത പാഡ് വെച്ച് മുലകൾ ആക്കി..
കട്ടിലിൽ കിടന്ന ചുവപ്പ് കളർ അടിപാവാട എടുത്തൊന്ന് നേരെയാക്കി അത് അരയിൽ നല്ല ടൈറ്റായി കെട്ടി.. കഴിഞ്ഞ ദിവസം അമ്മ മാറിയിട്ട പിങ്കിൽ വെള്ള പൂക്കളൊക്കെയുള്ള സാരിയുടുക്കാമെന്നാണ് വിചാരിച്ചത്.. അഴയിൽ അമ്മ അഴിച്ചിട്ടിരുന്നു.. അമ്മ ഇടുന്നപോലെ തന്നെ അതിനൊരു ബ്ലാക്ക് കളർ ബ്ലൗസാണ്..
ഞാൻ അഴയിൽ കിടന്ന ബ്ലൗസ് കൂടി എടുത്തിട്ടു.. അമ്മ നല്ല ഭംഗിയായിട്ടാണ് ബ്ലൗസൊക്കെ തൈപ്പിക്കാറ്.. എനിക്കും അതൊരുപാട് ഇഷ്ടാണ്.. ബ്ലൗസും പാവാടയും ഇട്ട് സാരി കൂടി എടുത്ത് ഉടുത്തുതുടങ്ങി.. സാരിയുടുക്കാനൊക്കെ ഞാനൊരു പ്രൊഫഷണൽ ആയിരുന്നു.. നല്ല ഭംഗിയായി പ്ലീറ്റെടുത്ത് സാരിയുടുത്ത് പിന്നൊക്കെ ചെയ്തു.. അമ്മ മുഖത്തിടുന്ന ഒരു പോണ്ട്സ് ക്രീം മുഖത്തിട്ട് കണ്ണെഴുതി..
ഒരു പൊട്ട് വെച്ചു.. പിന്നെ ഞാൻ ഉപയോഗിക്കുന്ന കമ്മലുകളിൽ ഒരു ജോഡിയെടുത്തു.. ആണി കളഞ്ഞ അത് ഞാൻ കാതിൽ ഒട്ടിക്കാറാണ് ചെയ്യാറ്.. കാത് കൂടി കുത്തിയാൽ കളിയാക്കലുകൾ കൂടുമെന്ന് അറിയാമായിരുന്നു.. മൂക്കുത്തിയും അതുപോലെ ഒട്ടിക്കാറാണ് ചെയ്യാറ്..
സൂപ്പർ ഗ്ലൂ ഒക്കെ പോലെ നല്ല ഗ്ലൂ ഇട്ട് വളരെ അൽപ്പം കൊണ്ട് ഒട്ടിച്ചാൽ നല്ല ബലവും കിട്ടും വിയർക്കുമ്പോഴേക്ക് വേദനയൊന്നും ഇല്ലാതെ അത് അഴിക്കാനും പറ്റുമെന്നത് ഞാൻ തന്നെ കണ്ടെത്തിയ ടെക്നോളജി ആയിരുന്നു.. ഫേസ്ബുക്കിൽ ഒരു പെണ്ണിന്റെ ഐ.ഡി തുടങ്ങി എന്നെപോലെ തന്നെയുള്ള മറ്റു കൂട്ടുകാരികളെ കണ്ടപ്പോഴാണ് ആ ടെക്നോളജി എന്റെത് മാത്രമല്ലെന്ന് എനിക്ക് മനസ്സിലായത്..
എന്തായാലും കമ്മലും മൂക്കുത്തിയും ഇട്ട ശേഷം അമ്മയുടെ ഒരു മാലയും കയ്യിൽ രണ്ട് വളകൾ കൂടി എടുത്തിട്ടു.. സാധാരണ ഇങ്ങനൊക്കെയെ ചെയ്യാറുള്ളു.. അമ്മയും അച്ഛനും വീട്ടിൽ ഇല്ലാത്തപ്പോൾ നെയിൽ പോളിഷ് ഒക്കെ ഇട്ട് മേക്കപ്പൊക്കെ ഇട്ട് കുറേകൂടി അടിപൊളിയായി ഒരുങ്ങുമായിരുന്നു..
മുടി ഒന്നഴിച്ച് ചീവി അലസമായി വിടർത്തിയിട്ടു.. ഹെയർ എക്സ്റ്റൻഷൻ ഒക്കെ ഉണ്ടെങ്കിലും സാധാരണ ദിവസം അത് ഉപയോഗിക്കാറുണ്ടായിരുന്നില്ല… അത് സെറ്റ് ചെയ്യാനൊക്കെ നല്ല സമയം ആവശ്യമായിരുന്നു..
എന്തായാലും സാരിയൊക്കെ ഉടുത്ത് കഴിഞ്ഞ് കണ്ണാടിയിൽ ഞാനെന്ന പെണ്ണിനെ കാണുമ്പോഴുള്ള ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. ശരീരം കൂടി അമിതവണ്ണമൊന്നും കൂടാതെ കൊണ്ട് നടക്കുന്നതുകൊണ്ട് എനിക്കെന്നോട് തന്നെ സ്നേഹം തോന്നുന്നത് ഞാനൊരു പെണ്ണായി ഉടുത്തോരുങ്ങിക്കഴിയുമ്പോഴാണ്..
പതിവ്പോലെ സാരിയൊക്കെ ഉടുത്ത് വീടിനുള്ളിൽ കറങ്ങി.. സാരിയും ബ്ലൗസും അല്പം മുഷിഞ്ഞിരുന്നതായിരുന്നകൊണ്ട് വീടൊക്കെ ഒന്ന് അടിച്ചുവാരാൻ വിചാരിച്ചു.. സാരിയൊക്കെ കേറ്റികുത്തി അങ്ങനെ ഓരോന്നൊക്കെ ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു.. അതൊക്കെ കഴിഞ്ഞപ്പോഴേക്കും ചെറുതായി വിയർത്തിരുന്നു.. സാരി തുമ്പുകൊണ്ട് തന്നെ മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച് ഒന്ന് ഇരുന്നു.. ചോറുണ്ണാത്തതുകൊണ്ട് വിശപ്പുണ്ട്..
ഡ്രസ്സ് ചെയ്ത് കഴിഞ്ഞ് ഒരു പെണ്ണായിട്ടാണ് ഞാൻ ഉച്ചക്ക് ചോറ് കഴിക്കാറുള്ളത്.. ചോറുണ്ട് കഴിഞ്ഞ് പാത്രമൊക്കെ കഴുകി വെച്ച് വെറുതെ റീൽ കണ്ടുകൊണ്ടിരുന്ന സമയത്താണ് ഇൻസ്റ്റയിലെ ഒരു ഡാൻസ് റീൽ കാണുന്നത്.. കുറച്ച് നാളായി ഇപ്പോൾ പെൺവേഷത്തിൽ ഡാൻസ് ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്.. അങ്ങനെ ഓൺലൈൻ വീഡിയോ ഒക്കെ കണ്ട് അത്യാവശ്യം ചുവട് വെക്കാനുള്ളതൊക്കെ പഠിച്ചെടുത്തു.. ഇടക്ക് ഞാനും ഇഇൻസ്റ്റയിൽ റീൽ ഇടാറുണ്ടായിരുന്നു..
