ഞാൻ എന്റെ ശരീരത്തിലേക്ക് നോക്കി.
ഞാൻ ധരിച്ചിരിക്കുന്നത് ഒരു വെളുത്ത മുണ്ടാണ്. അരയിൽ മടക്കി ഉറപ്പിച്ചത്. മേൽഭാഗത്ത് ഒരു നേർത്ത മേൽമുണ്ട്. കാലുകൾ നഗ്നം. കാലിലെ പഴയ ചെളിയുടെ അടയാളങ്ങൾ ഇപ്പോഴും കാണാം.
“ഇത് എന്റെ ലുങ്കി അല്ല… ഇത് എന്റെ ഷർട്ട് അല്ല… എന്റെ ലുങ്കി ഇങ്ങനെ അല്ലാ ……”
ഞാൻ സ്വയം മന്ത്രിച്ചു.
ഞാൻ പയ്യെ ആ നരച്ച വെള്ളെ മുണ്ട് ഒന്ന് അഴിച്ചു നോക്കി ഭാഗ്യം അണ്ടി സെർ അവിടെ തന്നെ ഉണ്ട്.. പക്ഷെ മിനിയാന്ന് വാദിച്ചു സുന്ദര കുട്ടപ്പൻ ആക്കിയ അണ്ടി സെറിന് ചുറ്റും ആമസോൺ വനാന്തരങ്ങൾ .. സത്യം പറഞ്ഞാൽ വന്ന കിളികൾ പിന്നെയും പിന്നെയും പറന്നു പോയി കൊണ്ടേ ഇരുന്നു
ഞാൻ എഴുന്നേറ്റു. കാലുകൾ വിറച്ചു. ഞാൻ ജനാലയിലേക്ക് നടന്നു. മരം കൊണ്ടുള്ള തറ. ഓരോ ചുവടിലും ഡും ഡും മുഴങ്ങുന്നു . ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി.
എന്റെ ശ്വാസം ഒറ്റയടിക്ക് നിന്നു.
നടുമുറ്റം. വലിയ നടുമുറ്റം. ചുവന്ന മണ്ണ്. നടുവിൽ ഒരു തുളസിത്തറ. അതിന് ചുറ്റും ചെറിയ കല്ലുകൾ. ഒരു കൽത്തറ. അതിന് മുകളിൽ ആരോ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടിരിക്കുന്നു. അതിനപ്പുറം നെൽപ്പാടങ്ങൾ. പച്ചപ്പ്. വെള്ളം നിറഞ്ഞ പാടങ്ങൾ. കാറ്റിൽ നെല്ല് ആടുന്നു. അകലെ ഒരു കുളം. വലിയ കുളം. അതിന്റെ വക്കത്ത് രണ്ട് സ്ത്രീകൾ. അവർ വസ്ത്രം അലക്കുകയാണ്. അവരുടെ മുണ്ടുകൾ മുട്ടുവരെ ഉയർത്തിയിരിക്കുന്നു.
വലുതായി സീൻ ഒന്നും കിട്ടുന്നുമില്ല .. കാലുകൾ ചെളിയിൽ. പിന്നെ മരങ്ങൾ. വലിയ മരങ്ങൾ. ആൽമരം. പ്ലാവ്. മാവ്. ഒരു തൊഴുത്ത്. അതിൽ നിന്ന് പശുക്കളുടെ ശബ്ദം.
റബ്ബർ തോട്ടമില്ല. വൈദ്യുതി ലൈനുകളില്ല. ബൈക്കുകളില്ല. കാറുകളില്ല. ടവറുകളില്ല. എന്റെ വീടിന്റെ മുന്നിൽ കണ്ടു കൊണ്ടിരുന്ന ഒന്നുമില്ല
“എന്താടാ ഇത്… ഞാൻ എവിടെയാണ്?”
ഉത്തരം കിട്ടില്ല എങ്കിലും ഞാൻ എന്നോട് തന്നെ ചോദിച്ച കൊണ്ടിരുന്നു ………….
ഞാൻ പിന്നോട്ട് മാറി. മുറിയുടെ ഒരു മൂലയിൽ ഒരു ചെറിയ കണ്ണാടി തൂങ്ങിയിരിക്കുന്നു. പഴയ കണ്ണാടി. ചെറിയ മങ്ങളോടെ ഫ്രെയിം മരം. ഞാൻ അതിലേക്ക് നടന്നു.
ഉടുത്തിരുന്ന മുണ്ട് പൊക്കി കണ്ണാടി തുടച്ചു .. ഹോ ആശ്വാസം . മുഖം എന്റേതുതന്നെ. പക്ഷേ മുടി നീളം കൂടുതലാണ്. ചെവിയുടെ താഴെ വരെ. കഴുത്തിൽ ഒരു ചെറിയ കറുത്ത മാല. ഒരു രുദ്രാക്ഷം . താടി, പക്ഷെ ഈ ലുക്കിൽ പോലും എന്റെ മീശക്കും താടിക്കും ജോയിന്റ് ഇല്ല ഹോ സമാധാനം . കണ്ണുകൾക്ക് അടിയിൽ ഇരുട്ട്.
സ്വപ്നത്തിൽ അല്ല എന്ന് നൂറു തവണ എങ്കിലും ഞാൻ നുള്ളി നോക്കി ഉറപ്പ് വരുത്തിയിരുന്നു.
എന്റെ
ഞാൻ കണ്ണാടിയിൽ തന്നെ നോക്കി നിന്നു.
2025. എന്റെ റബ്ബർ ഷീറ്റിന്റെ മണമുള്ള എന്റെ കുഞ്ഞു മുറി . ഫോൺ. വാട്സ്ആപ്പ്. ആ വോയ്‌സ് നോട്ട്. ആ സ്ത്രീയുടെ ശബ്ദം.
“എന്റെ നമ്പർ ഡിലീറ്റ് ചെയ്തു അല്ലെ…”
ഞാൻ കണ്ണ് അടച്ചു. തുറന്നു.
ഇപ്പോഴും അതേ മുറി. ഇപ്പോഴും അതേ മണം. ഇപ്പോഴും അതേ ശബ്ദങ്ങൾ.
അപ്പോഴാണ് വാതിൽ തുറന്നത്.
മരം കൊണ്ടുള്ള വാതിൽ. അത് പതുക്കെ അകത്തേക്ക് തള്ളപ്പെട്ടു. ചെറിയ കര കര ശബ്ദത്തോടെ .
ഒരു ഇരുണ്ട നിറത്തോടെ ഉള്ള യുവാവ് അകത്തേക്ക് കയറി.
പ്രായം ഇരുപത്തഞ്ചിനടുത്ത് തോന്നും. കറുത്ത മുടി. ചെറുതായി ചുരുണ്ടത്. ശരീരം മെലിഞ്ഞത്. പക്ഷേ ഉറപ്പുള്ളത്. മുണ്ട് മാത്രം ധരിച്ചിരിക്കുന്നു. . കണ്ണുകൾക്ക് ഒരു വിചിത്രമായ തിളക്കം. അവൻ എന്നെ നോക്കി.
ഒരു നിമിഷം അവൻ ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ ചിരിച്ചു. ആ ചിരി എന്റെ നെഞ്ചിൽ തട്ടി.
“ഉണർന്നോ… കേളു?”
എന്റെ ഹൃദയം ഒറ്റയടിക്ക് വേഗത്തിൽ അടിച്ചു. ഞാൻ പിന്നോട്ട് മാറി.
“ആരാടാ നീ…?”
ഇന്ട്രോവേർട് അന്നെന്നത് മറന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു. ഇപ്പോളും എന്റെ ശബ്ദം എനിക്ക് അപരിചിതമായി തോന്നുന്നുണ്ടായിരുന്നു
അവൻ ഒരു ചെറു ചിരിയോടെ തലയാട്ടി.
“നാണു. ഇപ്രാവശ്യവും നീ മറന്നോ?”
“ഞാൻ… ഞാൻ ആരാ . ഇത് എവിടെയാണ്? ഞാൻ എങ്ങനെ ഇവിടെ എത്തി?”
