3 മണിക്കൂറോളം സുഖമായി ഉറങ്ങി അഞ്ച് മണി കഴിഞ്ഞപ്പോ ഞാൻ എണീറ്റു. ഓണം പ്രോഗ്രാമുകൾ തുടങ്ങാറായി.. ഒരു പുതിയ ഷർട്ടും വെള്ളഒറ്റമുണ്ടും ഉടുത്തു ഞാൻ ഇറങ്ങി.. നടന്നു നടന്ന് സ്കൂൾ ഗ്രൗണ്ടിൽ എത്തി..
ഏറെക്കുറെ നാട്ടിലെ എല്ലാരും ഒത്തു കൂടിയിട്ടുണ്ട്.. ഗ്രാമങ്ങളിൽ ഇപ്പോഴും നടക്കുന്ന ഒരു കലാരൂപമാണ് ഈ ഓണാഘോഷ പരിപാടികൾ. കാലമെത്ര പോയാലും ഓണത്തിന്റെ നന്മ മനസ്സിലുള്ളവർക്ക് മടുക്കാത്ത അവർ സ്വയം മറന്ന് ആഘോഷിക്കുന്ന പരിപാടി. ഇപ്പോഴത്തെ പിള്ളേരും ഇതിലൊക്കെ സജീവമായി ഉള്ളത് കണ്ടപ്പോ എനിക്ക് പ്രത്യേക സന്തോഷം തോന്നി.. കേരളയീതയുടെ പാരമ്പര്യം ഇവരിലൂടെ ഇനിയും തുടരട്ടെ..
തോളത്തു ഒരു കൈ വീണപ്പോൾ ആണ് മനസ്സ് തിരിച്ചെത്തിയത്. എന്റെ സൈഡിൽ രാജേഷ് നിൽക്കുന്നു. നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാരൻ ആണ്.
“എവിടെ ആയിരുന്നെടാ നീ?. കാലത്തൊന്നും കണ്ടില്ല?”
“അത് വേറെ തിരക്കിൽ പെട്ട് പോയി ഡാ.. പിന്നെ ഇവിടെ പരിപാടി കളറാക്കാൻ നിങ്ങൾ ഒക്കെ ഉണ്ടല്ലോ. അത് കൊണ്ട് പിന്നെ വരാം എന്ന് കരുതി ”
“നിന്നെ സുരേഷേട്ടൻ അന്വേഷിച്ചു. നിന്റേന്ന് പിരിവ് ലേശം കനത്തിൽ വാങ്ങാൻ ഉള്ള പ്ലാൻ ആണ്.. അങ്ങോട്ട് ചെല്ല്..”
“ആ.. ബെസ്റ്റ്.. ആകെ നക്കപ്പിച്ച ശമ്പളം ആണ് കിട്ടുന്നെ.. അതിൽ എന്ത് കൊടുക്കാൻ.. തത്കാലം ഞാൻ ചെറുത് എന്തെങ്കിലും കൊടുത്തിട്ട് വരാം.. നീ ഇവിടെ ഉണ്ടാകില്ലേ. ഞാൻ ഒന്ന് പോയി തല കാണിച്ചിട്ട് വരട്ടെ ”
കമ്മിറ്റി യുടെ അടുത്തേക്ക് പോയപ്പോ സുരേഷേട്ടൻ കൈയ്യോടെ പൊക്കി.. കൊറേ കാരണങ്ങൾ പറഞ്ഞു നോക്കിയെങ്കിലും ഒടുക്കം 500 രൂപ സംഭാവന എഴുതേണ്ടി വന്നു.കാശ്നൊക്കെ എന്താ ചെലവ്.. ഇതിനിടയിൽ മത്സരങ്ങൾ ഓരോന്നായി തുടങ്ങി..
കസേരകളി, ചാക്ക് ചാട്ടം, സ്പൂൺ റേസ്, സൈക്കിൾ സ്ലോ റേസ് അങ്ങനെ പിള്ളേർക്കുള്ള മത്സരങ്ങൾ ആദ്യമേ നടത്തി..
ആൾക്കൂട്ടത്തിൽ ഞാൻ പാർവതിയെ തിരഞ്ഞപ്പോൾ കക്ഷി മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്നു കൊച്ചിനെയും പിടിച്ച്. തൊട്ടടുത്ത് മറ്റേ കൊച്ചിനെ എടുത്ത് അമ്മയും.. എന്നെ അവൾ കണ്ടില്ല. ഷിജുവിനെ നോക്കിയപ്പോ കണ്ടില്ല.. ഇനി അടിച്ചു ഫിറ്റ് ആയി കിടക്കാണോ ദൈവമേ.. ഞാൻ വാങ്ങിയ കുപ്പി പൊട്ടിക്കേണ്ടി വരോ.. അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് പുറത്ത് ആരോ തട്ടിയത്.തിരിഞ്ഞു നോക്കിയപ്പോ ഷിജു.
“രോഹൻ എപ്പോ എത്തി “.
“ഞാൻ നേരത്തെ എത്തി. ഷിജുവിനെ കാണാതായപ്പോ ഞാൻ കരുതി ഫിറ്റ് ആയി സൈഡ് ആയെന്ന് ”
“ഞാൻ അങ്ങനെ പെട്ടെന്ന് ഒന്നും സൈഡ് ആവില്ല മോനെ.നീ പോയിട്ട് ഒരെണ്ണം കൂടി കീറി.. ഇനി പകുതി ബോട്ടിൽ ഉള്ളു. നമുക്ക് വീട്ടിൽ പോയി അടുത്ത കുപ്പി പൊട്ടിക്കാം..”
“മ്മ്.. അവളും അമ്മയും സമ്മതിച്ചത് തന്നെ.. ചേട്ടൻ അത് കയ്യിൽ വച്ചോ. നമുക്ക് പിന്നെ കൂടാം..”
“അതൊക്കെ ഞാൻ പറഞ്ഞു സെറ്റ് ആക്കീടാ.വെള്ളമടി ടെ കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം ആണ്.ഇതൊന്ന് കഴിയട്ടെ.. നമുക്ക് പൊളിക്കാ.”
ഷിജുവിന്റെ ആവേശം കണ്ടപ്പോ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല.. പാവം. വല്ലപ്പോളും ഇങ്ങനെ കിട്ടുന്ന സമയങ്ങൾ ആഘോഷിക്കട്ടെ.ഇതിനെല്ലാം പൂർണ സ്വാതന്ത്ര്യം കൊടുത്ത പാറുവിനോടും അമ്മയോടും എനിക്ക് ബഹുമാനം തോന്നി..
മുതിർന്നവരുടെ കസേര കളിയും തിരുവാതിരയും ഒക്കെ വരാൻ ഉണ്ട്. എല്ലാരും നിർബന്ധിച്ചപ്പോ ഞാനും ഷിജുവും കസേരകളിയിൽ പങ്കെടുത്തു.. എട്ട് നിലയിൽ പൊട്ടി തിരിച്ചു പഴയ സ്ഥലത്ത് തന്നെ നിന്നു.. വടം വലി മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു.
നാടൻ പാട്ടുകളും വട്ടക്കളിയും തിരുവാതിരയുമെല്ലാം പിന്നീട് തകൃതിയായി അരങ്ങേറി.ഷിജു എല്ലാം വല്ലാത്ത ആവേശത്തോടെ കണ്ട് നിന്നു. കൊറേ ഒക്കെ ഫോണിൽ പകർത്തി.
കുട്ടികളുടെ നൃത്തനൃത്യങ്ങളും കഴിഞ്ഞ് സമ്മാനദാനം കഴിഞ്ഞ് പരിപാടി തീർന്നു. എല്ലാരും പായസം കുടിച്ചു അങ്ങനെ നിന്നു. സമയം 10 മണി കഴിഞ്ഞിരുന്നു.. എന്റെ അമ്മയെ ഞാൻ അനിയന്റെ കൂടെ വിട്ട് ഞാനും ഷിജുവും നടന്നു.. അമ്മയും അവളും നേരത്തെ പോയിരുന്നു.
