ആശാനേ നമ്മളെന്നാ ഇവിടെ
ഇറങ്ങു തായോളി വായും പൊളിച്ചിരിക്കാതെ
ആശാൻ വണ്ടിയിൽ നിന്നു താഴെ ഇറങ്ങിയതും ഷോറൂം മാനേജറും കൂടെ കുറച്ചു പ്രായമായ ഒരാളും കൂടി ഇറങ്ങി വന്നു അതിന്റെ ഉടമസ്ഥൻ ആണെന്നു തോന്നുന്നു
എന്റെ ആശാനേ ഞങ്ങൾ എത്ര കാലമായി ഈ വണ്ടി തിരിച്ചു ചോദിക്കുന്നു ഇപ്പോഴെങ്കിലും തോന്നിയല്ലോ ഒന്നു വരാൻ അയാൾ ആശാന്റെ രണ്ടു കയ്യും ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കൊണ്ട് പോയി
ഞാനും പുറകെ ചെന്നു
ഇതാരാ ഇത് മകനാണോ ആശാന്റെ?
ആശാൻ ഒന്നും മിണ്ടിയില്ല
എന്താടോ തന്റെ പേര്
ഗൗരി ദാസൻ
ഗൗരിദാസനറിയോ 25 വർഷം മുൻപ് ഈ ഷോറൂം തുടങ്ങുന്ന കാലത്ത് ഞങ്ങൾ ആദ്യം വിറ്റ വണ്ടിയാ ഇത്
ദാ ആ ഫോട്ടോ കണ്ടോ
ഭിത്തിയിൽ തൂക്കിയിരിക്കുന്ന വലിയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അതിൽ നല്ല സുന്ദരനും ചെറുപ്പക്കാരനുമായ ആശാൻ
താക്കോൽ വാങ്ങുന്നു
എത്രയോ തവണ ടാറ്റ കമ്പനി തന്നെ ഈ വണ്ടി തിരിച്ചു ചോദിച്ചതന്നറിയോ ഇപ്പോഴും ഈ വണ്ടിയുള്ള ഒരേ ഒരാൾ ഈ ആശാനാ അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ആദ്യമായിട്ടാ ഞാനും വേറെ ഒരാളെ കാണുന്നത്
ആ കിടക്കുന്നത് വെറുമൊരു ലോറിയല്ലടോ ഇയാളുടെ പ്രാണനാ
ആശാൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്
ആ മനസ്സിൽ ഒരു അഗ്നിപർവ്വതം എരിയുകയായിരുന്നു എന്നപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്
ഞാനാ തോളിൽ പതിയെ കൈ വെച്ചു
ആശാൻ മുഖം തിരിച്ചു എന്നെയൊന്നു നോക്കി പൊതുവെ ചുവന്ന കണ്ണുകൾക്ക് ചോര നിറം ആ കണ്ണ് നിറഞ്ഞിരിക്കുന്നു
വേണ്ടാ ആശാനേ നമ്മുടെ മുത്തിനെ നമുക്ക് കൊടുക്കണ്ടാ വാ നമുക്ക് തിരിച്ചു പോവാം ഞാനാ കയ്യിൽ പിടിച്ചു വലിച്ചു
നീ പോയി നിനക്കിഷ്ട്ടപെട്ട വണ്ടിയെടുത്ത് ഓടിച്ചിട്ട് വാടാ
ഉറച്ച ശബ്ദത്തിൽ അതൊരു കല്പന പോലെ തോന്നിയെനിക്ക്
ഇനി നിന്നാ കേൾക്കുന്നത് വേറെ വല്ലതുമാവും
ഞാൻ പുറത്തിറങ്ങി ലോറികളുടെ അടുത്തേക്ക് നടന്നു
ഷാസി മാത്രമുള്ള ഒരു ലോറിയിലേക്ക് കയറാൻ തുടങ്ങിയപ്പോ പുറകിൽ നിന്ന ഒരാൾ പറഞ്ഞു
സർ ദാ മൂന്നാമത്തെ വണ്ടിയാണ് നിങ്ങളുടേത്
അതെന്താ അങ്ങനെ ഞാൻ തിരിച്ചു ചോദിച്ചു
അത് കമ്പനി കൊടുത്ത സ്പെഷ്യൽ ഓഫറാണ് സർ അത് പ്ലാറ്റ് ഫോം കെട്ടി ഫുൾ വർക്ക് കഴിഞ്ഞതാണ് ഇതാണ് ആർ സി യും ഡോക്യൂമെന്റ്സും ഇതും കമ്പനിയാണ് ചെയ്തു തന്നേക്കുന്നത്
അയാൾ ഒരു ഫയൽ എന്റെ നേരെ നീട്ടി
ഞാനതു വാങ്ങി തുറന്നു
ആർ സി ഓണർ
ആർ.ഗൗരിദാസൻ
എന്റെ പേര്
ഞാൻ പേജുകൾ മറിച്ചു
എത്ര രൂപയാണ് ഫിനാൻസ് എന്നറിയാൻ
കണ്ടില്ല
വീണ്ടും ആർ സി ബുക്കിൽ നോക്കി
ഇല്ല ഒരു രൂപ പോലും ഫിനാൻസ് ഇട്ടിട്ടില്ല ഫുൾ പെയ്മെന്റ് അടച്ചിരിക്കുന്നു
അതും ഓൾ ഇന്ത്യ പെർമിറ്റോട് കൂടി
ഞാൻ തിരികെ നടന്നു
സർ വണ്ടി ഓടിച്ചു നോക്കുന്നില്ലേ
ഞാൻ ഒന്നും മിണ്ടിയില്ല
എന്താടാ വണ്ടി ഇഷ്ട്ടപെട്ടില്ലേ ആശാന്റെ ചോദ്യം
മ്മ്മ്മ്മ്
എന്നാ കും ന്നു വണ്ടി പോയി ഓടിച്ചിട്ട് വാടാ
ആശാൻ ഓടിച്ചിട്ട് താക്കോൽ എനിക്ക് തന്നാ മതി
കണ്ടോടോ ഇതാണ് ഗുരുത്വം
അവിടെ നിന്ന പ്രായമായ ആള് പറഞ്ഞു
നിന്റെ പോക്കറ്റിൽ രൂഭാ എത്രെയുണ്ടെടാ
ഞാൻ പോക്കറ്റിൽ കിടന്ന പൈസ എടുത്തു എണ്ണാൻ തുടങ്ങിയപ്പോ അതിൽ നിന്നും ഒരു നൂറു രൂപ ആശാൻ വാങ്ങി സ്വന്തം പോക്കറ്റിൽ നിന്നും ഒരു രൂപ നാണയം കൂടി എടുത്തു
ആശാനേ ഒരു മിനിറ്റു ഒരു ഫോട്ടോ കൂടി എടുത്തോട്ടെ
ഡോ ആ ഫോട്ടോ ഗ്രാഫറെ വിളിക്കു വേഗം
ഫോട്ടോ എടുക്കാൻ ആള് വന്നു ആശാൻ 101 രൂപ കൊടുത്ത് വണ്ടിയുടെ താക്കോൽ വാങ്ങി എനിക്ക് നേരെ നീട്ടി
പോയി എടുക്കെടാ
രണ്ടു കയ്യും നീട്ടി ആ താക്കോൽ വാങ്ങി ആശാന്റെ കാല് തൊട്ടു തൊഴുതു ഞാൻ ലോറിയിലേക്ക് കയറി
ഗോപാലപുരം ചെക്ക് പോസ്റ്റ് കടന്നു ലോറി കേരളത്തിലേക്കു കയറുമ്പോഴേ മനസ്സിൽ ഒരു സന്തോഷമുണ്ടാവും
ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ലോഡ് എടുക്കാനും ഇറക്കാനും പോയിട്ടുണ്ട് എങ്കിലും തിരിച്ചു കേരള ചെക്ക് പോസ്റ്റ് കടന്നു നാട്ടിലേക്കു കയറുമ്പോൾ മനസിലൊരു കുളിർമയുണ്ടാവും
ഇരുപത് വർഷത്തെ വണ്ടിപ്പണി അതോടിച്ചു വേറെ ലോറികൾ മൂന്നെണ്ണം കൂടി വാങ്ങി അഞ്ചു സെന്റ് സ്ഥലവും വാങ്ങി അതിലൊരു വീടും പണിതു ഒരു കല്യാണം കഴിച്ചു
