പാപശൽഭം – 13
[ Shanushinu ]
[ Previous Part ] [ www.kambi.pw ]
പരിണാമം
മഞ്ചേരിയിലെ പുലർകാലത്തെ നേർത്ത മഞ്ഞും തണുപ്പും ജനൽച്ചില്ലുകളിലൂടെ അരിച്ചിറങ്ങുമ്പോഴാണ് ജസ്ന കണ്ണുതുറന്നത്. ഷാഹിദിൻ്റെ വീട്ടിലെ അവളുടെ ആദ്യത്തെ ദിവസം.
അവൾ പതിയെ തലചെരിച്ച് നോക്കി. തന്റെ തൊട്ടരികിൽ, പുതപ്പിനുള്ളിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തമായി ഉറങ്ങുകയാണ് ഷാഹിദ്.
അവന്റെ നഗ്നമായ നെഞ്ചിലേക്ക് വീണുകിടക്കുന്ന തന്റെ വലതുകൈ അവൾ സാവധാനം പിൻവലിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ആ ആദ്യ സംഗമത്തിന്റെ ഓർമ്മയിൽ അവളുടെ കവിളുകളിലൂടെ ഇളം ചുവപ്പുനിറം പടർന്നു.
എഴുന്നേറ്റിരിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ അടിവയറ്റിലും തുടയിടുക്കിലും നേർത്തൊരു ഭാരവും, ഇനിയും പൂർണ്ണമായി പെയ്തൊഴിയാത്ത ചെറിയ ഒരു തരിപ്പും അവൾക്കനുഭവപ്പെട്ടു. അവന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ പതിയെ മാടിയൊതുക്കി അവിടെ മൃദുവായി ഒന്നു ചുംബിച്ച ശേഷം, അവനെ ഉണർത്താതെ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു.
സുബഹി ബാങ്ക് വിളിക്കുന്നതിന് മുൻപ് തന്നെ കുളിച്ച് റെഡി ആവേണ്ടതുണ്ട്. പുതുപ്പെണ്ണായി ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ പ്രഭാതമാണ്. വൈകി എഴുന്നേറ്റാൽ താഴെ അമ്മായിമാരും സഫയും കളിയാക്കും കളിയാക്കാൻ നല്ല ചാൻസ് ഉണ്ട്.
കുളി കഴിഞ്ഞ് ഈറൻ മുടി തോർത്തിക്കെട്ടി, കടുംനീല നിറത്തിലുള്ള അയഞ്ഞ ഒരു സൽവാറും അതിനുമുകളിലൂടെ തലയും മാറും നന്നായി മറയ്ക്കുന്ന വലിയൊരു തട്ടവും ചുറ്റി ഇട്ടു.
ശേഷം അടുക്കളയിലോട്ടു പോവുന്നതിനു മുന്നേ തന്നെ നിസ്കാരകുപ്പായം ഇട്ടു അവൾ മുസല്ലയിൽ നിസ്കാരത്തിനായി നിന്നു.
നിസ്കാരം കഴിഞ്ഞ് താഴെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഉമ്മയും വല്യുമ്മയും അമ്മായിമാരും പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വാതിൽക്കൽ മൈലാഞ്ചിച്ചുവപ്പുള്ള കൈകളുമായി നാണത്തോടെ വന്നുനിന്ന ജസ്നയെ കണ്ടതും സഫ ഓടിവന്ന് അവളുടെ തോളിലൂടെ കൈയിട്ടു.
” അല്ല ഇത്താത്താ… എന്റെ ഇക്കാക്കയെ ഉറങ്ങിയില്ലേ ഇന്നലെ?” സഫ
അവളുടെ കാതിൽ കുസൃതിയോടെ ചോദിച്ചു. ജസ്നയുടെ മുഖം നാണംകൊണ്ട് കുങ്കുമപ്പൂ പോലെ തുടുത്തു.
“ഒന്ന് പോ സഫാ… അവിടുന്ന് ആരെങ്കിലും കേൾക്കും,” അവൾ സഫയുടെ കയ്യിൽ പതിയെ നുള്ളിക്കൊണ്ട് ചായപ്പാത്രത്തിനരികിലേക്ക് മാറിനിന്നു.
അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടുള്ള നാലഞ്ച് ദിവസങ്ങൾ മലപ്പുറത്തെ പരമ്പരാഗത കല്യാണ സൽക്കാരങ്ങളുടെ ഒരു വലിയ ചുഴലിക്കാറ്റ് തന്നെയായിരുന്നു!
മഞ്ചേരിയിലും അരീക്കോടും മലപ്പുറത്തുമുള്ള ഷാഹിദിന്റെയും ജസ്നയുടെയും എളാപ്പമാരുടെയും അമ്മായിമാരുടെയും വീടുകളിൽ നിന്നുള്ള ക്ഷണങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നു. ഓരോ വീട്ടിലേക്കും പോകുമ്പോഴും കല്യാണപ്പെണ്ണിന്റെ പ്രൗഢിയോടെ പട്ടുസൽവാറുകളിലും കനത്ത സ്വർണ്ണാഭരണങ്ങളിലും, എന്നാൽ ഹിജാബുമണിഞ്ഞ് ജസ്ന ഷാഹിദിനൊപ്പം കാറിൽ കയറും.
ചെന്നുകയറുന്ന വീടുകളിലെല്ലാം പുതിയാപ്ലയെയും പുതുപ്പെണ്ണിനെയും സ്വീകരിക്കാൻ വലിയ തീൻമേശകൾ ഒരുങ്ങിയിട്ടുണ്ടാകും. വാഴയിലയിൽ വിളമ്പുന്ന ആവിപറക്കുന്ന മലബാർ ദം ബിരിയാണിയും, കുരുമുളകും തേങ്ങാക്കൊത്തും ചേർത്ത് കറുപ്പിച്ചെടുത്ത നാടൻ ബീഫ് വരട്ടിയതും, നല്ല മൊരിഞ്ഞ കോഴി പൊരിച്ചതും!
വൈകുന്നേരത്തെ ചായസൽക്കാരങ്ങളിലാകട്ടെ—നെയ്യൊഴിച്ച നൈസ് പത്തിരിയും, തേങ്ങാപ്പാലിൽ വറ്റിച്ച ആട്ടിറച്ചിക്കറിയും, ഉന്നക്കായയും, പഴം നിറച്ചതും, ചട്ടിപ്പത്തിരിയും, ഒടുവിൽ ദഹിക്കാൻ ഏലയ്ക്കയും കറാമ്പൂവുമിട്ട് തിളപ്പിച്ച ചൂട് സുലൈമാനിയും!
“പുതിയാപ്ലേ, കാനഡയിലെ സായിപ്പന്മാരുടെ റൊട്ടിയും സാലഡുമൊക്കെ തിന്ന് വയറുണങ്ങിപ്പോയിട്ടുണ്ടാവും, നല്ലോണം തിന്നോ ട്ടോ!” എന്ന് പറഞ്ഞ് അമ്മായിമാർ ഷാഹിദിന്റെ പ്ലേറ്റിലേക്ക് വീണ്ടും വീണ്ടും ഇറച്ചി വിളമ്പും.
ആ ബഹളങ്ങൾക്കിടയിൽ, തിണ്ണയിലിരിക്കുന്ന വല്യുമ്മമാരും മുതിർന്ന സ്ത്രീകളും ജസ്നയെ അടുത്തേക്ക് വിളിച്ച് കാതിൽ ഉപദേശങ്ങൾ നൽകും: “മോളേ, ചെക്കൻ രണ്ടാഴ്ച കഴിഞ്ഞാൽ അങ്ങ് കടലിനക്കരെ പോവുകയല്ലേ.
