“നീ അവിടെ നിക്ക് ..ഞാനിപ്പോ വരാം “!!!!
അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു നിയാസിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു ..
“തൽക്കാലം നീ ഇനി ഇവിടെ വരണ്ട.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..
തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..
“പോരായ്ക യുണ്ടെങ്കിൽ പറയണം” !
അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു;
.പറഞ്ഞറിയിക്കാനാകാത്ത ഒരു സങ്കടം മനസ്സിൽ നിഴലിച്ചു നിന്നു …സുഹറയേ വിളിച്ചു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ..അവൾ
ഇത് കേട്ടിട്ടും ചിരിക്കുകയാണ് ചെയ്തത് .
“.ഗുഡ് ഗേൾ എന്നിട്ടും സുരക്ഷിതയായി വീട്ടിൽ എത്തിയല്ലോ “…..
“കൊറേ കാലമായില്ലേ വരാന് പറഞ്ഞു പറ്റിക്കണു നീയൊന്ന് ഇങ്ങോട്ടു വരണുണ്ടോ, മോള് ഇന്ന് ടൂറിനു പോവുകയാ ,,രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങാം” ..
“എന്നാ ശരി ഞാനങ്ങു വന്നേക്കാം ..വൈകുന്നേരമാകും ട്ടോ “..
“അയ്യോ പറ്റില്ല നീ ഇപ്പൊ തന്നെ ഇറങ്ങേടി..നിന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഞാൻ വീർപ്പുമുട്ടി ചാകും”.
“എന്തായാലും ചത്തൊന്നും പോണ്ടാ ..ഞാനെത്തിപ്പോയി ”
സുഹറയെ കാത്തിരിക്കുന്ന സമയം വല്ലാതെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി .. അതിനിടയ്ക്ക് മോള് വന്നു, ഭകഷണം കഴിച്ചു ,ടൂറിനുള്ള ലഗേജുകൾ പാക്ക് ചെയ്തു ..അവളെ ക്ലാസ്‌മേറ്റ് അശ്വതിയുടെയും അച്ഛന്റെയും കൂടെ കയറ്റി വിട്ടു ..എല്ലാം യാന്ത്രികമായി നടന്നു ..മകളുടെ കാര്യത്തിൽ പോലും ശ്രദ്ധ കുറയുന്നുണ്ടോ എന്ന് തോന്നി ..!!!
നാലുമണി ആയപ്പോൾ റോഡിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ആകാംഷയോടെ വാതിൽ തുറന്നു നോക്കി ..ഗേറ്റു പൂട്ടിക്കൊണ്ടതാ വരുന്നു എൻറെ ഹൃദയ സൂക്ഷിപ്പുകാരി .പർദ്ധയും ഇട്ടുകൊണ്ട് …സുഹറ ..അകത്തെത്തിയപ്പോൾ അവൾ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു .. ആ ഉമ്മയിൽ സാന്ത്വനമുണ്ടായിരുന്നു , പ്രേമമുണ്ടായിരുന്നു ..നനുത്ത അത്തറിന്റെ മനം മയക്കുന്ന സുഗന്ധമുണ്ടായിരുന്നു ..
“പഴയ പ്രശ്ങ്ങൾ തീർക്കാനും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇതാ സുഹ്റയെത്തി ” എന്നും പറഞ്ഞു എന്നെ പൊക്കിയെടുത്തു ,,”ഇങ്ങനെയായിരുന്നോടീ ആ പയ്യൻ നിന്നെ പൊക്കിയത് ?”
“ശ്ശൊ താഴെ ഇറക്കു ഇപ്പൊ വീഴും പെണ്ണേ “..
താഴെ ഇറക്കിക്കൊണ്ടവൾ ചോദിച്ചു ..
“ആട്ടെ നമ്മുടെ പയ്യൻസ് എവിടെ ?…”ഞാൻ
അവനെ പറഞ്ഞു വിട്ടു സുഹറാ “..”എന്തിന്?
” അവൻ കാരണമാണല്ലോ ഇങ്ങനെ ഒക്കെ ഉണ്ടായത് ..” ..
“.വല്ലാത്തൊരു കഷ്ടം തന്നെ, നമ്മുടെയൊക്കെ മനസ്സ് അങ്ങിനെയാ , നമുക്ക് പറ്റുന്ന തെറ്റുകൾക്ക് പോലും നമ്മൾ ഒരു കാരണക്കാരനെ പ്രതിഷ്ഠിച്ചു കളയും!! ..
“ആട്ടെ അതിനു മാത്രം നിനക്കെന്താ നഷ്ടപ്പെട്ടത് ?”,
”പിന്നെ നീ ആ നിയാസിനെ പറഞ്ഞു വിട്ടത് തെറ്റായിപ്പോയി .. കടുത്ത തെറ്റായിപ്പോയി ” ….
അപ്പോളാണ് ആ കാര്യത്തിൽ എനിക്ക് കുറ്റബോധം വന്നത് ..
“ഇനിയെന്ത് ചെയ്യും സുഹറാ ..അവന്റെ നമ്പറാണെങ്കിൽ എന്റെയടുത്തില്ല താനും “..
“നീയല്ലേ പറഞ്ഞത് അവൻ ഈ റൂട്ടിലൂടെ കോളേജിലേക്കു പോകാറുണ്ടെന്ന് ..” ..”ഇവിടെ വരാൻ തുടങ്ങിയ ശേഷം അവനെ ആ വഴിക്ക് അധികം കാണാറില്ല”
“കൊച്ചു പയ്യനാണ് നീ വല്ലാതെ കടുപ്പിച്ചു ചീത്ത പറഞ്ഞോ ..അവിവേകമൊന്നും കാണിക്കില്ലായിരിക്കും “..”അതൊന്നും ഉണ്ടാകില്ല അതിനു മാത്രം ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലല്ലോ “..
“ഛെ എന്തായാലും നീ രസം കളഞ്ഞു ..TEEN PSHYCHOLOGY യിൽ സെക്സിന്റെ ആരംഭം എന്ന വിഷയത്തിൽ എനിക്കൊരു പഠനം തയ്യാറാക്കാൻ ഉണ്ടായിരുന്നു .. കഷ്ടം ”
“അതവിടെയിരിക്കട്ടെ .. എനിക്ക് നല്ല വിശപ്പ് ..തിന്നാനെന്തെങ്കിലും താ” .. കയ്യിലെ ഹാൻഡ്ബാഗ് ബെഡ്‌റൂമിൽ കൊണ്ട് പോയി വച്ച് കൊണ്ട് അവൾ പറഞ്ഞു ..അപ്പോളും എന്റെ മൂഡോഫ് ശരിക്കും മാറിയിട്ടില്ലായിരുന്നു .. നിയാസിനെ പറഞ്ഞു വിടണ്ടായിരുന്നു ..അവനു വിഷമമായിക്കാണുമോ നെഞ്ചിൽ നിന്നും ഒരു തേങ്ങൽ മുള പൊട്ടി …
