ഒരുങ്ങിയാണ് റൂമിന് വെളിയിലേക്ക് വന്നത്… പതിവിന് വിപരീതമായി ഇന്ന് ഞാൻ ഷർട്ട് ആണ് ഇട്ടിരിക്കുന്നത്…ഇന്നലെ ഷിൽന എനിക്കായി വാങ്ങിയ ഷർട്ടും പാന്റും ധരിച്ചുകൊണ്ട് ഞാൻ ഹാളിലേക്ക് കടന്നുവന്നു. എന്നെ കണ്ട ഉടനെ അവൾ സോഫയിൽ നിന്നും ചാടി എണീച്ചു…രണ്ട് കൈയും മുഖത്ത് വച്ചുകൊണ്ട് വാ പൊളിച്ച് എന്നെ അടിമുടിയൊന്ന് നോക്കി.
: അമ്മേ…. ഒന്ന് ഇങ്ങ് വന്നേ…. ആരാ വന്നിരികുന്നേന്ന് നോക്കിയേ…
അമ്മായി നേരെ ഹാളിലേക്ക് വന്ന് അന്തം വിട്ടൊന്ന് നോക്കി…..
: കൊള്ളാലോ അമലൂട്ടാ….. ടി ഷർട്ടിനേക്കാളും ഭംഗി ഇതാ… സൂപ്പർ.
: ആരുടെയ സെലക്ഷൻ എന്ന് നോക്കണം അല്ലെ ഏട്ടാ….
: ആഹ്…. ഒരു പൊട്ടി പെണ്ണ് എടുത്ത് തന്നതാ…. വലിയ കുഴപ്പമില്ല…
: ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂ എന്ന് തന്നെ പറയണം….
: കൊള്ളാമെടി…. ഞാൻ ചുമ്മാ പറഞ്ഞതാ… ഇത്ര ഫിറ്റ് ആയിരിക്കും എന്ന് ഞാൻ കരിതിയില്ല….
: ഇനി മക്കൾ രണ്ടാളും വന്നേ…. കഴിക്കാം
രാവിലെ തന്നെ അമ്മായിയുടെ കൈപുണ്യത്തിൽ വിരിഞ്ഞ ദോശയും സാമ്പാറും കഴിച്ചുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു…..
: പേടിയുണ്ടോടി….
: ഏട്ടൻ പതുക്കെ പോയാ മതി…
: അതല്ല പെണ്ണേ…. ഡ്യൂട്ടിക്ക് കയറുന്ന കാര്യമാ ഞാൻ ഉദ്ദേശിച്ചത്…
: ഹേയ് അതൊന്നും ഇല്ല…. ഞാൻ പഠിച്ച ജോലി തന്നെയല്ലേ… പിന്നെ അവിടെ ഫുൾ മലയാളികളും ആണ്….
: എങ്കിൽ കുഴപ്പമില്ല….. അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ചാൽ മതി…
: എന്നിട്ടോ….. സിനിമയിൽ ഒക്കെ കാണുന്ന പോലെ രക്ഷകനായി പറന്ന് വരുമോ….
: പറനൊന്നും വരില്ല….. പക്ഷെ വരും… ആ ഉറപ്പ് തരാം…
: ഒരു കുഴപ്പവും ഇല്ല ഏട്ടാ…. എന്തേലും ഉണ്ടെങ്കിൽ ഞാൻ പറയാം ട്ടോ….
: എടി നീ മറ്റേ കാര്യം മറക്കണ്ട…. നോക്കണേ..
: ഏത്…. ആ പെണ്ണിനെ ആണോ…
: ആ അതെന്നെ…. അതല്ലെങ്കിൽ വേറെ ആയാലും കുഴപ്പമില്ല….
: അയ്യട…. പൂതി കൊള്ളാലോ മോന്റെ…
: പുരനിറഞ്ഞ് നിൽക്കുന്ന ഏട്ടനെ കെട്ടിച്ചുവിടാനുള്ള ഒരു ആഗ്രഹവും ഇല്ലല്ലോ
ഈ പെണ്ണിന്….
: അതിന് ഞാൻ മുന്നേ പറഞ്ഞതല്ലേ എന്നെ കെട്ടിക്കോ എന്ന്…
: ഷി…. ഇനി ഞാൻ ഒരു കാര്യം ചോദിച്ചാൽ മോൾ സത്യം പറയുമോ…
: എനിക്ക് ഏട്ടനെ ഇഷ്ടമാണോ എന്നല്ലേ…..
: ആഹ്… എങ്ങനെ മനസിലായി….
: കാള വാലുപൊക്കുന്നത് കണ്ടാൽ അറിയില്ലേ മോനേ….
: ഷി… സത്യം പറ മോളേ…
: ഏട്ടനോട് ഞാൻ പറയണം എന്ന് പലപ്പോഴും കരുത്തിയിട്ടുണ്ട്…. ഇഷ്ടം ഒക്കെ ആയിരുന്നു പണ്ടുമുതലേ… ഇപ്പൊ ഇങ്ങോട്ട് വന്നതോടുകൂടി ആ ഇഷ്ടം പിന്നെയും കൂടി…ഈ കാര്യങ്ങൾ ഒക്കെ നിമ്യയ്ക്കും അറിയാം… അവൾ മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഏട്ടനോട് തുറന്ന് പറയാൻ….പക്ഷെ എനിക്ക് എന്തോ മടിയായിരുന്നു.
: മോളേ നീ എന്തൊക്കെയാ ഈ പറയുന്നത്… ഞാൻ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു….
: എനിക്ക് അറിയാം ഏട്ടനെ നന്നായി…. ഏട്ടന് ഞങ്ങളോടൊക്കെ വല്യ സ്നേഹം ആണെന്നും അറിയാം… അതുകൊണ്ട് തന്നെയാ ഞാൻ ഒന്നും പറയാതിരുന്നത്. പക്ഷെ എന്റെ മനസ്സിലെ ആദ്യ പുരുഷൻ ഏട്ടൻ തന്നെയാ….
: ഷി… നീ എന്തൊക്കെയാ ഈ പറയുന്നത്…. നമ്മൾ തമ്മിൽ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ … എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല…
: അയ്യേ…ഏട്ടൻ വിഷമിക്കുക ഒന്നും വേണ്ട… ഞാൻ എന്റെ മനസിൽ ഉള്ളത് പറഞ്ഞതാ… ഏട്ടന് അറിയില്ലേ ഞാൻ എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിൽ ആണെന്ന്…
: ഹോ… ഇപ്പൊ സമാധാനം ആയി… എനിക്ക് മോളേ ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ അതൊരു കല്യാണത്തിലേക്കൊക്കെ എത്തുമോ എന്നറിയില്ല…
: അത് വേണ്ട ഏട്ടാ… നമുക്ക് എപ്പോഴും ഇതുപോലെ നല്ല ബന്ധം തുടർന്ന് പോയാൽ മതി… ഇതാവുമ്പോ അടികൂടുന്നതിനൊന്നും ഒരു ലിമിറ്റും ഇല്ലല്ലോ…….
