നേഹയുടെ പത്തൊൻപത് – 2 Likeഅടിപൊളി 

 

എന്തായാലും തിരിച്ചുള്ള പോക്ക് വ്യത്യസ്തമായിരുന്നു. ബോസ്സും ആലീസും എന്നോട് അകലം പാലിച്ചു. ഞാനും അങ്ങോട്ട് മിണ്ടിയൊന്നുമില്ല. അടുത്തിരിക്കുന്ന ജോണിനോടും ഞാൻ മിണ്ടിയില്ല.

എന്നാലും എയർപോർട്ടിൽ നിന്നു വണ്ടിയിൽ കയറിയപ്പോൾ അയാളെനിക്കൊരു box തന്നു. കമ്മൽ ആയിരുന്നു. പ്ലാറ്റിനം ആണെന്ന് തോന്നുന്നു. Ocean blue കല്ല് പതിപ്പിച്ച ചെറിയ കമ്മൽ .

ഞാനത് തുറന്നു നോക്കിയെങ്കിലും ഒരു thanks പോലും പറയാതെ എടുത്തു ബാഗിൽ വെക്കാൻ നോക്കി.

അന്നേരം തന്നെ അയാളെന്റെ കൈ ഞെരിച്ചു കൊണ്ട് ആ box തിരികെ വാങ്ങി കമ്മൽ പുറത്തെടുത്തു. രണ്ടു കാതിലും ബലമായി തന്നെ കമ്മൽ ഇട്ടു തന്നു. പിന്നെ കവിളിൽ പിടിച്ചു രണ്ടു കാതും നോക്കി.

“കൊള്ളാം.”

കൂടുതൽ ഒന്നും പറയാതെ നേരെയിരുന്നു. വണ്ടി നേരെ പോയത് ഫ്ലാറ്റിലേക്കായിരുന്നു.

എന്റെ സാധനങ്ങളുമായി ആലീസ് പിന്നാലെ വന്നു. എല്ലാം എനിക്ക് കൈമാറി അവൾ പിരിയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാര്യം എന്തൊക്കെ ആണെങ്കിലും എനിക്കവളെ പിരിയണം എന്നില്ലായിരുന്നു. പക്ഷേ, അവളെന്റെ മുഖത്തേക്കൊന്ന് നോക്കിയത് പോലുമില്ല. അവൾ തന്ന ബുക്‌സും പിടിച്ചു ഞാൻ കുറേ നേരം ആ നിൽപ് നിന്നു.

 

കുറച്ചു സമയത്തിന് ശേഷം ജോണും തിരികെ പോയി. ഞാനും മെയ്ഡും മാത്രമായി. കലശലായ വയറുവേദന കൊണ്ട് ഞാൻ രണ്ടു ദിവസത്തേക്ക് കോളേജിൽ പോയില്ല. ആരും എന്നെ വിളിച്ചു പോലും ചോദിച്ചില്ല, എന്താ വരാത്തത് എന്ന്. എനിക്കതിൽ അതിശയമൊന്നും തോന്നിയില്ല. എല്ലാവരും എന്നോടങ്ങനെ തന്നെയാണ്.

എന്നാൽ രണ്ടാം ദിവസം വൈകുന്നേരം അങ്ങേരു വീട്ടിൽ വന്നു. ഞാനിപ്പോൾ സാർ എന്ന് വിളിക്കാറില്ല. ജോൺ എന്ന് തന്നെ വിളിക്കും. അത് കേൾക്കുമ്പോൾ അയാൾക്ക് കുരു പൊട്ടുമെന്നറിയാം അത് കൊണ്ട് തന്നെ.

മെയ്ഡിനോട്‌ എന്റെ കാര്യങ്ങളെല്ലാം അന്വേഷിച്ചു.

“നാളെ ക്ലാസ്സിൽ കാണാം.”

ഇതും പറഞ്ഞു അയാൾ ഇറങ്ങി പോയി.

അത് കേട്ടപ്പോഴാണ് ഇനി ഇങ്ങേരെ ക്ലാസ്സിൽ കാണുമ്പോഴുള്ള awkwardness ഞാനെങ്ങനെ സഹിക്കും എന്നോർത്തത്.

അതിലും പേടി ഞങ്ങൾ തമ്മിലുള്ള ബന്ധം ആരെങ്കിലും അറിഞ്ഞാലുള്ള പുകിലോർത്തായിരുന്നു.

എന്തായാലും അടുത്ത ദിവസം താരതമ്യേന നല്ലതായിരുന്നു. എന്ത് പറ്റി, എന്താണ് വരാത്തത് എന്നെല്ലാം കൂട്ടുകാർ ചോദിച്ചു, വയറുവേദനയുടെ കാര്യം പറഞ്ഞു. അത്രയേ നടന്നുള്ളു.

എന്നാലും ക്ലാസ്സെടുക്കുമ്പോഴുള്ള ജോണിന്റെ നോട്ടം അസഹനീയമായിരുന്നു. ശീലമില്ലാത്തത് കൊണ്ടാണ്. രണ്ടു കൊല്ലമായി ഇങ്ങേരുടെ ക്ലാസ്സിൽ ഇരിക്കുന്നു. പക്ഷേ, ഇന്നുവരെ എന്നെ ഒന്ന് നോക്കിയിട്ടില്ല, മനസ്സിലായോ എന്ന് ചോദിച്ചിട്ടില്ല… ഇന്നിപ്പോൾ ആ attention എല്ലാം കിട്ടുന്നു, അതിനു കൊടുക്കേണ്ടി വന്ന വില എന്റെ ശരീരം ആണല്ലോ എന്നോർത്തപ്പോൾ എനിക്കെന്നോട് തന്നെ സഹതാപം തോന്നി.

 

തിരികെ വീട്ടിലെത്താൻ ബസ് പിടിക്കൽ ഒരു പണി ആയിരുന്നു. എനിക്ക്‌ വലിയ പരിചയമില്ലാത്ത സ്ഥലമാണ് കൊച്ചി. പുറത്ത് പോയിരുന്നതെല്ലാം ആലീസിന്റെ കൂടെ ആയിരുന്നത് കൊണ്ട് കൂടുതൽ ഒന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല. അവസാനം മെയ്ഡിനെ വിളിച്ചു മനസിലാക്കിയിട്ടാണ് പോയത്.

വീട്ടിലെത്തിയപ്പോഴുണ്ട് അങ്ങേരു സോഫയിൽ ഇരിക്കുന്നു.

“നിന്നെ കോളേജിൽ നിന്ന് പിക് ചെയ്താൽ ബാക്കി പിള്ളേര് സംശയിക്കും. അതാണ്. ”

ഞാൻ ചോദിക്കാതെ തന്നെ explanation വന്നു.

“വെല്ല്യ ഉപകാരം.”

ഞാൻ തൊഴുതു കാണിച്ച് റൂമിലേക്ക് പോയി.

കുളിച്ചു വന്നപ്പോഴേക്കും എനിക്ക് ചായയും ഉള്ളിവടയും തന്നു.

“ശാരദ ചേച്ചി മറ്റന്നാളെ വരൂ.”

വീണ്ടും ചോദിക്കാതെ explanation.

ഞാനാകെ ആലോചിച്ചത് നാളത്തേക്ക് ഫുഡ്‌ എന്ത് ചെയ്യും എന്നായിരുന്നു.

ചായ കുടിക്കുന്നതിനിടക്ക് അയാളെന്റെ അരികിലേക്ക് വന്ന് വയറിൽ ചേർത്തു പിടിച്ചു.

“വിട്… I’m not in a good mood.”

ഞാൻ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.

അയാൾ ഒന്നും പറയാതെ ചായ മുഴുവൻ കുടിച്ചു തീർത്തു ഡോർ വലിച്ചടച്ചു പുറത്തേക്കിറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *