അല്ലെങ്കിലും ഞാൻ ഇവിടേ പഠിക്കാനും കുറച്ചു നാൾ മാറി നിൽക്കാനും വന്നതല്ലേ പിന്നേ ഞാൻ എന്തിന് ഇതൊക്കെ ശ്രദ്ധിക്കണം…. 😤🥲
“ഹായ് പേരെന്താ…. ”
സ്വന്തമായി മോട്ടിവേഷൻ കുത്തി കയറ്റുമ്പോൾ ആയിരുന്നു സൈഡിൽ നിന്നും ഒരു ചോദ്യം വന്നത്…ഒരു പെണ്ണായിരുന്നു അത്….
ഞാൻ എന്റെ ബാക്കിലേക്കും സൈഡിലേക്കും ഒക്കെ ഒന്ന് നോക്കി..
ഇനി ആള് മാറി പരിചയപ്പെടാൻ വല്ലോം വന്നതാണോ…
“ഇയാളോട് തന്നാ ചോദിച്ചേ പേരെന്താ… ”
അവൾ വീണ്ടും എന്നേ നോക്കി ചോദിച്ചു…
“ദേവാ.. ”
ഞാൻ വേഗം തന്നെ മറുപടി പറഞ്ഞു…വെറുതേ എന്തിനാ പരിജയ പെടാൻ വന്നവരെയും വെറുപ്പിക്കുന്നേ…
ശേഷം ഞാൻ അവളേ അടിമുടിയൊന്നു നോക്കി മൊത്തത്തിൽ കൊള്ളാം
പാലപ്പത്തിന്റെ നിറമുള്ള അവളുടെ ശരീരത്തിൽ ഒരു കുരിശു മാല കണ്ടപ്പോൾ.ഞാൻ ഇങ്ങോട്ട് വരാൻ കാരണക്കാരിയായ കുരിശിനേ എനിക്ക് ഓർമ്മ വന്നു…
“ഞാൻ റോസ്, ഇവൾ ആമി……. ”
അവൾ അവളെയും അവളുടെ തൊട്ടപ്പുറത്ത് എന്നേ തന്നെ നോക്കി ഇരിക്കുന്നവളെയും പരിചയപെടുത്തി…
അവൾ തട്ടമൊക്കെയിട്ട ഒരു ഉമ്മച്ചി കുട്ടിയായിരുന്നു. മാസ്ക് ഇട്ടതുകാരണം കണ്ണുകൾ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു…
പക്ഷേ ആ കണ്ണുകൾ മാത്രം മതിയായിരുന്നു അവളുടെ സൗന്ദര്യത്തെ തിരിച്ചറിയാൻ….
കുറച്ചു നേരം അവളുടെ കണ്ണിലേക്ക് തന്നെ ഞാൻ നോക്കിയിരുന്നു പോയി….അത്രമേൽ അതെന്നെ സ്വാധീനിച്ചിരുന്നു….
ആ മാസ്ക് ഒന്ന് ഊരാൻ പറഞ്ഞാലോ… അല്ലെങ്കിൽ വേണ്ട…
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് രാഹുലിന്റെ വിളിയായിരുന്നു….
“എടാ ദേവാ ഇന്നിനി ക്ലാസ്സ് ഒന്നും ഉണ്ടാവില്ലത്രേ ഫസ്റ്റ് ഡേ ആയതുകൊണ്ട് കുറച്ചു പ്രോഗ്രാംസ് ഒക്കെ ഉണ്ടെന്ന് നീ കാണാൻ വരുന്നോ….”
അവന്റെ ഒപ്പം ഒരു പെണ്ണും കാണാം…
ഇവൻ ഇത്ര വേഗം ഇതിനെ വളച്ചോ… 😳
ഞാൻ ചുറ്റും നോക്കിയപ്പോൾ ക്ലാസ്സിൽ നിന്നും ഓരോരുത്തരായി പുറത്തേക്ക് പോവുന്നുണ്ടായിരുന്നു….
“ഞാൻ ഇല്ല നിങ്ങൾ പൊക്കോ….”
ഇപ്പോൾ അവന്മാരുടെ ഒപ്പം പോയിട്ടും വല്ല്യ കാര്യമില്ല….നമ്മളേ ഒന്നും മൈൻഡ് ചെയ്യാൻ നേരം കിട്ടില്ല…
പക്ഷേ എന്നേ ഒന്ന് നിർബന്ധിക്കും എന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല…
അവന്മാർ വേഗം തന്നെ പുറത്തേക്ക് പോയി..
“എടി നീ വരുന്നുണ്ടോ… ”
റോസ് ആമിയോട് ചോദിച്ചു….
അവളുടെ മറുപടിയും ഇല്ല എന്നായിരുന്നു…..
റോസ് ആമിയേ കുറേ നിർബന്ധിച്ചെങ്കിലും അവൾ പോവാൻ കൂട്ടാക്കിയില്ല….
അവസാനം സഹികെട്ട് റോസ് അവൾക്ക് ഒരു റ്റാറ്റയും കൊടുത്ത് പുറത്തേക്ക് പോയി…
കൂട്ടത്തിൽ എനിക്കും ഒന്ന് കിട്ടിയിട്ടുണ്ടായിരുന്നു..
ഇപ്പോൾ ക്ലാസ്സിൽ എന്നെയും ചേർത്ത് അഞ്ചുപേരെ ഉള്ളു
ഞാൻ, ആമി, നിധി, പിന്നേ ബാക്കിലേ ബെഞ്ചിൽ മൂലക്കിരുന്നു കൊഞ്ചി കുഴയുന്ന ഒരു കപ്പിൾസും…
നിധി ഇവിടേ നിൽക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോൾ തന്നെ പോയേനേ
ഇനി ഇപ്പോൾ പോവാം എന്ന് വിചാരിച്ചാൽ അത് അവളെ കണ്ട് പേടിച്ചോടുന്നതിന് തുല്യമാവും…
ഞാൻ എന്റെ ബെഞ്ചിൽ ഇരിക്കുന്ന ആമിയുടെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു….
കക്ഷി എന്തോ ഇരുന്നു വായിക്കുകയായിരുന്നു……..അസാധാരണമായി വലുപ്പവും വീതിയുമുള്ള ആ ബുക്ക് കണ്ടപ്പോൾ എനിക്ക് ഒരു തരം കൗതുകം തോന്നി…
അതെന്താണെന്ന് നോക്കാൻ വേണ്ടിയായിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയത്..
ഞാൻ ഇരുന്നതും പെട്ടന്നവൾ എന്നേ നോക്കി ശേഷം വീണ്ടും വായന തുടർന്നു
“ഇതെതാ ബുക്ക്…. ”
അവൾ വായിക്കുന്നത് പഠിക്കുന്നതുമായി ബന്ധ പെട്ടതല്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അവളോടായി ചോദിച്ചു…
മറുപടിയായി അവൾ എന്തോ പറഞ്ഞു…
പക്ഷേ മാസ്‌ക്കുള്ളത് കൊണ്ട് പറഞ്ഞത് വ്യക്തമായില്ല….

Kollam
Please continue