ദഫ് മുട്ടിന് താളം പിടിച്ചു ഒരാൾ നൃത്തം ചെയ്തു കൂടെ നടക്കുന്നുണ്ടായിരുന്നു ..ഞാനൊന്നു സൂക്ഷിച്ചു നോക്കി .. നമ്മുടെ കറുപ്പേട്ടൻ ..ശ്ശെടാ .. ഇവിടെയും ഇയാളൊ ..സ്ഥല കല ബോധം മറന്നു തുള്ളുകയാണ് മൂപ്പര് ..ഞാൻ സുഹറയ്ക്കു കാണിച്ചു കൊടുത്തു .. “ഇതാണ് നമ്മുടെ കക്ഷി അല്ലെ” …റോഡരികിൽ ദഫ് മുട്ട് തകർത്തു പെയ്യുകയാണ് .. മനസ്സിലും ഹൃദയത്തിലും ആ താളം ഞാൻ ആവാഹിച്ചു ..അതിനിടെ വരവിന്റെ കൂടെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന കറുപ്പൻ ചേട്ടൻ റോഡരികിൽ ചെറിയ കരിങ്കൽ കെട്ടിനു മുകളിൽ നിന്ന് കാഴ്ച കാണുന്ന ഞങ്ങളുടെ മുൻപിലും എത്തി .അപ്പോൾ കറുപ്പൻ ചേട്ടൻ ഞങ്ങളെ കണ്ടു .. ഒന്ന് ചിരിച്ചു .. സുഹറ കൈ ഉയർത്തി “തംസ് അപ്പ് ” ആംഗ്യം കാണിച്ചു ..അത് കറുപ്പൻ ചേട്ടന് നന്നായി രസിച്ചു ..മൂപ്പര് പരിസരം മറന്നു ആടി ..ആംഗ്യം കാണിച്ചതിന് ഞാൻ സുഹറയെ നുള്ളി … അവൾ ശരിക്കും എന്ജോയ് ചെയ്യുകയായിരുന്നു …അതിനു പിറകിലായി ചെറുപ്പക്കാർ തീ പന്തം കൊണ്ട് അഭ്യാസങ്ങൾ കളിക്കുന്നുണ്ടായിരുന്നു .അവർ ഈ നാട്ടുകാർ തന്നെ ആയിരിക്കും .അതിൽ ഒരു സുമുഖനായ
പയ്യൻ ..അതി വിദഗ്ദമായി ഇരു വശത്തും തീ പന്തം കെട്ടിയ വലിയ മുള വടികൊണ്ട് .. അഭ്യാസ പ്രകടനം നടത്തുന്നുണ്ടായിരുന്നു ..എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം അവനായിരുന്നു ..പെണ്കുട്ടികളൊക്കെ അല്പം ആരാധനയോടെയാണ് അവനെ നോക്കുന്നത് .. ഇടയ്ക്കു തീപ്പന്തം കൈകളിലും പിടിച്ചുകൊണ്ട് ഒരു കളരി അഭ്യാസിയെ പോലെ അവൻ പിറകോട്ടു മറയുന്നതും ഉണ്ടായിരുന്നു .തികഞ്ഞ ഒരു അഭ്യാസി തന്നെ ഇരുപത്തെട്ടു വയസ്സ് തോന്നിക്കും ….അവനെ നോക്കിക്കൊണ്ടു സുഹറ പറഞ്ഞു “ഞാനിപ്പോ അവന്റെ അഭ്യാസം തെറ്റുന്ന വിദ്യ കാണിച്ചു തരാം ” “എടീ അങ്ങനത്തെ പരീക്ഷണമൊന്നും വേണ്ടെടീ” ഞാൻ വിലക്കി .. അവൾ അവനെ തന്നെ നോക്കി നിന്നു ..വശ്യമായ ഒരു ചിരി ചിരിച്ചു ..ചുറ്റും പരതിയ .അവന്റെ കണ്ണും സുഹറയുടെ കണ്ണും തമ്മിലുടക്കി ..വീണ്ടും ഒന്ന് കൂടി നോക്കിയതും ചുറ്റും കറക്കിക്കൊണ്ടിരുന്ന അവന്റെ തീപ്പന്തം നിലത്തു വീണു ..സുഹറ പറഞ്ഞു ഇത്രേ ഉള്ളൂ ഇവന്മാരുടെ ഒക്കെ കാര്യം ..പിന്നെ വരവിന്റെ കൂടെ മയിലാട്ടവും കണ്ടു ഞങ്ങൾ പള്ളിപ്പറമ്പിലേക്കു നടന്നു ..മഖാമിന് സമീപം ദുആ ചെയ്ത് ചായയും കുടിച്ചു കുറെ സമയം മേളവും ആസ്വദിച്ചു നിന്നു ..പല ചെറുക്കന്മാരുടെയും നോട്ടം സുഹറയിൽ തന്നെയായിരുന്നു ..ഈ ഒരു അന്തരീക്ഷത്തിൽ ഒരു വശ്യ ശക്തിയായിരുന്നു അവൾക്ക് .
.കളിപ്പാട്ടങ്ങളും മാലയും വിൽക്കുന്ന ഭാഗത്തു ഞങ്ങൾ ഓരോന്നിനും വില ചോദിച്ചു നടക്കുമ്പോൾ ..സുഹറ പറഞ്ഞു “ആ പയ്യൻ നമ്മുടെ പിറകെ തന്നെയുണ്ട് .. അവൻ ചിലപ്പോൾ എന്റെ ഡീറ്റെയിൽസ് തിരക്കും അപ്പോൾ പറഞ്ഞേക്ക് നിന്റെ അനിയത്തി ആണെന്ന്
“..ഞാൻ തിരിഞ്ഞു നോക്കി അപ്പോൾ നല്ല
വസ്ത്രമൊക്കെ ധരിച്ചു മുന്നിൽ നില്കുനന്നു നേരത്തെ തീപ്പന്തം കൊണ്ട് അഭ്യാസം കാണിച്ച യുവാവ് ..
“സൽമത്താ ഒരു മിനിറ്റ് ..” ഞാൻ തിരിഞ്ഞു നിന്നു ..
“ഒരു പ്രൊപ്പോസലിന് വേണ്ടിയാണ് .. ഇത് സൽമത്തയുടെ ആരാ ?..വരവിന്റെ കൂടെ വന്നപ്പോളുള്ള വസ്ത്രമല്ല ഇപ്പോൾ ഇട്ടിരിക്കുന്നത് ..വെളുത്ത മുണ്ടും നീല ഷർട്ടും വൃത്തിയായി വെട്ടിയ താടിയും കൈയിൽ ഒരു വാച്ചും ..ഒരു സുന്ദരൻ ..അവനെ നോക്കിക്കൊണ്ടു ഞാൻ പറഞ്ഞു.
“അനിയത്തി”..ഉറൂസ് പറമ്പിലെ ബഹളങ്ങളിൽ അവൻ പറഞ്ഞൊപ്പിച്ചു …”എൻറെ പേര് ജാസിം ..ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു ..നിങ്ങളുടെ അനിയത്തിയെ എനിക്ക് വിവാഹമാലോചിച്ചാലോ എന്നുണ്ട് ..സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കൂ ഞാൻ എന്റെ വീട്ടുകാരുമായി നിങ്ങളുടെ വീട്ടിൽ നേരിട്ട് വരാം ” എന്നും പറഞ്ഞു അവൻറെ വിസിറ്റിങ് കാർഡ് എനിക്ക് വച്ച് നീട്ടി..എനിക്ക് ചിരിയാണ് വന്നത് ..മുപ്പത്തിരണ്ട് കഴിഞ്ഞ ഇത്താത്തക്കുട്ടിക്ക് ഇരുപത്തേഴു കഴിഞ്ഞ ചെറുക്കൻ പെണ്ണാലോജിക്കാൻ വന്നിരിക്കുന്നു …ഞാനൊന്നും പറഞ്ഞില്ല .. അവൻ തിരിച്ചു നടന്നു കഴിഞ്ഞു …”ഇവനെയൊന്നു കറക്കിയാലോ സൽമാ”..
