ആ വിജനമായ ഐലൻഡിലെ ഉപേക്ഷിക്കപ്പെട്ട ആ പഴയ ഗോഡൗണിൽ ചോരയൊലിപ്പിച്ചു കൊണ്ട് സ്റ്റെല്ല കിടക്കുകയായിരുന്നു. ഒരു സിറ്റിയിലെ കുറ്റവാളികളെ വിറപ്പിച്ചിരുന്ന ഡെപ്യൂട്ടി കമ്മീഷണർ സ്റ്റെല്ല! പക്ഷേ ഇന്ന് അവൾ സ്വന്തം അനിയത്തി നെയ്ത ചതിക്കുഴിയിൽ വീണിരിക്കുന്നു. കൈകൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നു.
അവൾക്ക് മുന്നിൽ ഒരു ആഡംബര കസേരയിൽ കാൽമേൽ കാൽവെച്ച് ലീന ഇരിപ്പുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു ചാട്ടവാറ ഉണ്ടായിരുന്നു. ലീനയുടെ മുഖത്ത് ഒരു രാക്ഷസീയമായ ഭാവമായിരുന്നു.
ലീന: “എന്താ ഡി കമ്മീഷണർ ചേച്ചി, നീതി, നിയമം എന്ന് പറഞ്ഞു എന്റെ ബിസിനസ്സിൽ തലയിടുമ്പോൾ നീ ഓർക്കണമായിരുന്നു—നിന്റെ ഈ അനിയത്തി നിനക്കും മുകളിലാണെന്ന്!”
ലീന ആ ചാട്ടവാറുകൊണ്ട് സ്റ്റെല്ലയുടെ തോളിലേക്ക് ശക്തമായി അടിച്ചു. സ്റ്റെല്ല വേദനകൊണ്ട് പുളഞ്ഞു, എങ്കിലും അവൾ കണ്ണീരൊഴുക്കിയില്ല.
സ്റ്റെല്ല: “ലീന… നീ എന്റെ കൂടെ പിറപ്പ് തന്നെയാണോ… Bitch….
ലീന: “കൂടെപ്പിറപ്പ് പോലും! നിന്റെ നിയമം പറയുന്ന ജയിലിൽ കിടന്ന് മരിക്കാൻ എനിക്ക് സൗകര്യമില്ല. ഈ ഐലൻഡിൽ വെച്ച് ഇന്ന് നിന്റെ അധ്യായം തീരും. പോലീസിന്റെ റെക്കോർഡിൽ നീ ഡ്യൂട്ടിക്കിടയിൽ കാണാതായ ഒരു ഓഫീസർ മാത്രമായിരിക്കും!”
ലീന വീണ്ടും അടിക്കാനായി ചാട്ടവാറ് ഉയർത്തിയതും, ഗോഡൗണിന്റെ വശങ്ങളിലെ ജനൽച്ചില്ലുകൾ ഒന്നടങ്കം തകർന്നു തരിപ്പണമായി.
ഭീകരമായ ഒരു സ്ഫോടനത്തോടെ ആ ഗോഡൗണിന്റെ വലിയ ഇരുമ്പ് വാതിൽ തെറിച്ചുപോയി. പുകപടലങ്ങൾക്കിടയിലൂടെ ഒരു രൂപം മുന്നോട്ട് നടന്നു വന്നു. കറുത്ത ലോങ് കോട്ടും, കയ്യിൽ ഒരു അത്യാധുനിക തോക്കും ഏന്തിക്കൊണ്ട് ആ മനുഷ്യൻ ഒരൊറ്റ നടപ്പ്!
ജോൺ ചോരയിൽ കുളിച്ചു ആ പുകമറ യിലൂടെ മുന്നോട്ട് വന്നു..
അവന്റെ കൈയിൽ വിക്ടോറിന്റെ അറുത്തു മാറ്റിയ തലയും ഉണ്ടായിരുന്നു.
അവനെ കണ്ടതും ലീനയുടെ കയ്യിലെ ചാട്ടവാറ് താഴെ വീണു. അവളുടെ ഗുണ്ടകൾ തോക്കുകളെടുക്കാൻ നോക്കിയെങ്കിലും, ജോണിന്റെ ഒപ്പമുണ്ടായിരുന്ന സ്നൈപ്പർമാർ ഒരൊറ്റ സെക്കൻഡിൽ അവരെയെല്ലാം വെടിവെച്ചിട്ടു….
അതേ ജോണിന്റെ റഷ്യൻ മാഫിയ പട്ടാളം അപ്പോളേക്കും ആ ഐലൻഡ് വളഞ്ഞിരുന്നു.
ജോൺ പതുക്കെ നടന്ന് സ്റ്റെല്ലയുടെ അരികിലെത്തി. അടികൊണ്ട് അവശയായി കിടക്കുന്ന സ്റ്റെല്ലയെ കണ്ടതും അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു. അവൻ അവന്റെ coat കൊണ്ട് അവളെ പുതപ്പിച്ചു
ജോൺ പതുക്കെ കുനിഞ്ഞ് സ്റ്റെല്ലയുടെ കെട്ടുകൾ കത്തികൊണ്ട് ഒരൊറ്റ വെട്ടിന് അറുത്തുമാറ്റി.
സ്റ്റെല്ല (അത്ഭുതത്തോടെ): “ജോൺ… നീ
ജോൺ അവളുടെ തലയിൽ പതുക്കെ തലോടിക്കൊണ്ട് എഴുന്നേറ്റു നിന്നു. എന്നിട്ട് ലീനയ്ക്ക് നേരെ തിരിഞ്ഞു. അവന്റെ ശബ്ദം ആ ഗോഡൗണിൽ മുഴങ്ങി കേട്ടു
ലീന ഭയന്നുവിറച്ച് പിന്നോട്ട് മാറി. അവൾ ഉറക്കെ നിലവിളിച്ചു
ജോൺ തന്റെ തോക്ക് പതുക്കെ ലോഡ് ചെയ്തു. അവൻ ലീനയുടെ നേരെ ഒരടി മുന്നോട്ട് വെച്ചു
ലീന സ്റ്റെല്ലയെ നോക്കി….
അവസരം കിട്ടിയപ്പോൾ നീ എന്നെ കൊല്ലേണ്ടതായിരുന്നു ലീന… Now its u r turn
ജോൺ തോക്ക് കൃത്യമായി ലീനയുടെ നെറ്റിക്ക് നേരെ ചൂണ്ടി….
നീ ഇവളോട് ചെയ്തതിനു ഇതിലും ചെറിയ ശിക്ഷ തരാൻ എന്നെ കൊണ്ട് സാധിക്കില്ല… നിനക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവനെ ഞാൻ ഭൂമിയിലെ നരകം കാട്ടി കൊടുത്തേനെ….. സീ u in hell…
രണ്ട് വെടിയൊച്ചകൾ. ചതിയുടെയും അഹങ്കാരത്തിന്റെയും പ്രതീകമായിരുന്ന ലീന നെഞ്ചിൽ വെടിയേറ്റ് തൽക്ഷണം നിലംപതിച്ചു. അവളുടെ കഥ അവിടെ അവസാനിച്ചു.
അനിയത്തിയുടെ മരണം ഒരു കുലുക്കവുമില്ലാതെ സ്റ്റെല്ല കണ്ട് നിന്നു… ചെറുപ്പത്തിലേ അവരുടെ കുറച്ചു നല്ല ഓർമകൾ മാത്രം ഒരു ഫ്ലാഷ് ബാക്ക് പോലെ സ്റ്റെല്ലയുടെ മനസ്സിലേക്ക് ഓടി വന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…
അനിയത്തിയുടെ മരണം കണ്മുന്നിൽ കണ്ടിട്ടാണോ.. അതോ തനിക്ക് നീതി കിട്ടിയത് കൊണ്ടാണോ ആ കണ്ണ്നീർ വന്നതെന്ന് സ്റ്റെല്ലയ്ക്ക് പോലും അപ്പോൾ മനസിലായില്ല..
