“അല്ലേലും നാട് തന്നെ ആടാ നല്ലത്. നിന്റെ നാട് സൂപ്പർ അല്ലെ. പിന്നെ പെണ്ണ് കെട്ടണ്ട കാര്യം നീ ആലോചിച്ചു തീരുമാനിച്ചാൽ മതി.. നിന്റെ ഇപ്പൊ ഉള്ള ആ ഒരു ഫ്രീഡം പോകും ഡാ.. എന്റെ അവസ്ഥ കണ്ടില്ലേ ”
“എന്താ അവസ്ഥക്ക് ഒരു കുഴപ്പം മനുഷ്യാ?”.
ഞങ്ങടെ സംസാരം കേട്ട് വന്ന പാർവതി പറഞ്ഞു.
” തങ്കം പോലത്തെ ഒരു പെണ്ണിനെ കിട്ടിയില്ലേ.. പൊന്നും കുടം പോലെ രണ്ട് മക്കളെ ഞാൻ തന്നില്ലേ. പിന്നെ എന്താ കുഴപ്പം? അല്ലെ രോഹൻ ”
“മക്കളെ നീ മാത്രം ഉണ്ടാക്കിയതല്ലല്ലോ. ഞാനും കൂടെ കഷ്ടപ്പെട്ടിട്ട് അല്ലെ.. അത് നീ വിട് ”
“ശ്ശേ. ഈ ഏട്ടൻ.. അവനിരിക്കുന്നത് കണ്ടൂടെ.. എന്തൊക്കയാ പറയുന്നേ ” ഷിജുവിന്റെ കയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു.
“ഹോ.. അവൻ കേട്ടാൽ എന്താ കുഴപ്പം. അവൻ ഇതൊന്നും അറിയാത്തതല്ലല്ലോ. പിന്നെ ചെറുപ്പം തൊട്ടേ ഒന്നിച്ചു വളർന്നവർ അല്ലെ നിങ്ങൾ. നിന്റെ ഒൺലി ബെസ്റ്റി അല്ലെടീ ഇവൻ. ഇവനോട് ഓപ്പൺ ആയി എന്തും പറയാം.. അല്ലേടാ ”
“അതേ അതേ.. എന്നെ മൈൻഡ് ആക്കണ്ട.. നിങ്ങൾ പറഞ്ഞോ ”
ഷിജു അവളെ അടുത്തേക്ക് നിർത്തി അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.
“ച്ചെ.. വിട് മനുഷ്യ.. ഒരു നാണോം ഇല്ലാത്തത് “.
അവൾ വേഗം അവിടെ നിന്ന് ഉള്ളിലേക്ക് ഓടി പോയി..
അപ്പോഴേക്കും അമ്മയും വന്നു.. ഷിജു അമ്മയുമായി സംസാരിക്കാൻ തുടങ്ങി.. ഞാൻ അവളുടെ ഇളയ കൊച്ചിനെ എടുത്ത് പുറത്തേക്ക് ഇറങ്ങി.. ഹോ.. നല്ല പഞ്ഞിക്കെട്ട് പോലുള്ള ഒരു തക്കുടുമുണ്ടൻ..ഇപ്പൊ മുട്ട് കുത്തി നടന്നു തുടങ്ങിയിട്ടേ ഉള്ളു.. എന്തൊരു സുഖവാ ഇങ്ങനെ ഇറുക്കി പിടിക്കാൻ. അതിനെയും ഉമ്മ വെച്ച് അവന്റെ ചിരിയും ആസ്വദിച്ചു കുറെ സെൽഫി യും എടുത്ത് ഞാൻ പുറത്ത് നടന്നു. തിരിഞ്ഞു നോക്കിയപ്പോ ഞങ്ങളെ നോക്കി പാർവതി ഉമ്മറത്തു കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു.. കുഞ്ഞിനെ താലോലിക്കുന്ന എന്നെ കണ്ട് അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.. കുഞ്ഞിന്റെ ചിരിയും കളിയും കണ്ട് എന്റെ അടുത്ത് വന്നു അവൾ. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു.എന്റെ കൈയിൽ പിടിച്ചു അവൾ ഉള്ളിലേക്ക് കേറി.
കുഞ്ഞിന്റെ കളിയും ചിരിയും കണ്ട ഷിജുവിനും എന്തെന്നില്ലാത്ത സന്തോഷം തോന്നി.. എന്റെ അടുത്ത് വന്നു എന്നെ ചേർത്ത് നിർത്തി. കുഞ്ഞിനെ വാങ്ങി അവൻ അവളുടെ കയ്യിൽ കൊടുത്തു.
“നീ വാ.”
ഞങ്ങൾ മുറിയിൽ പോയി. ഷിജു ബാഗ് തുറന്ന് റെഡ് ലേബൽ ന്റെ ഒരു ഫുൾ ബോട്ടിൽ എടുത്തു.
“ഇവിടെ ഇരിക്ക്.. ഞാൻ ഗ്ലാസ് ഉം സാധനങ്ങളും ടെറസിൽ സെറ്റ് ആക്കാം. വിളിക്കുമ്പോ ഇതും കൊണ്ട് വന്നാൽ മതി ”
ഷിജു പുറത്തേക്ക് പോയി. അപ്പോൾ പാർവതി ഉള്ളിലേക്ക് കേറി വന്നു.
“ദേ.. രോഹൻ ഇപ്പൊ തന്നെ അടിച്ചു പടമായാൽ എന്റെ സ്വഭാവം മാറുവേ.. കുറച്ച് കഴിച്ചാൽ മതി. ഇന്ന് പരിപാടികൾ കാണാൻ അങ്ങേര് കൊണ്ട് പോകേണ്ടതാ ഞങ്ങളെ ”
“ഇപ്പൊ വെറും രണ്ടെണ്ണം അടിക്കുള്ളൂ ഡീ.. ബാക്കി വൈകിട്ട് മതീന്ന ഷിജു പറഞ്ഞെ.. ആള് പരിപാടി നിങ്ങളെയും കാണിച്ചു ആളും കണ്ട് ആടിപാടി ആഘോഷിച്ചേ വരൂ.. അല്ലെ ഷിജു?”
അവളുടെ പിന്നിൽ ഗ്ലാസും സോഡായും ഒക്കെ ആയി നിന്നിരുന്ന ഷിജുവിനോട് ഞാൻ പറഞ്ഞു.
തിരിഞ്ഞു നോക്കി ഒന്നമർത്തി മൂളി കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. എല്ലാ സാധനങ്ങളും എടുത്ത് ഞങ്ങൾ ടെറസിൽ എത്തി.. കൊറേ വിശേഷങ്ങൾ പറഞ്ഞും രണ്ട് പുകയെടുത്തും ഞങ്ങൾ മൂന്ന് പെഗ് തീർത്തു.. ഷിജു പെട്ടെന്ന് മൂഡ് ആയി. എന്നാലും വീഴാതെ പിടിച്ചു നിന്നു.. ഉച്ചക്ക് ഊണ് കഴിക്കാൻ ഞങ്ങളെ താഴെ നിന്നും അവൾ വിളിച്ചു..
ഞാൻ വീട്ടിൽ നിന്ന് കഴിച്ചോളാം എന്ന് കുറെ പറഞ്ഞെങ്കിലും ഷിജുവിന്റെയും അവളുടെയും നിർബന്ധം കാരണം അവിടുന്ന് കഴിച്ചു.. ഭക്ഷണം കഴിച്ച ഷിജു ഉറങ്ങാൻ പോയി.. അവരോട് യാത്ര പറഞ്ഞ് ഞാനും വീട്ടിലേക്ക് പോയി.. വീട്ടിൽ എത്തി അമ്മയുടെ മുന്നിൽ നല്ല പിള്ളയായി അഭിനയിച്ചു കൊണ്ട് ഞാൻ റൂമിൽ പോയി കിടന്നു.
