ഒറ്റക്ക് കിടക്കാൻ എനിക്ക് പേടിയായിരുന്നു. ഞാൻ ആലീസിനെ ഒന്നു വിളിച്ചു നോക്കി. അവളെന്റെ കാൾ കട്ട് ചെയ്തു. മമ്മിയെ വിളിച്ചപ്പോൾ എടുത്തു.
മമ്മിക്ക് ഈ കഥയൊന്നുമറിയില്ലല്ലോ. ഞാൻ പറഞ്ഞുമില്ല. കുറച്ചു കള്ളം പറഞ്ഞു ഫോൺ വെച്ചപ്പോഴേക്കും എനിക്ക് കരച്ചിലടക്കാനായില്ല. കരഞ്ഞു കരഞ്ഞുറങ്ങിപ്പോയി.
അടുത്ത ദിവസം രാവിലെ ആയിരുന്നു task. ഉച്ചക്ക് കഴിക്കാൻ ഫുഡ് കൊണ്ടു പോകണം. ഇത്ര കാലം ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ട് എനിക്ക് കുക്കിംഗ് ഒട്ടുമറിയില്ല.
എങ്ങനെയോ യൂട്യൂബ് നോക്കി ഒരു ഉപ്പേരിയും ചോറുമുണ്ടാക്കി കഴിഞ്ഞപ്പോഴേക്ക് സമയം ഒൻപത് മണി. ഒൻപതരക്ക് ക്ലാസ്സ് തുടങ്ങും.
പിന്നെ കുളിച്ചു വന്നപ്പോഴേക്ക് എന്നും പോകുന്ന ബസ്സും പോയി. ഒരു കാലിച്ചായ പോലും കുടിച്ചില്ല.
പിന്നെ കരഞ്ഞു വിളിച്ചു ക്ലാസ്സിലെത്തിയപ്പോൾ പത്തര ആയിരുന്നു. ക്ലാസ്സിനു മുന്നിലെത്തിയപ്പോൾ ആണ് ജോൺ ആണ് ക്ലാസ്സിലെന്ന് കണ്ടത്. ഞാൻ തിരിഞ്ഞു നടന്നു. പുറത്താക്കുമെന്ന് ഉറപ്പല്ലേ. അതിനും മുന്നേ ഞാനങ്ങു പോയേക്കാം എന്നോർത്തു.
“Neha, come in ”
അയാൾ അത്യാവശ്യം ഉറക്കെ തന്നെ പറഞ്ഞു. ഭാഗ്യം…. ഞാൻ കണ്ണുകൾ തുടച്ചു ക്ലാസ്സിൽ ചെന്നിരുന്നു.
ആ ഒരാഴ്ച്ച ഇത് തന്നെയാരുന്നു അവസ്ഥ. രണ്ട് ദിവസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞ മെയ്ഡ് വന്നതേയില്ല. എനിക്ക് പഠിക്കാൻ സമയമില്ലാതായി. രാവിലേ എണീറ്റ് ഉച്ചക്ക് ഫുഡ് ഉണ്ടാക്കണം, വൈകുന്നേരം വന്നിട്ട് രാത്രിയിലേക്കും. അതിനിടക്ക് ക്ലീനിങ്..
എന്റെ കൈയെല്ലാം നിറയെ പച്ചക്കറി അരിഞ്ഞ പാടായി. രാവിലേ ഭക്ഷണം കഴിക്കാതെ ഞാൻ ക്ഷീണിച്ചു. പുറത്തു നിന്ന് ഭക്ഷണം കഴിക്കാം എന്നു വെച്ചാൽ അതിനുള്ള പൈസ അച്ഛനോട് എന്തു പറഞ്ഞു വാങ്ങിക്കും. അച്ഛന്റെ വിചാരം ഇപ്പോഴും ഹോസ്റ്റലിൽ ആണെന്നല്ലേ…
ഒരാഴ്ച്ചത്തെ ജീവിതം നരകതുല്യമായിരുന്നു. എനിക്കെല്ലാവരോടും വെറുപ്പു തോന്നി. പ്രത്യേകിച്ച് അയാളോട്.
വെള്ളിയാഴ്ച്ച വൈകുന്നേരം അയാൾ ഫ്ലാറ്റിലേക്ക് വന്നു. ഞാൻ നിസ്സംഗതയോടെ നോക്കി നിന്നു.
“ഇതാ, fourth sem ന്റെ ടെക്സ്റ്റ് ബുക്സ്.”
ഞാനാ ബുക്സ് എല്ലാം വലിച്ചെറിഞ്ഞു.
“എനിക്കിപ്പോ ഇതല്ല വേണ്ടത്. വിം ഇല്ലേ? അത് കൊണ്ടു വാ… പിന്നെ കുറച്ചു പച്ചക്കറി. അതാണല്ലോ ഇപ്പോ എന്റെ ജോലി. തന്നോടൊക്കെ ഞാൻ എന്ത് ദ്രോഹം ചെയ്തേടോ???
അപ്പനും അമ്മയും രണ്ട് വഴിക്കാണ്. ഒന്നിച്ച് നിന്നാൽ എന്നും വഴക്ക്. അങ്ങനൊരു വീട്ടിൽ നിന്ന് പഠിച്ച് പ്ലസ് ടുവിന് എല്ലാ വിഷയത്തിലും full mark വാങ്ങാൻ ഞാൻ എന്തു മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാവോ? കയ്യും കാലും പിടിച്ചാണ് റിപീറ്റ് ചെയ്തതും ഈ കോളേജിൽ ജോയിൻ ചെയ്തതും.
എന്നിട്ട് താനെന്താ എന്നോട് ചെയ്തത്? പേപ്പർ പോലും നോക്കാതെ എന്നെ തോൽപ്പിക്കുന്നു, അറ്റെൻഡൻസ് കളയുന്നു, പുറത്തു നിർത്തുന്നു…
നാട്ടിൽ മൊത്തം ചീത്തപ്പേരാണ് എന്റെ ഫാമിലിനെ പറ്റി. അങ്ങനൊരു കുടുംബത്തിൽ നിന്ന് ഒരുത്തന്റേം പേരു ചേർത്ത് പറയിപ്പിക്കാതെയാണ് കഴിഞ്ഞ 20 കൊല്ലം ഞാൻ ജീവിച്ചത്. താൻ കാരണം, തന്റെ torture താങ്ങാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ് ഞാനിപ്പോ ഇങ്ങനെയായത്. എന്നോടിങ്ങനെ ഒക്കെ ചെയ്യാൻ ഞാനെന്ത് തെറ്റാ തന്നോട് ചെയ്തത്? എന്റെ അച്ഛൻ തന്റെ കൂടെ പഠിച്ച സമയത്ത് വല്ലതും ചെയ്തെങ്കിൽ അങ്ങേരോട് പോയി തീർക്ക്. എന്നെ വെറുതെ വിട്.”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“ഞാനിപ്പോ ആരാ തന്റെ വെപ്പാട്ടിയോ? ചിന്നവീടോ? ഹോ…working day ഭാര്യേടെ കൂടെ, ലീവ് വെപ്പാട്ടിടെ കൂടെ. അതാകും തന്റെ routine അല്ലേ ?തനിക്ക് നാണമില്ലേ മൈരേ ”
ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.
അയാളൊരു തേങ്ങയും പറഞ്ഞില്ല. ബുക്സ് എല്ലാം പെറുക്കി റൂമിൽ കൊണ്ടു വെച്ച് എന്റെ തോളിലൊന്നു തട്ടി.
” ഇന്ന് പുറത്ത് പോയി കഴിക്കാം. ഒരുങ്ങി വാ. ”
“വേണ്ട.. എന്നിട്ട് വേണം നാട്ടുകാര് കണ്ട് പറഞ്ഞോണ്ട് നടക്കാൻ. ഞാൻ പട്ടിണി കെടന്നോളാം 😤”
