ഉണ്ണി :-ഏഹ്ഹ്ഹ്.. ഫ്ലൈറ്റിലോ.? പോടാ കളിക്കാതെ..
ഞാൻ :- അഹ്.. ഫ്ലൈറ്റിൽ…
ഉണ്ണി ആകെ ഞെട്ടി എന്നെ നോക്കി..
ഞാൻ :- നീ ഇന്ന് എന്റെ റൂമിൽ കിടന്നോ..
ഉണ്ണി :- അഹ്..
ഞാൻ ഫോൺ എടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തു.
>>>>>>>
ഉച്ചക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് പറന്നു.വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്..എട്ട് മണിയോടെ നാട്ടിൽ എത്തി.
ഉണ്ണി :- എടാ വീട്ടിലേക്ക് പോകാം.. വാ..
ജാനി :- ആനന്ദേട്ട.. ഞങ്ങൾ എന്റെ വീട്ടിൽ നിന്നോളം…
ഉണ്ണി എന്നെയും അവളെയും മാറിമാറി നോക്കി. ചിരിച്ചിട്ട് തലയാട്ടി uber ൽ കയറിപ്പോയി. ഞാനും ജാനുവും അവളുടെ വീട്ടിലേക്കും.
ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി. ജാനി കുറച്ച് നേരം ആ വീട്ടിലെ മണം ഒന്ന മണത്തു. അവളുടെ കണ്ണൊക്കെ നിറഞ്ഞു.
ഞാൻ അവളെ ചേർത്തു പിടിച്ചു.ജാനി എന്റെ തോളിലേക്ക് ചാരി..
ജാനി :- സച്ചുട്ടാ.. ഇപ്പോഴും എന്റെ അമ്മയുടെ മണം ഇവിടെയുണ്ട്..
ഞാൻ :- മ്മ്..
>>>>>>>>>>
അന്ന് ജാനിയുടെ കട്ടിലിൽ അവളെ കെട്ടിപിടിച്ചു കിടന്നു. പുറത്ത് ചീവിടിന്റെ ശബ്ദവും. ദൂരെ എവിടെയോ ഒരു പുള്ളിന്റെ കരച്ചിലും. ഫ്ലാറ്റിലെ നിശബ്ദത ഞാൻ ഇവിടെ കണ്ടില്ല. എന്നാലും എനിക്ക് ഇത് ഇഷ്ട്ടമായി. ഇരുട്ടും തണുപ്പും എന്റെ പെണ്ണിന്റെ വിയർപ്പിന്റെ മണവും. അവളോട് ചേർന്ന് ഞാനും ഉറങ്ങി..
>>>>>>>>
9:45>>>>
ഞാൻ ഉണർന്നപ്പോൾ ജാനി ആരോടോ ഹാളിൽ ഇരുന്നു സംസാരിക്കുന്നു.ടീഷർട്ടും ഇട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ആരാ എന്ന് നോക്കാൻ..
ആളിനെ കണ്ട മാത്രയിൽ ഞാൻ തലകറങ്ങി വീണുപ്പോകുമോ എന്ന് പേടിച്ചു ചുവരിലേക്ക് ചാരി..
“അമ്മയും അച്ഛനും ”
എന്റെ തൊണ്ട വരണ്ടു. കണ്ണ് നിറഞ്ഞു. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഞാൻ ജാനിയെ നോക്കി. അവളെ എനിക്ക് കാണാം. പക്ഷെ മുഖത്തെ വികാരം എന്റെ കണ്ണുനീർ മറച്ചു..
അമ്മ എന്നെ നോക്കുന്നു. അമ്മയുടെ കണ്ണും നിറഞ്ഞോ?
അമ്മ :- അമ്മടെ കണ്ണൻ അമ്മയോട് പിണക്കമാണോ??
ഞാൻ :- അമ്മേ….
നിലവിളിചികൊണ്ട് എന്റെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. വാവിട്ട കരഞ്ഞു.എന്റെ ഭാരം ഞാൻ അമ്മയുടെ നെഞ്ചിലേക്ക് വച്ചു.
എന്റെ ഉള്ളിൽ ഒരിക്കലും ഞാൻ എന്റെ അമ്മയെയും അച്ഛനെയും വെറുത്തിട്ടില്ല. ഒരുപക്ഷെ ഈ ഒരു ദിവസം ഞാൻ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു..
അമ്മയും എന്നെ കെട്ടിപിടിച് കരഞ്ഞു. എന്നോട് ക്ഷമ ചോദിച്ചു.
അച്ഛൻ :- മോനെ… നിനക്ക് അച്ഛനോട് ദേഷ്യമാണോ? വെറുപ്പാണോ??
ഞാൻ അച്ഛനെ നോക്കി.. കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നു.
ഞാൻ :- ഇല്ല അച്ഛാ.. ഒരിക്കലുമില്ല.. എനിക്ക് അതിന് പറ്റില്ല..
അത് കേട്ടപ്പോൾ എന്റെ അച്ഛൻ പൊട്ടി കരഞ്ഞപ്പോയി. ഞാൻ അച്ഛനെ കെട്ടിപിടിച്ചു.
ഞാൻ :- ഞാൻ നിങ്ങളെ ഒരുപ്പാട് മിസ്സ് ചെയ്തു..
അച്ഛൻ എന്നെ പിന്നെയും ഇറുക്കി കെട്ടിപിടിച്ചു.
ഞാൻ നാടുവിട്ടതിനു ശേഷം അമ്മയും അച്ഛനും പിന്നെയും കണ്ടു. അവർക്ക് പിരിഞ്ഞു ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി. ഒരു അവസരം കൂടി പരസ്പരം കൊടുക്കാൻ അവർ തീരുമാനിച്ചു. അപ്പോഴേക്കും ഞാൻ വേറെ ഒരു നഗരത്തിൽ വേര് ഉറപ്പിച്ചിരുന്നു..
ഇന്നലെ അമ്മയുടെ സുഹൃത്ത് എന്നെ പഠിപ്പിച്ച ടീച്ചർ ഉണ്ണീടെ കൂടെ എന്നെപോലെ ഒരാളെ കണ്ടുവെന്ന് അമ്മയോട് പറഞ്ഞു.
ഉടനെ അമ്മ ഉണ്ണിയുടെ നമ്പർ എവിടെന്നോ എടുത്ത് വിളിച്ചു. അവൻ എല്ലാം പറഞ്ഞു. അങ്ങനെയാണ് ഇവിടെ എത്തിയത്..
ഞാൻ ജാനിയെ അവർക്ക് പരിചയപ്പെടുത്തി.
ഞാൻ :- അമ്മേ.. അച്ഛാ.. ഇത് ഗായത്രി.. ഞാൻ സ്നേഹിക്കുന്ന പെണ്ണ്. എനിക്ക് ഇവളെ കല്യാണം കഴിക്കണം.
അമ്മ :- അതിന് എന്താടാ.. എന്റെ മക്കൾക്ക് നല്ലത് മാത്രമേ വരൂ. അച്ഛനും അമ്മയും നടത്തി തരാം. അല്ലേ സുധിയേട്ടാ..?
അച്ഛൻ :- എന്റെ മോന്റെ ആഗ്രഹമല്ലേ.. അച്ഛൻ ഇല്ലേ നിന്റെ കൂടെ..
“അച്ഛനില്ലേ നിന്റെ കൂടെ….. ”
