ആവശ്യം എന്റെ ആയി പോയില്ലേ
നാണു അടുത്തേക്ക് വന്നു. അവന്റെ കാലിലെ ചെളി
തറയിൽ പതിഞ്ഞു. ഈ നാറിക്ക് ഒരു ചെരിപ്പ് വേടിച്ചു ഇട്ടൂടെ … അവൻ എന്റെ തോളിൽ കൈവെച്ചു. അവന്റെ കൈ പരുപരുത്തതാണ്. എന്നെ പോലെ അല്ലെ പണി എടുക്കുന്ന തഴമ്പുള്ള കൈ.
“നീ വീണ്ടും വന്നു. ഞാൻ അറിഞ്ഞിരുന്നു. ചാത്തൻ വിളിച്ചപ്പോൾ തന്നെ.”
“ചാത്തൻ…?”
ആ പേര് കേട്ടപ്പോൾ നാണുവിന്റെ മുഖം ഒരു നിമിഷം മാറി. അവൻ ശബ്ദം താഴ്ത്തി. കണ്ണുകൾ മുറിയുടെ വാതലിലേക്ക് ഒന്ന് നോക്കി.
“ഇവിടെ ആ പേര് ഉറക്കെ പറയരുത്. തറവാട്ടിൽ ആരും കേൾക്കരുത്. പക്ഷേ… നീ ഇവിടെ എത്തിയത് അതുകൊണ്ടാണ്. നിന്റെ കുടുംബം അയാളുടെ സേവകരാണ്. നീ മറന്നോ?”
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. എന്റെ തലയിൽ ഒരു പൊട്ടിത്തെറി പോലെ തോന്നി. ചാത്തനോ ഇതെന്ത് മൈര്
നാണു എന്റെ തോളിൽ ഒന്നുകൂടി അമർത്തി.
“എഴുന്നേൽക്ക്. കുളിക്കണം. പിന്നെ ഞാൻ നിന്നെ കാണിച്ചുതരാം. ഈ തറവാട്… ഈ ഊര്… നീ എത്രത്തോളം മറന്നുപോയി എന്ന് ഞാൻ കാണണം. ഇന്ന് രാത്രി നീയും ഞാനും ഒരു കാര്യം കാണണം. ചാത്തൻ വിളിക്കുന്ന രാത്രിയാണ്.”
അവൻ തിരിഞ്ഞു നടന്നു. വാതിൽ തുറന്നു വിട്ടു. പുറത്തേക്ക് പോയി.
ഞാൻ അവന്റെ പിന്നാലെ നോക്കി നിന്നു.
ഞാൻ എന്റെ നോട്ടം വീണ്ടും ജനാലയിലേക്ക് അയച്ചു
ദൂരെ, കളത്തിന്റെ ഭാഗത്ത്, ഒരു നിഴൽ നീങ്ങുന്നതായി തോന്നി. ആരോ എന്നെ നോക്കുന്നതുപോലെ. ഒരു നിമിഷം. പിന്നെ അത് മാഞ്ഞു. മറ്റേ പൂറി ആണോ , എന്റെ മനസ് എന്നോട് തന്നെ ചോദിച്ചു
ഞാൻ ക്രൂശടയാളം വരയ്ക്കാൻ ശ്രമിച്ചു. കൈ പോയില്ല. ആരോ പിടിച്ചു വെക്കുന്നത് പോലെ
. ഞാൻ ഭയന്ന് കൈ പിന്നോട്ട് വലിച്ചു.
നാണു പുറത്ത് നിന്ന് വിളിച്ചു.
“വരൂ കേളു. സമയം കഴിയുകയാണ്.”
ഞാൻ അവന്റെ നേരെ നടന്നു. കാൽമണിയുടെ ശബ്ദം .ഇതെന്താ ഒരു ചിലങ്കയുടെ ശബ്ദം എവിടെ നിന്നാണ് എന്ന് ഞാൻ കാതോർത്തു.. ഞാൻ കാൽ വെക്കുമ്പോൾ ആ ശബ്ദം വീണ്ടും കേൾക്കാം അഞ്ചു മിനിറ്റിലെ ദീർഘമായ പരീക്ഷണങ്ങൾക്കൊടുവിൽ എനിക്ക് മനസിലായി ആ ചിലങ്ക അല്ല കാൽമണി എന്റെ കാലിൽ ആണെന്ന്
. ഞാൻ ഇന്നേവരെ ജീവിതത്തിൽ ധരിച്ചിട്ടില്ലാത്ത ഒരു കാൽമണി.
ഞാൻ വാതൽക്കൽ നിന്നു. പുറത്തെ വെളിച്ചം എന്റെ കണ്ണുകളിലേക്ക് അടിച്ചു. അറിയാതെ കണ്ണ് ചിമ്മി പോയി
.
നടുമുറ്റം മുഴുവൻ എന്റെ മുന്നിൽ തുറന്നു കിടക്കുന്നു. കാറ്റ് വരുന്നു. നെൽപ്പാടത്തെ മണം. ചെളിയുടെ മണം. പശുക്കളുടെ മണം. അടുക്കളയിൽ നിന്ന് വരുന്ന മീൻ കറിയുടെ മണം.
ഞാൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞൂ വലിച്ചു
“ഇത് സ്വപ്നമല്ല… അല്ലേ?”
ഞാൻ സ്വയം ചോദിച്ചു.
നാണു തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകളിൽ ഒരു
ചിരി. പക്ഷേ ആ ചിരിക്ക് പിന്നിൽ എന്തോ ഇരുട്ട്.
“സ്വപ്നമായിരുന്നെങ്കിൽ നീ ഇത്രയും തവണ തിരിച്ചുവരുമായിരുന്നോ കേളു?”
അവൻ നടന്നു തുടങ്ങി. ഞാൻ അവന്റെ പിന്നാലെ നടന്നു.
ഇത്രയും തവണ. എന്ത് തേങ്ങ ആണിവൻ പറയുന്നത് എന്ന് ഓരോ ചുവടും എടുക്കുമ്പോൾ എനിക്ക് തോന്നി —, ഞാൻ എന്റെ ജീവിതത്തിൽ നിന്ന് കൂടുതൽ അകന്നുപോകുകയാണ്. ഒരു വാതിൽ അടഞ്ഞു. മറ്റൊരു വാതിൽ തുറന്നു. അതിനപ്പുറം എന്താണെന്ന് എനിക്ക് അറിയില്ല.
പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു.
ഞാൻ ഇവിടെ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടില്ല.
നാണു മുന്നിൽ നടക്കുകയായിരുന്നു. ഞാൻ അവന്റെ പിന്നാലെ.
നടുമുറ്റത്തിന്റെ ചുവന്ന മണ്ണ് കാലുകൾക്കടിയിൽ പതുപതുപ്പായി തോന്നി. ഇപ്പോഴും അല്പം ഈർപ്പമുണ്ട്. രാവിലത്തെ മഞ്ഞ് ഉണങ്ങിയിട്ടില്ല. കാറ്റ് വരുമ്പോൾ നെൽപ്പാടത്തെ മണം കൂടുതൽ ശക്തമാകുന്നു. ചെളി, പച്ചില, അല്പം ചാണകം… അതെല്ലാം കൂടി കലർന്ന ഒരു മണം.
“ഇത് ശരിക്കും ഏത് നൂറ്റാണ്ട് ആണ് …?” ഞാൻ ഉള്ളിൽ ചോദിച്ചു.
നാണു തിരിഞ്ഞു നോക്കി.
“എന്താ പിറുപിറുക്കുന്നത് ?”
“ഒന്നുമില്ല.”
ഞാൻ തലയാട്ടി.
ഞാനിപ്പോ നിൽക്കുന്ന തറവാട് വലുതാണ്. രണ്ട് നിലയുള്ള പഴയ നായർ തറവാട്. ചുവരുകൾ ചുവന്ന മണ്ണ് കൊണ്ട് പൊതിഞ്ഞത്. മേൽക്കൂര ഓട്. ചില ഭാഗങ്ങളിൽ ഓട് പൊട്ടിയിരിക്കുന്നു. ചില ഭാഗങ്ങളിൽ ഓലയോ പനമ്പൊ . നടുമുറ്റത്തിന് ചുറ്റും മുറികൾ. ഒരു വശത്ത് അടുക്കള. അവിടെ നിന്ന് പുക വരുന്നു. മറ്റേ വശത്ത് തൊഴുത്ത്. പശുക്കൾ ഞരങ്ങുന്നു.
