ഷിൽന നേരത്തെ എണീച്ചത് ഞാൻ അറിഞ്ഞിരുന്നു. അവൾ കുളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൾ അങ്ങനെയാണ്. കുളിച്ചൊരുങ്ങി ഡ്രസ് ഒക്കെ മാറിയിട്ടേ പുറത്തേക്ക് വരൂ…സമയം 8 ആവാറായി. അവൾക്ക് 9 മണിക്കാണ് അവിടെ എത്തേണ്ടത്. ഞാൻ പോയി കുളിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും ഷിൽന കഴിക്കാൻ വന്നിരിപ്പുണ്ട്.
: ആഹ്… ഏട്ടൻ ഇന്ന് നേരത്തെ എണീച്ചോ… ആള് മിടുക്കൻ ആയല്ലോ…
: അല്ല പിന്നെ നിന്നെ പോലെ പോകാറാവുമ്പോ എണീച്ചു വന്ന് വെട്ടി വിഴുങ്ങിയിട്ട് പോകണോ….
: ഓഹ്… പറയുന്ന കേട്ടാൽ തോന്നും ഏട്ടൻ ആണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന്….. ഒന്ന് പോ മാഷെ…
: ചോദിക്ക്…. അമ്മായിയോട് ചോദിക്ക്….
: ഓഹ്… രണ്ടും തുടങ്ങിയല്ലോ….
വഴക്ക് കൂടണ്ട…. അവൻ കാലത്തേ എണീച്ചു എന്നെ സഹായിക്കുകയായിരുന്നു….
: ഉള്ളതാണോ…. എന്റെ ദൈവമേ എനിക്ക് ഇനി ചത്താലും വേണ്ടില്ല…. മാറ്റ് 11 മണിക്ക് അഞ്ജലി ഏച്ചി പോയി വെള്ളം എടുത്ത് ഒഴിച്ചാലും എണീക്കാത്ത ആളാ….
: അതൊക്കെ പണ്ടല്ലേ മോളേ ഷി….. ഇത് കളി വേറെയാ… ഇപ്പൊ നിനിക്ക് മനസിലായോ ഈ അമൽ മോഹൻ ആരാണെന്ന്…
നീ ഇതൊന്നും ആരോടും പറയണ്ട കേട്ടോ…. പിന്നെ പിള്ളേർ എന്റെ പുറകെ തന്നെ ആയിരിക്കും…. ശല്യം..
: ആഹ്… അങ്ങനെ പറ….. ഞാൻ ഇതൊക്കെ പോയി തുഷാരയോട് പറഞ്ഞ് അവളുടെ മുന്നിൽ ഏട്ടന് കുറച്ച് വിലയൊക്കെ ഉണ്ടാക്കണം….. ഇതല്ലേ മോൻ പറയാതെ പറഞ്ഞത്….. ശരിയാക്കി തെര കെട്ടാ….
: അയ്യേ…. ഞാൻ അങ്ങനെ പറയോ…. ചെ ചേ മോശം മോശം…
………………………………..
ഇന്ന് റോഡിൽ തിരക്ക് കുറവാണല്ലോ… സാദാരണ ഈ സമയത്ത് ഭയങ്കര തിരക്കായിരിക്കും. ഷിൽന ഒരു കാഴ്ചകളും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ്. ഒരു 10 മിനിറ്റിൽ ഹോസ്പിറ്റലിൽ എത്തും.
: ഏട്ടാ….. എങ്ങനുണ്ടായിരുന്നു ഇന്നലെ…. ഞാൻ കരുതി രണ്ടാളും അവിടെ തന്നെ കിടന്ന് ഉറങ്ങിക്കാണും എന്നാ….. ഇത് എപ്പോ എണീച്ചു വന്നു…
: 5 മണി ആയപ്പോ വന്നെടി….. ഭയങ്കര കാറ്റ് ആയിരുന്നു… നല്ല തണുപ്പും…
: ഹോ….. പൊളി… അപ്പൊ പിന്നെ ഒന്നും പറയണ്ട… ഞാൻ ഊഹിച്ചോളാം….
: അതാ നല്ലത്…. മോള് ഊഹിച്ചോ…
പിന്നേ…… നീ ആ തുഷാരയോട് എന്റെ കാര്യം എന്തെങ്കിലും പറഞ്ഞിരുന്നോ….
: അയ്യട മനമേ…. പൂതി കൊള്ളാലോ…
: ഒന്ന് പറയെടി…. എന്തായാലും നീ എന്നെ കെട്ടില്ല…. എന്ന പിന്നെ ഒന്ന് ശരിയാക്കി തന്നൂടെ മുത്തേ
: ആഹാ…. തേൻ ഒലിക്കുന്നുണ്ടല്ലോ… മുത്തോ.. അതൊക്കെ വിളിക്കാൻ ഇപ്പൊ ആൾ ഇല്ലേ… എന്നെ എന്തിനാ വിളിക്കുന്നേ… ഹും…
: ഷി…. സത്യം പറ .. നിനക്ക് ഞാൻ അമ്മയിയുമായി അടുത്തത് ഇഷ്ടം അല്ല അല്ലേ….
: അയ്യേ… ഈ ഏട്ടൻ എന്താ ഇങ്ങനെ… അതൊക്കെ എനിക്ക് ഇഷ്ടമാ… എന്നാലും ചെറിയ കുശുമ്പ് ഉണ്ട് മനസിൽ…
: അതെന്തിനാ…
: ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ…. എനിക്ക് കിട്ടേണ്ടതായിരുന്നു…. ആഹ്… വിധി…
: മോളേ… നീ എന്നെ ധർമ സങ്കടത്തിൽ ആക്കല്ലേ….
: ഇല്ല ഏട്ടാ… ഞാൻ ചുമ്മാ പറഞ്ഞതാ… അല്ലെങ്കിലും നമ്മൾ കെട്ടിയാൽ ശരിയാവൂല.. എനിക്ക് എന്തോ ഏട്ടനെ കാണുമ്പോൾ അമ്മയെ ഓർമവരും.. അപ്പൊ പിന്നെ നമ്മൾ കെട്ടിയാലും എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല… അത്കൊണ്ട് ഇങ്ങനെ മുന്നോട്ട് പോവാം… പോരെ
: എനിക്കും കുറ്റബോധം ആയിരിക്കും നമ്മൾ തമ്മിൽ കെട്ടിയാൽ… എന്നേക്കാൾ അമ്മായിക്ക് ആയിരിക്കും കുറ്റബോധം. മകളെ വഞ്ചിച്ചു എന്നൊരു തോന്നൽ ഉണ്ടാവും പാവത്തിന്. അതുകൊണ്ട് നീ പറഞ്ഞതാ ശരി.
: അതൊക്കെ എനിക്ക് അറിയാം ഏട്ടാ… ഞാൻ എന്നും ഏട്ടന്റെ കുറുമ്പിയായി കൂടെ ഉണ്ടാവും പോരേ…
: മതി…. നീ പൊളിയല്ലേ…
അപ്പൊ ഇന്ന് തുഷാരയോട് പറയണേ….
: ഹോ…. എങ്ങനെ സാധിക്കുന്നു ഇതൊക്കെ…. ദുരന്തം…
: എന്താടി മോളേ… അവളെ വളയ്ക്കാൻ ഒന്നും അല്ലെടി… കല്യാണം കഴിക്കാൻ അല്ലെ….
: ആഹ്… നോക്കാം..
അവളെ ഹോസ്ടപിറ്റലിൽ ഇറക്കി വിട്ടിട്ട് ഞാൻ തിരിച്ചു വീട്ടിൽ എത്തി. അമ്മായി ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്. ചുമ്മാ കുറേ നേരം അവിടെ പോയി ഇരുന്നു. പിന്നെ രണ്ടുപേരും tv തുറന്ന് വച്ച് സോഫയിൽ ഇരിക്കുകയാണ്. അമ്മായിയുടെ മടിയിൽ തല വച്ച് കിടക്കാൻ നല്ല സുഖമുണ്ട്.
