നിർമലഅവന്റെ മേലേക്ക് ചാരി കൊണ്ട്
എന്നെങ്കിലും ഒരിക്കലോ.
വരുന്ന മൂന്നു മാസം മൂന്നു മാസം കൂടെയേ ഞാനും മീനുട്ടിയും ക്ഷമിക്കു.
അത് കഴിഞ്ഞാൽ ഞാനും മീനുട്ടിയും ശ്രീയുടെ വീട്ടിൽ വന്നു നില്കും നോക്കിക്കോ അല്ലേ മോളു എന്ന് പറഞ്ഞോണ്ട് നിർമല അവനെ വട്ടം പിടിച്ചു നിന്നതും..
അമ്മേ മീനുട്ടിയെ കൂട്ടി പിടിക്കുന്നപോലെ അങ്കിളിനെയും പിടിചൊ..
അതെന്തിനാ.
അങ്കിൾ എങ്ങോട്ടും പോകില്ല അതിനാ.
അമ്പടി കേമി നീയാള് കൊള്ളാല്ലോ.
സത്യമാ മീനുട്ടി പറയുന്നേ അമ്മ അങ്ങിനെ പിടിക്കുമ്പോ മീനുട്ടി എങ്ങോട്ടും പോകാറില്ലല്ലോ
ഹ്മ്മ് അത് ശരിയാ എന്നാ അങ്ങിനെ പിടിക്കാം അല്ലേ.
പിടിച്ചോ പിടിച്ചോ എന്ന് പറഞ്ഞോണ്ട് മീനു ചിരിച്ചോണ്ടിരുന്നു.
ദേ അത് കണ്ടോ ശ്രീ അവളുടെ ഒരു സന്തോഷം ശ്രീ അതൊന്നു നോക്ക് ശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ കാണിച്ചു കൊടുത്തോണ്ടിരുന്നു.
നിർമല ശ്രീയുടെ കവിളിൽ ഉമ്മവെച്ചോണ്ട് മീനുട്ടി അമ്മ കൊടുത്തിട്ടുണ്ട് കെട്ടോ.
ഹ്മ്മ്.
അതെ അങ്കിളിനു ഇപ്പൊ മുഴുവനായിട്ടും വേണ്ടാ എന്ന പറയുന്നേ.
രാത്രി മതീന്ന് ഇന്നലെ രാത്രി മീനുട്ടി പറഞ്ഞപോലെ അമ്മ കൊടുത്തിട്ടുണ്ട് കെട്ടോ അതുപോലെ കെട്ടിപിടിച്ചു കുറെ ഉമ്മ കൊടുത്തിട്ടുണ്ട്.
ഇനി അങ്കിൾ ഓഫീസിൽ ഒക്കെ പോയിട്ട് വന്ന ശേഷം അതിനേക്കാൾ കൂടുതൽ കൊടുക്കാം പോരെ.
ഹ്മ്മ്.
മീനുട്ടിക്ക് സമ്മതമല്ലേ.
ഹ്മ്മ് സമ്മതമാ.
എന്നാ അങ്കിളും മീനുട്ടിയും സംസാരിച്ചോണ്ടിരുന്നോ അപ്പോയെക്കും അമ്മ കുളിച്ചു വരാം കെട്ടോ.
അപ്പൊ ഞാനോ എനിക്കും കുളിക്കേണ്ടേ അമ്മേ.
വേണ്ട
മോളുടെ അസുഖം ഒക്കെ മാറട്ടെ എന്നിട്ട് കുളിക്കാം കെട്ടോ.
ഹ്മ്മ് അങ്കിൾ വഴക്ക് പറയില്ലല്ലോ.
ഇല്ല അങ്കിൾ വഴക്ക് പറയില്ല.
അങ്കിൾ മോളെ വഴക്ക് പറയുവോ ശ്രീ.
ഇല്ല അങ്കിൾ മോളെ വഴക്കൊന്നും പറയില്ല കെട്ടോ.
ഹ്മ്മ് എന്ന ഇനി രണ്ടുപേരും കൂടെ ആയിക്കോ ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആയിട്ട് വരാംശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ വിട്ടുകൊണ്ട് ബാത്‌റൂമിലേക്ക് കയറി.
ശ്രീ മോളുടെ അരികെ ഇരുന്നു അവളുടെ മുടിയിൽ മെല്ലെ തഴുകി കൊണ്ടിരുന്നു.
നേരം കുറച്ചായതും
ഫുഡ് വാങ്ങിക്കാനായി ശ്രീ പുറത്തേക്കു പോയതും നിർമല അവന്റെ പിറകെ പോയി.
ചേച്ചി മീനുമോളുടെ അടുത്തിരുന്നോ അവളെ ഒറ്റക്കാക്കേണ്ട
ഹ്മ്മ് ശരി എന്ന് പറഞ്ഞോണ്ട് നിർമല തിരിച്ചു നടക്കാൻ തുടങ്ങി.
കുറച്ചുദൂരം നടന്നതും.
നിർമലെ എന്നുള്ള വിളി കേട്ടു അവള് തിരിഞ്ഞു നോക്കി.
എന്താ ഷൈനി.
ഒരു കാര്യം ചോദിക്കാനായിരുന്നു.
എന്താ.
നിർമ്മാലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞതാണോ.
അതെന്താ അങ്ങിനെ ചോദിച്ചേ.
പറ കഴിഞ്ഞതാണോ.
ശ്രീ മുന്നേ പറഞ്ഞതല്ലേ.
ഹ്മ്മ് അതൊക്കെ ശരിയാ എന്നാലും എനിക്കൊരു സംശയം അതാ ഞാൻ.
നിർമല ചിരിച്ചോണ്ട് അതെന്താ അങ്ങിനെ ഒരു സംശയം തോന്നാൻ.
ഏയ് ഒന്നുമില്ല വെറുതെ അറിഞ്ഞിരിക്കാല്ലോ എന്ന് വെച്ചിട്ട.
ഷൈനിയുടെ മുഖം കണ്ടിട്ട് അങ്ങിനെ അല്ലല്ലോ തോന്നുന്നേ.
എന്തെ ശ്രീയെ വല്ല നോട്ടവും ഉണ്ടോ.
ഹേയ് അതൊന്നും ഇല്ല നിർമലെ.
ആഗ്രഹിച്ചിരുന്നു എന്ത് ചെയ്യാം ദൈവം തീരുമാനിച്ചതല്ലേ നടക്കു.
നിർമല ഒന്ന് പുഞ്ചിരിച്ചോണ്ട് ഹ്മ്മ് ശരിയാ ദൈവം എന്താണോ തീരുമാനിക്കുന്നെ അതെ നടക്കു. അതുകൊണ്ടാണല്ലോ എന്റെയും മോളുടെയും കാര്യത്തിൽ ഇതുപോലെ ഒരു നല്ലകാര്യം നടന്നത്.
എന്താ ചേച്ചി.
അല്ല ഞങ്ങടെ കാര്യത്തെ പറ്റി പറഞ്ഞതാ ഷൈനി.
ഷൈനിയുടെ വിവാഹം കഴിഞ്ഞതല്ലെ.
ഹ്മ്മ്.
അത് കേട്ടപ്പോൾ നിർമല അവളെ നോക്കി ഒന്ന് ചിരിച്ചു.
അതെ ഷൈനിക്കു തോന്നിയത് ശരിയാ കെട്ടോ.
എന്ത്.
എന്റെയും ശ്രീയുടെയും വിവാഹം കഴിഞ്ഞിട്ടില്ല.
പിന്നെ.
എന്ത് പിന്നെ.
അല്ല നിങ്ങൾ തമ്മിൽ.മീനുമോളും.
ഹോ അതാണോ.
മീനു മോള് എന്റെ ആദ്യ വിവാഹത്തിലേയാ. മീനുമോളുടെ അച്ഛൻ മരിച്ചു..പിന്നെ അവളായിരുന്നു എന്റെ ലോകം
അപ്പൊ നിർമല പറഞ്ഞു വരുന്നത്.
ഇനിയും മനസ്സിലായില്ലേ ഷൈനിക്.
ഇല്ല.
ശ്രീയും ഞാനും വിവാഹം കഴിക്കാൻ പോകുന്നവരാ.ഇനിയൊരു ചടങ്ങ് മാത്രമേ ബാക്കിയുള്ളു.
