നിരുപമ – 6 13

അയാൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

​രാജീവ്‌: “എങ്ങനെ തോന്നി നിനക്ക്…? സ്വന്തം മകളുടെ ക്ലാസ്സ്‌മേറ്റ്… അവനുമായി കിടക്ക പങ്കിടാൻ നിനക്ക് നാണം തോന്നിയില്ലേ നിരുപമ? നീ ഒരു സ്ത്രീയാണോ?”

​രാജീവിന്റെ ചോദ്യങ്ങൾ ശരങ്ങൾ പോലെ അവളുടെ നെഞ്ചിൽ തറച്ചു. എന്നാൽ ആ നിമിഷം നിരുപമയുടെ ഉള്ളിലെ പേടി മാറി. പകരം വർഷങ്ങളായി അടക്കിവെച്ച സങ്കടങ്ങൾ പുറത്തു വന്നു.

​നിരുപമ: “അതെ… നാണം തോന്നിയില്ല. കാരണം, എന്നെ ഒരു പെണ്ണായി കണ്ടത് അവൻ മാത്രമാണ്.”

​രാജീവ്‌ ഞെട്ടി അവളെ നോക്കി.
നിരുപമ: “നിങ്ങൾ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ എനിക്ക് എന്താ വേണ്ടതെന്ന്? എന്റെ ആഗ്രഹങ്ങൾ എന്താണെന്ന്? ഈ വീട്ടിൽ ഞാൻ വെറുമൊരു വേലക്കാരി മാത്രമായിരുന്നില്ലേ? വെച്ചു വിളമ്പാനും, തുണി അലക്കാനും, നിങ്ങളുടെ ശരീരതിന്റെ ആഗ്രഹം തീർക്കാനുമുള്ള വെറുമൊരു യന്ത്രം.”

​അവൾ കണ്ണീർ തുടച്ചു കൊണ്ട് തുടർന്നു.
നിരുപമ: “എന്റെ കാര്യങ്ങൾ തിരക്കാനും, ഞാൻ കഴിച്ചോ എന്ന് ചോദിക്കാനും, എന്റെ ഇഷ്ടങ്ങൾ അറിയാനും ജിത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ എന്നെ സ്നേഹിച്ചു.

എന്നെ ഒരു മനുഷ്യനായി, ഒരു പെണ്ണായി അവൻ കണ്ടു. അവന്റെ പ്രായം എനിക്ക് പ്രശ്നമല്ലായിരുന്നു രാജീവേട്ടാ… അവൻ തന്ന സ്നേഹവും പരിഗണനയും നിങ്ങൾ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വഴി തെറ്റില്ലായിരുന്നു.”

​ഇതെല്ലാം കേട്ട് ലെച്ചുവും രാജീവും സ്തംഭിച്ചു നിന്നു. എന്നാൽ രാജീവിന്റെ അഭിമാനം വല്ലാതെ മുറിപ്പെട്ടിരുന്നു.

​രാജീവ്‌: “മതി… നിന്റെ ന്യായീകരണം കേൾക്കാൻ എനിക്ക് വയ്യ. ഇനി ഒരു നിമിഷം നീ ഈ വീട്ടിൽ നിൽക്കരുത്. വേലക്കാരിയായിട്ടെങ്കിലും നീ ഇവിടെ നിന്നിരുന്നു… പക്ഷെ ഇനി വേശ്യയായിട്ട് ഇവിടെ വേണ്ട. ഇറങ്ങിപ്പോടി…”

​രാജീവ്‌ വാതിൽ തുറന്നിട്ടു. ലെച്ചു ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിന്നു. നിരുപമ കരഞ്ഞുകൊണ്ട് മുറിയിൽ പോയി അത്യാവശ്യം ഡ്രസ്സുകൾ മാത്രം ഒരു ബാഗിൽ എടുത്ത് ആ രാത്രി വീട്ടിൽ നിന്നിറങ്ങി.

​ഇറങ്ങുമ്പോൾ അവൾ ലെച്ചുവിനെ ഒന്ന് നോക്കി. പക്ഷെ മകൾ തിരിഞ്ഞു നോക്കിയില്ല.
​റോഡിലെത്തിയ നിരുപമ ആകെ തകർന്നിരുന്നു. എങ്ങോട്ട് പോകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ കൈ വിറച്ചു കൊണ്ട് ഫോൺ എടുത്തു ജിത്തുവിനെ വിളിച്ചു.
​”ജിത്തു… എല്ലാം കഴിഞ്ഞു… രാജീവ്‌ അറിഞ്ഞു. എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. നീ ഒന്ന് വരാമോ? എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കി തരണം.”

​ജിത്തു ഞെട്ടിയെങ്കിലും അവൻ പതറിയില്ല. “ഞാൻ ഇപ്പോ വരാം” എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.

​പത്ത് മിനിറ്റിനുള്ളിൽ ജിത്തുവിന്റെ ബൈക്ക് പാഞ്ഞു വന്നു. അവൻ ഒന്നും ചോദിച്ചില്ല. കണ്ണുകൾ കലങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ നെഞ്ച് വേദനിച്ചു.
​ജിത്തു: “കേറ്…”

​നിരുപമ ബൈക്കിന്റെ പിന്നിൽ കയറി. ബൈക്ക് മുന്നോട്ട് എടുത്തതും അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ തോളിലേക്ക് മുഖം അമർത്തി അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീർ അവന്റെ ഷർട്ട്‌ നനച്ചു.

​തണുത്ത കാറ്റിലും ജിത്തുവിന്റെ ശരീരത്തിന് ചൂടുണ്ടായിരുന്നു. അവൾക്ക് ആകെയുള്ള ഒരേയൊരു ആശ്രയം അവൻ മാത്രമാണെന്ന് ആ നിമിഷം അവൾ തിരിച്ചറിഞ്ഞു. ജിത്തു ഒന്നും മിണ്ടിയില്ല. അവൻ ഒരു കൈ കൊണ്ട്, തന്റെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകളിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ബൈക്ക് ഓടിച്ചു.

​നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അവൻ ബൈക്ക് നിർത്തി.
ജിത്തു: “ഇവിടെ സേഫ് ആണ്. നീ ഇറങ്ങ്…”
​നിരുപമ ബൈക്കിൽ നിന്നിറങ്ങി.

നിരുപമ: “ജിത്തു… ഇനി ഞാൻ…”
​ജിത്തു: “നീ പേടിക്കണ്ട… ഞാൻ കൂടെയുണ്ട്. നീ പോയി കിടന്നുറങ്ങ്. ബാക്കി നമുക്ക് നാളെ സംസാരിക്കാം.”

​അവൻ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു. ആ സ്പർശനം അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ ഹോസ്റ്റലിനുള്ളിലേക്ക് കയറി പോകുന്നത് വരെ ജിത്തു നോക്കി നിന്നു. അവൾ അകത്തേക്ക് മറഞ്ഞതും, ഒരു ദീർഘശ്വാസത്തോടെ അവൻ ബൈക്ക് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.

Updated: December 25, 2025 — 11:11 pm

Leave a Reply

Your email address will not be published. Required fields are marked *