വണ്ടിപ്രാന്തൻ 35അടിപൊളി 

ചേട്ടായി…. പാറു എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് വിളിച്ചു എനിക്ക് ദേഷ്യം വന്നാൽ ആരാന്നോ എന്താന്നോ ഞാൻ നോക്കില്ല ന്നു അവൾക്ക് നന്നായിട്ടറിയാം

മമ്മി ഒന്നും മിണ്ടാതെ പെട്ടെന്ന് ഇറങ്ങി പോയി

എന്നാടാ ഇത് എന്തിനാ എന്റെ പൊന്നിന് ഇത്ര ദേഷ്യം അവളെന്റെ മുടിയിൽ തഴുകി സമാധാനിപ്പിക്കാൻ ശ്രമിച്ചു കണ്ടില്ലേ നമ്മുടെ മോള് വരെ പേടിച്ചു

എന്റെ തക്കുടു പേച്ചു പോയോടാ അച്ഛയെ നിന്റെ അമ്മൂമ്മയെ ഓടിച്ചു വിട്ടതല്ലേ എന്റെ മോള് കരയണ്ട ട്ടോ കുഞ്ഞിനെ നെഞ്ചിൽ കിടത്തി അങ്ങോട്ടുമിങ്ങോട്ടും ആട്ടി

വീണു പോവാതിരിക്കാനെന്ന പോലെ ആ കുഞ്ഞു കൈകൾ കൊണ്ടെന്റെ നെഞ്ചിലെ രോമകാടുകളിൽ മുറുകെ പിടിച്ചു വലിച്ചു

ആ കുഞ്ഞു മുഖത്തൊരു കള്ള ചിരി വിരിഞ്ഞു കണ്ടോടി പാറു ഇവളെ എന്റെ മോളാ അങ്ങനൊന്നും പേടിക്കില്ല അടുത്ത സെക്കൻഡിൽ അവളെന്നെ മൂത്രം കൊണ്ട് കുളിപ്പിച്ചു

എടാ കള്ളകുട്ടാ നീ പണിതരാനാ ല്ലേ ആ കള്ള ചിരി ചിരിച്ചേ

കണക്കായി പോയി പാറു എന്നെ കളിയാക്കി കൊണ്ട് കുഞ്ഞിനെ എടുത്തു

ഞാൻ പോയി മേല് കഴുകി

അന്നത്തെ ദിവസം മമ്മി എന്നോട് മിണ്ടിയതേയില്ല ഞാനവരെ തീർത്തും അവഗണിക്കുന്ന മട്ടിൽ നടന്നു

രണ്ട് ദിവസം കഴിഞ്ഞു കാണും

ഞാൻ അടുത്തുള്ള കവലയിലെ ചായക്കടയിൽ ഇരിക്കുമ്പോൾ പാറുവിന്റെ ഫോൺ കോൾ

ചേട്ടായി വേഗം വന്നേ മമ്മി തല കറങ്ങി വീണു കിടക്കുവാ

ഞാൻ ദേ വന്നു നീ പിടിച്ചു എഴുന്നേൽപ്പിക്കാൻ ഒന്നും നോക്കല്ലേ ട്ടോ

എന്നാ തോമായേ

ഒന്നുമില്ല ചേട്ടാ മമ്മിക്ക് എന്തോ വയ്യായ്ക ചായടെ പൈസ പിന്നെ തരാവേ

ഞാൻ കടയിൽ നിന്നും ഇറങ്ങി ഓടി

ടാ ഉണ്ണിയെ നീ ഓട്ടോ എടുത്ത് എന്റെ വഴിയിലേക്കിടടാ

അവിടെ കിടന്ന ഓട്ടോകാരനെ വിളിച്ചു പറഞ്ഞു

റോഡിൽ നിന്നു ഒരു 200 മീറ്ററോളം മൂന്നടി വീതിയെ ഉള്ളു വഴിക്കു

എന്നാടി പറ്റിയെ

അറിയില്ലേട്ടാ കൊച്ചെ ന്നൊന്നു വിളിക്കണ കേട്ടു ഞാൻ വന്നു നോക്കിയപ്പോ തറയിൽ കിടക്കാണ്

നീ ഒരു നല്ല നൈറ്റി ഇങ്ങേടുക്ക്

മമ്മി ഇട്ടിരുന്ന നൈറ്റി മുഷിഞ്ഞതായിരുന്നു

അവൾ വരും മുൻപേ ഞാനവരുടെ നൈറ്റി തലവഴി ഊരി

ശരീരം മൊത്തം വിയർത്ത് കുളിച്ചിരിക്കുന്നു

ചുവന്ന നൈറ്റി മതിയോ

അവൾ അകത്ത് നിന്നു വിളിച്ചു ചോദിച്ചു

ഏതെങ്കിലും എടുക്ക് പെണ്ണെ

അഴയിൽ കിടന്ന തോർത്തെടുത്തു മമ്മിയുടെ ദേഹം മൊത്തം തുടച്ചു മമ്മി……മമ്മി…

മ്മ്മ് ഒരു ഞരക്കമേയുള്ളു കണ്ണ് പോലും തുറക്കണില്ല

പാറു കൊണ്ട് തന്ന നൈറ്റി ഇടുവിച്ചു മമ്മിയെ കോരിയെടുത്ത് പുറത്തേക്കൊടി

പുറമെ കാണും പോലെ അല്ല നല്ല വെയ്റ്റ പക്ഷെ അപ്പൊ അതൊന്നും ഞാനറിഞ്ഞില്ല

ഉണ്ണി കൂടി പിടിച്ചു ഓട്ടോയിൽ ചാരി കിടത്തി ഓട്ടോ ഹോസ്പിറ്റലിലേക്ക് പാഞ്ഞു

ഡോക്ടർ പരിശോധന കഴിഞ്ഞു വന്നു

എന്താ ഡോക്ടർ മമ്മിക്കെന്നാ പറ്റിയത് ഞാൻ വെപ്രാളപ്പെട്ട് ഓടി ചെന്നു ചോദിച്ചു

നത്തിങ് സീരിയസ് ബിപി കുറഞ്ഞതാണ് കൃത്യ സമയത്ത് ആഹാരമൊന്നും കഴിക്കാറില്ലേ

അറിയില്ല സർ ഞാനങ്ങനെ വീട്ടിൽ ഉണ്ടാവില്ല

എന്തായാലും ഒരു ബോട്ടിൽ ഇൻജെക്ഷൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് കഴിയുമ്പോൾ പോവാം അവരുടെ ആഹാര കാര്യത്തിൽ ശ്രദ്ധിക്കണം രണ്ടു മൂന്ന് ദിവാസമായി ഒന്നും കഴിച്ചിട്ടില്ലാന്ന് തോന്നുന്നു

ശരി സർ ഇനി ശ്രദ്ധിച്ചോളാം

 

പുറത്തു ഉണ്ണി വെയിറ്റ് ചെയ്യുന്നു

എന്ത് പറ്റിയതാ തോമച്ചായ

പേടിക്കാനൊന്നുമില്ല ഉണ്ണി ബി പി കുറഞ്ഞു പോയതാ നീ പൊക്കോ കുറച്ചു വൈകും

എന്തേലും വാങ്ങീട്ട് വരണോ ഇവിടെ അടുത്ത് നല്ല കടയൊന്നുമില്ല ല്ലോ

കുറച്ചു ഓറഞ്ചു കിട്ടുമെങ്കിൽ വാങ്ങിക്കോ ഉണ്ണി

ഞാൻ പൈസ എടുക്കാൻ തുടങ്ങുമ്പോഴേക്കും ഉണ്ണി പോയി കഴിഞ്ഞു

ഞാൻ തിരികെ മമ്മിയുടെ അടുത്തേക്ക് ചെന്നു

ഒബ്സർവഷൻ മുറിയിലാണ് ഒരു നഴ്സ് കൂട്ടിനുണ്ട്

ഇപ്പൊ എങ്ങനുണ്ട്

ബി പി നോർമൽ ആയിട്ടുണ്ട് നല്ല മയക്കത്തിലാണ് രണ്ടു മണിക്കൂറെങ്കിലും കഴിയും ഉണരാൻ

അപ്പോഴേക്കും കുടിക്കാൻ എന്തേലും വാങ്ങികൊണ്ട് പോരെ

ഓറഞ്ചു വാങ്ങിയിട്ടുണ്ട് അത് പോരെ

വെള്ളമോ ജ്യൂസ് പോലെ എന്തെങ്കിലും കൂടി വാങ്ങിച്ച് വെച്ചോ

Leave a Reply

Your email address will not be published. Required fields are marked *