റിനിഷിന്റെ മറുപടി കേട്ടതും സ്റ്റിഫിയയുടെ കണ്ണുകൾ നിറഞ്ഞു അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“അതേടാ ഞാനാണ് എല്ലാത്തിനും കാരണം….ഞാനാണ് കാറ് കൊണ്ടുപോയി ഒരുത്തനെ ഇടിച്ചു കൊന്നത്…. മതിയോ.. നി ആണാണെങ്കിൽ അയാളുടെ പൈസ ഇന്ന് കൊടുത്തു തീർക്ക്…അല്ലെങ്കിൽ എന്താണെന്നു വെച്ചാൽ ചെയ്യ് എന്നെ വിളിക്കരുത്”
ഇത്രയും പറഞ്ഞു കൊണ്ട് സ്റ്റിഫിയ മുറിയിലേക്ക് കയറി പോയി.
റിനിഷ് കുറച്ച് നേരത്തേക്ക് എന്താണ് ചെയേണ്ടതെന്ന് അറിയാതെ അവിടെതന്നെയിരുന്നു.
സമയം കടന്നു പോയി അന്ന് വൈകുനേരം ആയപ്പോൾ റിനിഷ് കട്ടിലിൽ കിടക്കുന്ന സ്റ്റിഫിയയുടെ അടുത്തേക്ക് വന്നു അവളുടെ കവിളിൽ തടവികൊണ്ട് പറഞ്ഞു.
“ദേഷ്യം വന്നപ്പോൾ അടിച്ചു പോയതാണ് മോളെ എന്നോട് ക്ഷെമിക്ക് നമ്മുക്ക് പോയി അയാളുമായി സംസാരിക്കാം…കുറച്ച് സാവകാശം ചോദിക്കാം നമ്മൾ അക്ബറിന്റെ ആളുകളായതുകൊണ്ട് പുള്ളി കേൾക്കാതിരിക്കില്ല”
സ്റ്റിഫിയ കട്ടിലിൽ നിന്ന് എണീറ്റിട്ട് പറഞ്ഞു.
“ചേട്ടായി വിചാരിക്കുന്നപോലെയല്ല കാര്യങ്ങൾ മുസ്തഫ ചേട്ടായി കാണുന്നപോലെയല്ല ഞാൻ അറിയുന്ന പോലെ ചേട്ടായി അയാളെ അറിഞ്ഞിട്ടില്ല അയാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ അപ്പോൾ തന്നെ അത് കിട്ടിയിരിക്കണം അല്ലെങ്കിൽ കൊല്ലാൻ പോലും അയാൾ മടിക്കില്ല”
“നി പേടിക്കല്ലേ നമ്മുക്ക് വഴിയുണ്ടാക്കാം തല്ക്കാലം ഞാൻ ആലോചിച്ചിട്ട് ഒരു വഴിയുണ്ട്”
“എന്ത് വഴി”
“നമ്മുക്ക് നാട്ടിലുള്ള 4 സെന്റ് സ്ഥലം വിൽക്കാം”
“അതിനു ഇവിടെനിന്നും നമ്മുക്ക് പോകാൻ പറ്റണ്ടേ”
“അതിനു ഞാൻ വഴിയുണ്ടാക്കാം ഇപ്പോൾ നമ്മുക്ക് പോയി മുസ്‌തഫയെ കാണാം” റിനിഷ് പറഞ്ഞു.
അങ്ങനെ അന്ന് സന്ധ്യക്ക് മുൻപായി റിനിഷും സ്റ്റിഫിയയും മുസ്തഫയുടെ വീട്ടിലെത്തി മുസ്തഫ രണ്ട് പേരെയും വീട്ടിൽ കയറ്റിയിരുത്തി.
“ആ എന്തായി തീരുമാനം” മുസ്തഫ സ്റ്റിഫിയയോട് ചോദിച്ചു.
“ഞങ്ങൾക്ക് കുറച്ച് സാവകാശം തരണം” റിനിഷ് മുസ്തഫയോട് പറഞ്ഞു.
“സാറിന് എത്ര ദിവസം വേണം” മുസ്തഫ ചോദിച്ചു.
“ഒരു മാസം”
“അത് പറ്റില്ല.. വേണമെങ്കിൽ 1 ആഴ്ച തരാം”
“അയ്യോ അത് പറ്റില്ല ഇക്ക നാട്ടിൽ എന്റെ പേരിൽ 4 സെന്റ് സ്ഥലമുണ്ട് അത് വിക്കാൻ കുറച്ച് സാവകാശം തരണം വിറ്റാൽ ഉടൻ ഇക്കയുടെ പൈസ ഞാൻ തന്നേക്കാം”
മുസ്തഫ കുറച്ച് നേരം ചിന്തിച്ചശേഷം പറഞ്ഞു.
“ശെരി 1 മാസം തരാം അതിനുള്ളിൽ പൈസ എനിക്ക് കിട്ടണം”
റിനിഷും സ്റ്റിഫിയയും തലയാട്ടി.
“തലയാട്ടിയട്ടു കാര്യമില്ല നിങ്ങളിൽ ആരാണ് നാട്ടിൽ പോകുന്നത്”
“ഞങ്ങൾ രണ്ട് പേരും”
“അത് കൊള്ളാമല്ലോ സാറെ…ആ വേല തന്റെ കൈയിലിരിക്കട്ടെ…സ്ഥലം തന്റെ പേരിലല്ലേ അപ്പോൾ താൻ പോയി വിറ്റിട്ട് പൈസ കൊണ്ട് വാ ഇവൾ ഇവിടെ നിൽക്കട്ടെ”
“അയ്യോ അത് പറ്റില്ല ഞങ്ങൾ രണ്ട് പേരും ചെന്നാലേ കാര്യമുള്ളൂ”
“അങ്ങനെ വേണ്ട സാറേ സാറിന് പറ്റുമെങ്കിൽ പോ ഇല്ലെങ്കിൽ നാളെ എന്റെ പൈസ എനിക്ക് കിട്ടണം”
“ആ സമ്മതിച്ചു ഞാൻ ഇവിടെ നിൽക്കാം” സ്റ്റിഫിയ മുസ്തഫയോട് പറഞ്ഞു.
റിനിഷ് സ്റ്റിഫിയയുടെ മുഖത്തെക്ക് നോക്കി.
“പേടിക്കേണ്ട ചേട്ടായി ഞാൻ ഇവിടെ നിൽക്കാം ചേട്ടായി പോയിട്ട് വാ”
“എന്താ സാറെ സമ്മതിച്ചോ”
“ഹ്മ്മ്” റിനിഷ് ഒക്കെ പറഞ്ഞു.
അങ്ങനെയെങ്കിൽ ഞാൻ ഒരു മുദ്രപത്രം തരാം സാർ അതിൽ ഒരു ഒപ്പിടണം അല്ലെങ്കിൽ നാളെ എനിക്കൊരു പ്രശ്നം ഉണ്ടാകരുത് അതാ.
മുസ്തഫ റിനിഷിന്റെ നേരെ ഒരു ഒഴിഞ്ഞ മുദ്രപത്രം നൽകി റിനിഷ് അതിൽ ഒപ്പുവെക്കാൻ നേരം സ്റ്റിഫിയയെ നോക്കി സ്റ്റിഫിയ കണ്ണുകൾ കൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു.
“പേടിക്കേണ്ട ഡോക്ടറെ തന്റെ മാത്രമല്ല ഇവളുടെ ഒപ്പും വേണം താൻ ഇവിടെനിന്നു പോയാൽ പിന്നെ എന്റെ പൈസ കിട്ടുന്നവരെയും ഒരു ഉറപ്പിനു അത്രയുള്ളൂ” മുസ്തഫ പറഞ്ഞത് അനുസരിച്ചു റിനിഷും സ്റ്റിഫിയയും ആ മുദ്രപത്രത്തിൽ ഒപ്പിട്ടു.
