നിയാസും ഹോട്ട് സൽമയും – 3 1അടിപൊളി  

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുഹറ പറഞ്ഞു ..”നമുക്ക് ഇന്ന് വൈകീട്ട് പുറത്തൊന്നും

പോയാലോ ..നിന്ടെ മൂഡോന്നു മാറി കിട്ടുകയും ചെയ്യും .. ഒരു ഹരവുമാകും”..

“എവിടെയാ പോവുക ?”ഞാൻ ചോദിച്ചു ..

“ഇപ്പോളത്തെ നിന്റെ ഒരു മൂഡ് വച്ചിട്ട് .. നമുക്കൊന്ന് ബീച്ചിൽ പോയാലോ “… “അയ്യോ വേണ്ട ആ ഹംസയോ അവൻറെ പിള്ളാരോ മറ്റോ കാണും അവിടെ .അവരുടെ ഏരിയ ആണത് . എനിക്കെന്തോ പേടി പോലെ ” ….“എന്നാൽ പോട്ടെ സിനിമയ്ക്ക് സെക്കൻഡ് ഷോയ്ക്കു പോയാലോ “… അതിനു ടൗണിൽ നല്ല സിനിമയൊന്നും കളിക്കുന്നില്ല ..

“ശ്ശെടാ നിനക്കെന്താടീ പെണ്ണെ പറ്റിയത് ..എന്നാ നീ തന്നെ പറയ് …ഭക്ഷണം കഴിഞ്ഞു പാത്രം കഴുകുന്ന വരെ എനിക്കൊന്നും തോന്നിയില്ല ..കൈ തുടച്ചുകൊണ്ട് അവൾ പറഞ്ഞു

“എടീ സമയം നാലു മണിയായിട്ടേയുള്ളൂ രാത്രി കിടക്കുന്ന വരെ നിൻറെ ഈ മൂഡോഫും സഹിച്ചിരുന്നാൽ എനിക്ക് വട്ടു പിടിക്കും നമുക്ക് ഒന്ന് എനെർജിറ്റിക് ആവാൻ ഇപ്പോൾ ഒരു ഔട്ടിങ് അത്യാവശ്യമാണ് ,, അതാ പറഞ്ഞെ ..നമുക്കിന്ന് ആഘോഷിക്കമെഡീ ….

“ഇവിടെ അടുത്ത് ഇവിടെ അടുത്തുള്ള പള്ളിയിൽ ഇന്ന് ഉറൂസും ചന്ദനക്കുടം നേർച്ചയുമാണ് ..

അതിനു പോയാലോ ?” ഞാൻ ചോദിച്ചു ..

“അത് തകർക്കും ..ഉറൂസ് ..ആൾക്കൂട്ടം ..ദഫ് മുട്ടും കോൽക്കളിയും ..ഇതൊക്കെ ഭയങ്കര പോസിറ്റിവാ …നല്ല ഒരു വെറൈറ്റി എക്സ്പീരിയൻസും ആവും ..ഇതെന്തേ നേരത്തെ പറയാഞ്ഞേ സൽമാ .. വാ നമുക്ക് ഡ്രെസ്സെല്ലാം മാറ്റി ഇപ്പോളെ തയ്യാറാകാം”..

ഞാനൊരു ഭംഗിയുള്ള നീളൻ ചുരിദാർ എടുത്തുടുത്തു ..നാലു വര്ഷം മുൻപ് ഞാൻ മെലിഞ്ഞിരുന്നപ്പോൾ ഇട്ടിരുന്ന ഭംഗിയുള്ള നീളൻ ചുരിദാർ അവളും ഇട്ടു ..

ചുരിദാറും ഷാളും ഇട്ടു കഴിഞ്ഞപ്പോൾ സുഹറയുടെ അഴക് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു ..ബാഹുബലിയിലെ അനുഷ്‌കയെ പോലെ തന്നെ ഉണ്ടായിരുന്നു സുഹറ ..അവളുടെ ആകാര വടിവും , ഒതുക്കവും കണ്ടപ്പോൾ എനിക്ക് പോലും കൊതിയായി .. അസൂയയും വന്നു..നല്ല ഭംഗിയിൽ കണ്ണും എഴുതി ..മനോഹരമായി മുടി ഒതുക്കി ..ലിപ്സ്റ്റിക് ഇടേണ്ട ആവശ്യം അവൾക്കില്ലായിരുന്നു അത്രയ്ക്ക് ചുവപ്പായിരുന്നു സുഹറയുടെ ചുണ്ടുകൾ ….

.മുഴുവൻ ഒരുക്കവും കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടി ഇരുപത്തി നാലു വയസ്സ് തോന്നിക്കുന്ന ഒരു അവിവാഹിതയുടെ ലുക്ക് ആയിരുന്നു അവൾക്ക് ..”ഇവിടത്തെ ഉറൂസുകളും ചന്ദനക്കുടം നേർച്ചകളും മറ്റു നാട്ടാഘോഷങ്ങളും എല്ലാം നമ്മുടെ നാടിനു നൽകുന്നത് വലിയ ഒരു ഊർജ്ജമാണ് .. അത്തരം സ്ഥലങ്ങളിൽ നമ്മുടെ എല്ലാ ഭാരങ്ങളും ഇറക്കിവെക്കാനാകും .”ഷാളിന് പിൻ കുത്തിക്കൊണ്ടവൾ പറഞ്ഞു ..മനശ്ശാസ്ത്രത്തിൽ താൽപര്യമുള്ള എനിക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട് ഉറൂസ് പറമ്പിൽ ..കുസൃതികളും ..

” വീട് പൂട്ടിക്കൊണ്ടു ഞങ്ങൾ ഇറങ്ങി ..സുഹറ നല്ല ഒരു ഡ്രൈവർ ആയതുകൊണ്ട് വണ്ടി വേഗത്തിൽ മുന്നോട്ടു നീങ്ങി …

പള്ളിക്കടുത്തു ഒരു കിലോമീറ്റർ എത്തിയപ്പോളേക്കും വലിയ ബ്ലോക്ക് .നിറയെ ജനങ്ങൾ ..ഒരു ഭാഗത്തു മിഡായി കച്ചവടക്കാർ ..അരികിൽ ബലൂണുകൾ ..കളിപ്പാട്ട കച്ചവടക്കാർ …. വണ്ടി സൈഡാക്കി .നേരം സന്ധ്യയോടടുത്തു .”എനിക്ക് ശർക്കര ജിലേബി വേണം” .വർണ്ണ മനോഹാരിത നിറഞ്ഞ അന്തരീക്ഷത്തിൽ സുഹറ അവളുടെ ബാല്യം തിരിച്ചെടുക്കുകയാണോ എന്ന് എനിക്ക് തോന്നി …അപ്പോളാണ് പള്ളിയിലേക്കുള്ള ചന്ദനക്കുടം ഘോഷയാത്ര വൻ ജനക്കൂട്ടത്തോടെ മുന്നോട്ടു വരുന്നത് …ദൂരെ നിന്ന് കേൾക്കുന്ന ..ദഫ് മുട്ട് ജിലേബി തിന്നുകൊണ്ടു ഞങ്ങൾ ആസ്വദിച്ചു ..ആഘോഷ വരവ്

കൂടുതൽ അടുത്തേക്ക് വന്നപ്പോളാണ് ..മുന്നിൽ ദഫ് മുട്ടുകാരും കോൽക്കളിക്കാരും ..അവരുടെ പിറകിൽ പന്തം വീശൽ തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ, പിറകിൽ കോൽക്കളി, പിന്നെ ജന തതി ,അതിനു പിറകിൽ ഒപ്പന ..എന്നിങ്ങനെ .. ആഘോഷ വരവ് മുന്നോട്ടടുത്തപ്പോൾ ആവേശത്തിൽ ആഞ്ഞു കൊട്ടുന്ന ചെണ്ടക്കാരെ നോക്കി സുഹറ താളം പിടിച്ചുകൊണ്ടു ചിരിച്ചു ..അത് കണ്ട ദഫ് മുട്ടുകാർ ആവേശം മൂത്തു കൊട്ടി ..

Leave a Reply

Your email address will not be published. Required fields are marked *