പാപശൽഭം – 24 7അടിപൊളി  

തിളങ്ങിനിന്നേനെ!

കോഫി ഒരിറക്ക് കുടിച്ച് അവൾ കണ്ണുകളടച്ചു— തൻ്റെ ഭവനത്തിന് പതിനഞ്ചു നിലയ്ക്ക് മുകളിൽ തനിക്കായി കാത്തിരിക്കുന്ന ആ തണലിനെ ഓർത്ത് അവളുടെ ഹൃദയം വീണ്ടും വിങ്ങിത്തുടിച്ചു…

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണി.

ഇരുപത്തിയഞ്ചാം നിലയിലെ കൂറ്റൻ ചില്ലുജാലകങ്ങൾക്കപ്പുറം മിസ്സിസാഗ നഗരത്തെ മൂടി വെളുത്ത മഞ്ഞുകണങ്ങൾ കാറ്റിൽ ചുഴറ്റി വീശുന്നുണ്ടായിരുന്നു. പുറത്ത് സൂര്യപ്രകാശം പോലും തണുത്തുറഞ്ഞു നിൽക്കുന്ന ആ ഉച്ചനേരത്ത്, ഫ്ലാറ്റ് 2501-ലെ തുറന്ന അടുക്കളയിൽ നിന്ന് മലപ്പുറത്തിന്റെ തനതായ സുഗന്ധം ഒഴുകിപ്പരന്നു. നെയ്യിൽ മൂപ്പിച്ചെടുത്ത ചെറിയ ഉള്ളിയുടെയും, ഏലയ്ക്കയും പട്ടയും ചേർത്ത് ദം ഇട്ടുവെച്ച കോഴിബിരിയാണിയുടെയും, കുരുമുളകും കറിവേപ്പിലയും തേങ്ങാക്കൊത്തും ഇട്ട് കറുപ്പിച്ചെടുത്ത നാടൻ ബീഫ് വരട്ടിയതിന്റെയും കൊതിപ്പിക്കുന്ന മണം ക്രീം ആൻഡ് ഗോൾഡ് നിറത്തിലുള്ള ആ വിശാലമായ സ്വീകരണമുറിയിലാകെ നിറഞ്ഞുനിന്നു.

അടുക്കളയിലെ മാർബിൾ കൗണ്ടറിന് പിന്നിൽ നിന്ന് ജസ്‌ന അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. തൊട്ടരികിലായി, താൻ പാചകത്തിൽ വലിയ സഹായിയാണെന്ന ഭാവത്തിൽ ഷാഹിദും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. Bachelor ലൈഫ് ജീവിതത്തിൽ കുക്കിംഗ് അത്യാവശ്യം പരിചിതം ആയിരുന്നെങ്കിൽ ഷാഹിദിൻ്റെ രീതികൾ ജസ്നയിൽ നിന്ന് വ്യത്യസ്തമായിരുന്നു.

“ഇക്കാ… നിങ്ങൾ ആ കത്തി അവിടെ വെച്ചേ! ഇതിങ്ങനെ അരിഞ്ഞാൽ സാലഡല്ല, അവിയലിനുള്ള കഷ്ണങ്ങളാകും,” ജസ്‌ന ചിരിച്ചുകൊണ്ട് അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങി. “നിങ്ങൾ പോയി ആ ഡൈനിംഗ് ടേബിളിലെ ഗ്ലാസ്സും പ്ലേറ്റുമൊക്കെ ഒന്ന് നിരത്തിവെച്ചാൽ മതി. അല്ലെങ്കിലും ഇക്കടെ ഫ്രെണ്ട്സ് വരുമ്പോൾ ഞാൻ ഉണ്ടാക്കിയ ഭക്ഷണം കണ്ട് അവന്മാരുടെ കണ്ണ് തള്ളണം!”

“പിന്നല്ലാതെ!” ഷാഹിദ് കയ്യിലെ ഉള്ളിമണം കഴുകിക്കളഞ്ഞ്, പിന്നിലൂടെ വന്ന് ജസ്‌നയുടെ തോളിൽ താടി വെച്ച് കൊഞ്ചി.

“കഴിഞ്ഞ

രണ്ട് കൊല്ലമായിട്ട് ആ സ്കാർബറോയിലെ ഇരുണ്ട ബേസ്മെന്റിൽ കിടന്ന് രാത്രിയും പകലും വാൾമാർട്ടിലെ തണുത്ത ചിക്കനും ഇൻഡോമി നൂഡിൽസും തിന്ന് ജീവിച്ച പിള്ളേരാ അവന്മാര്! ഇന്ന് എന്റെ പൊന്നുവിന്റെ കൈപ്പുണ്യം കൂടി അറിഞ്ഞാൽ പിന്നെ ആഴ്ചതോറും ഇങ്ങോട്ട് വണ്ടി പിടിക്കും!”

അവന്റെ നിഷ്കളങ്കമായ ആവേശം കണ്ടപ്പോൾ ജസ്‌നയുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു. കുളിച്ച് വസ്ത്രം മാറി വരാനായി അവൾ അടുക്കളയിലെ തീയെല്ലാം അണച്ച് മാസ്റ്റർ ബെഡ്‌റൂമിലേക്ക് നടന്നു.

എന്നാൽ കുളി കഴിഞ്ഞ്, മുടി തോർത്തി അലമാര തുറന്നുനിന്ന നിമിഷം ജസ്‌നയുടെ കണ്ണുകളിൽ വികൃതി നിറഞ്ഞൊരു തിളക്കം മിന്നി. ഇന്നലെ രാവിലെ ഷാഹിദ് തനിക്ക് മുന്നിൽ നിരത്തിവെച്ച ആ ‘കാനഡയിലെ വസ്ത്രനിയമം’ അവളുടെ ഓർമ്മയിലേക്ക് വന്നു.

അപരിചിതർക്ക് മുന്നിൽ എത്രത്തോളം മോഡേൺ ആകാനും അവന് സന്തോഷമാണ്; എന്നാൽ സ്വന്തം നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിലോ? ആ ഇരട്ടത്താപ്പ് സ്വന്തം കണ്ണുകൊണ്ട് ഒരിക്കൽക്കൂടി പരീക്ഷിച്ചറിയാൻ അവൾ തീരുമാനിച്ചു.

ഇന്നലെ സ്ക്വയർ വൺ മാളിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ കൂട്ടത്തിൽ നിന്ന്, ശരീരവടിവുകൾ മനോഹരമായി എടുത്തുകാണിക്കുന്ന കടും പ്ലം നിറത്തിലുള്ള ഒരു ഇൻഡോ-വെസ്റ്റേൺ ട്യൂണിക്കാണ് അവൾ ഹാംഗറോടെ കയ്യിലെടുത്തത്.

കഴുത്ത് അല്പം വിടർന്നതും, അരക്കെട്ടിനോട് പാകത്തിന് ഒതുങ്ങുന്നതുമായ, വളരെ സ്റ്റൈലിഷായ ഒരു വേഷം.

അതും കയ്യിൽ പിടിച്ച് അവൾ പതിയെ സ്വീകരണമുറിയിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ നാപ്കിനുകൾ മടക്കിവെക്കുകയായിരുന്ന ഷാഹിദിനോട്, അങ്ങേയറ്റം സ്വാഭാവികമായി അവൾ ചോദിച്ചു:

“ഇക്കാ… ഞാൻ കുളി കഴിഞ്ഞു. ഇന്നലെ നമ്മൾ മാളിൽ നിന്ന് എടുത്ത ഈ ട്യൂണിക് ഇന്ന് വൈകുന്നേരം ഇട്ടാലോ? നല്ല ഭംഗിയുണ്ട് ഇത് കാണാൻ,

കറുത്ത പാന്റിന്റെ കൂടെ നല്ല ചേർച്ചയായിരിക്കും.”

ഷാഹിദ് തിരിഞ്ഞുനോക്കി. അവളുടെ കയ്യിലെ ആ ഇറുകിയ, മോഡേൺ ഇൻഡോ-വെസ്റ്റേൺ വസ്ത്രം കണ്ട നിമിഷം തന്നെ അവന്റെ മുഖത്തെ ഉത്സാഹം ഒറ്റയടിക്ക് മാഞ്ഞു! അവൻ ഒന്നും മിണ്ടാതെ അല്പം പരുങ്ങി, കഴുത്തിന് പിന്നിൽ കൈകൊണ്ട് ചൊറിഞ്ഞുകൊണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചു. പൊന്നുവിനോട് ദേഷ്യപ്പെടാനോ കൽപ്പിക്കാനോ ധൈര്യം ഇല്ലാത്തത് കൊണ്ട്, അങ്ങേയറ്റം മൃദുവായ, അപേക്ഷിക്കുന്നതുപോലെയുള്ള സ്വരത്തിൽ അവൻ അരികിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *