—————————
ഹോസ്റ്റലിലെ ഇടുങ്ങിയ മുറിയിൽ, ഫാനിന്റെ കറക്കം നോക്കി നിരുപമ ആ ദിവസം മുഴുവൻ കഴിച്ചുകൂട്ടി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. ജീവിതം കൈവിട്ടു പോയെന്ന തോന്നൽ അവളെ വല്ലാതെ ഉലച്ചു. എന്നാൽ ഇടയ്ക്കിടെ വരുന്ന ജിത്തുവിന്റെ കോളുകൾ മാത്രമായിരുന്നു അവൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം.
ജിത്തു (ഫോണിലൂടെ): “നിരു… നീ ഇങ്ങനെ തളർന്നിരുന്നാൽ പറ്റില്ല. നിനക്ക് ജോലിയുണ്ട്, വരുമാനമുണ്ട്. നീ ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. നാളെ മുതൽ നീ ജോലിക്ക് പോകണം. തല ഉയർത്തി തന്നെ നടക്കണം. ഞാൻ കൂടെയില്ലേ?”
അവന്റെ വാക്കുകൾ അവൾക്ക് പുതിയൊരു ഊർജ്ജം നൽകി. പിറ്റേന്ന് രാവിലെ, മനസ്സില്ലാമനസ്സോടെയാണെങ്കിലും അവൾ ഒരുങ്ങി ഓഫീസിലേക്ക് പോയി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
എന്നാൽ ഉച്ചയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഓഫീസിലേക്ക് ഒരു കൊറിയർ വന്നു. അത് രാജീവിന്റെ വക്കീൽ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. കൈ വിറച്ചു കൊണ്ട് അവൾ അത് വായിച്ചു നോക്കി. വിവാഹമോചനത്തിന് രാജീവ് തയ്യാറാണെന്നും, മകളെ രാജീവിന് വേണമെന്നുമായിരുന്നു അതിലെ ആവശ്യം.
അന്ന് വൈകുന്നേരം, നഗരത്തിലെ ഒരു പാർക്കിന്റെ ഒഴിഞ്ഞ കോണിൽ വെച്ച് നിരുപമ ജിത്തുവിനെ കണ്ടു. അവൾ ആ നോട്ടീസ് അവനെ കാണിച്ചു.
നിരുപമ: “ജിത്തു… ഡിവോഴ്സ് പെറ്റീഷനാണ്. ഞാൻ ഇതിൽ ഒപ്പിടട്ടെ? എനിക്ക് പേടിയാകുന്നു…”
ജിത്തു ആ കടലാസുകൾ ഒന്ന് നോക്കിയിട്ട് അത് മടക്കി അവളുടെ കൈയിൽ വെച്ചു. അവൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
ജിത്തു: “നീ എന്തിനാ പേടിക്കുന്നത്? ഇത് നല്ലതിനല്ലേ. ആ ബന്ധം അവസാനിപ്പിക്കാൻ ഇതാണ് നല്ലത്. നീ ധൈര്യമായി ഒപ്പിട്ടോ.”
നിരുപമ: “പക്ഷെ… ആളുകൾ എന്ത് പറയും? എന്റെ ഭാവി…”
ജിത്തു: “നിന്റെ ഭാവി എന്റെ കൈകളിലാണ്. നീ ഇനി എന്റെ പെണ്ണാണ്. നിന്നെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞാൽ നോക്കിയിരിക്കും. നീ ഒപ്പിട്.”
അവന്റെ വാക്കുകളിലെ ഉറപ്പ് അവൾക്ക് ധൈര്യം നൽകി. ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. ജിത്തു അവളുടെ മുഖം ഉയർത്തി, അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ ദീർഘമായി ചുംബിച്ചു.
——————-
തൊട്ടടുത്ത ദിവസം തന്നെ, ജിത്തുവിനൊപ്പം നിരുപമ വക്കീൽ ഓഫീസിൽ എത്തി. രാജീവ് അവിടെ നേരത്തെ എത്തിയിരുന്നു. ജിത്തുവിന്റെ കൈയിൽ പിടിച്ചു, തലയുയർത്തി കടന്നുവരുന്ന നിരുപമയെ കണ്ടപ്പോൾ രാജീവിന്റെ ഉള്ളിൽ തീ പടർന്നു.
വക്കീലിന്റെ മുന്നിൽ വെച്ച് ഇരുവരും മ്യൂച്വൽ ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പുവെച്ചു. കാര്യമായ സംസാരങ്ങളൊന്നും ഉണ്ടായില്ല. ഒപ്പിട്ടു കഴിഞ്ഞ് പുറത്തിറങ്ങിയ നിരുപമ, ജിത്തുവിന്റെ ബൈക്കിന്റെ പിന്നിൽ കയറി. അവൾ പതിവുപോലെ അവനെ ചേർത്തുപിടിച്ച്, തോളിൽ മുഖം വെച്ചു. ബൈക്ക് പാഞ്ഞുപോയി.
ആ കാഴ്ച രാജീവിനെ വല്ലാതെ മുറിവേൽപ്പിച്ചു. തന്റെ ഭാര്യയായിരുന്നവൾ, തന്റെ മുന്നിൽ വെച്ച് മറ്റൊരുത്തന്റെ കൂടെ, അതും ഒരു പയ്യന്റെ കൂടെ പോകുന്നത് കാണുമ്പോൾ ഉണ്ടാകുന്ന അപമാനം അയാൾക്ക് താങ്ങാനായില്ല.
രാജീവ് വക്കീലിനോട് ചോദിച്ചു: “സർ… എനിക്ക് അവളെ വെറുതെ വിടാൻ ഉദ്ദേശ്യമില്ല. അവളെ എങ്ങനെയെങ്കിലും കുടുക്കണം.”
വക്കീൽ: “എന്താ രാജീവ് ഉദ്ദേശിക്കുന്നത്?”
രാജീവ്: “അവളുടെ കൂടെ പോയ ആ ചെക്കൻ… ജിത്തു. അവൻ എന്റെ മകളുടെ ക്ലാസ്സ്‌മേറ്റ് ആണ്. സ്കൂളിൽ പഠിക്കുന്ന കുട്ടിയാ. പ്രായപൂർത്തി ആകാത്ത ഒരു കുട്ടിയെ വശീകരിച്ച് കിടപ്പറ പങ്കിട്ടതിന് അവൾക്കെതിരെ പോക്സോ കേസൊ, അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് കേസൊ കൊടുക്കാൻ പറ്റില്ലേ? അവളെ അകത്താക്കണം.”
വക്കീൽ ഒന്ന് ചിരിച്ചു. അയാൾ ഫയലുകൾക്കിടയിൽ നിന്നും ഒരു പേപ്പർ എടുത്തു.
വക്കീൽ: “രാജീവ്… ആ പയ്യന്റെ പേര് ജിത്തു എന്നല്ലേ. ഞാൻ അത് നേരത്തെ അന്വേഷിച്ചിരുന്നു. അവൻ പ്ലസ് ടു വിൽ പഠിക്കുകയാണെങ്കിലും, സാങ്കേതികമായി അവന് 18 വയസ്സ് കഴിഞ്ഞു.
