ജാനി :- പിന്നെ..??
ഉണ്ണി :- ഗായത്രി, നിന്റെ അമ്മ ഒരു പോളിസി എടുത്തിട്ടുണ്ടായിരുന്നു. അമ്മ മരിച്ചപ്പോൾ കുറച്ച് കാശ് കിട്ടൂ. അതിന്റെ സെറ്റലിമെന്റ് അപ്പ്രൂവ് ആയിട്ടുണ്ട്. നിന്നെയ അമ്മ നോമിനി വച്ചത്. നീ വന്ന് ഒരു ഒപ്പും ഇട്ടു. ആധാർ കാർഡും കാണിച്ചിട്ട് ഇങ്ങു പൊന്നോ.. എന്താ..?? അല്ലാതെ നിന്റെ സച്ചുട്ടന്റെ അടുത്തുനിന്നും കൊണ്ടുപോകാനല്ല ഞാൻ വന്നത്..
എന്നിട്ട് അവൻ വീണ്ടും ചിരിച്ചു..
ജാനി എന്നെ നോക്കി. നാണം കൊണ്ടും സന്തോഷംകൊണ്ട് ചിരിച്ചു.എന്നിട്ട് എന്നെ ഒന്നുകൂടി കെട്ടിപിടിച്ചു..
ഞാൻ :- എന്ത് കീറാ.. പെണ്ണെ കീറിയത്.. ഏഹ്..
ജാനി :- ഓ.. പിന്നെ.. പോ അവിടെന്ന്..
അവളെ കളിയാക്കാതെ ഇഷ്ടമാവാതെ എന്നെ തള്ളിമാറ്റി.. ഉണ്ണി അവളെ നോക്കി ചിരിച്ചു. അതുംകൂടെ കണ്ടപ്പോൾ പെണ്ണ് എന്റെ പുറകിൽ ഒളിച്ചു.
ഞാൻ :- ഉണ്ണി.. എന്നാ പോണേ??
ഉണ്ണി :- അത്.. ഞാൻ വേറെ ഒരു കാര്യവും കൂടി അറിയിക്കാനാ വന്നേ..
ഇനി എന്ത്? എന്ന രീതിക്ക് ഞാൻ അവനെനോക്കി..
ഞാൻ :- എന്താടാ..?
ഉണ്ണി :- എന്റെയും നിമിഷയുടെ എൻഗേജ്മെന്റാണ്.. ഈ 21ന്.. അതും കൂടി വിളിക്കാനാ വന്നേ..
ഞാൻ :- പോടാ.. വീട്ടിൽ സമ്മതിച്ചോ..??
ജാനി :- ആനന്ദേട്ട… കൺഗ്രാജുലേഷൻ..
ഉണ്ണി :- പിന്നെ സമ്മതിക്കാതെ.. എത്ര കൊല്ലം.. അവസാനം അവർ സമ്മതിച്ചു.. അവളുടെ കുടുംബ ക്ഷേത്രത്തിൽ വച്ച ചടങ്ങ്. നിങ്ങൾ രണ്ടുപേരും വരണം.
ഞാൻ :- എടാ.. നാട്ടിലേക്കോ.. അത് ശെരിയാകില്ല..ഞാൻ ഇല്ല..
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി
ഉണ്ണി :- ഡാ.. നിക്ക്.. ഞാൻ പറയട്ടെ..
ഞാൻ റൂമിൽ കേറി ഇരുന്നു.
ജാനി :- ആനന്ദേട്ട.. സാരമില്ല… കുറച്ചു നേരം ഒറ്റക്ക് ഇരുന്നിട്ട് വരും. വെറുതെ വിഷമിപ്പിക്കണ്ട..
ഉണ്ണി:- ഹം..
ജാനി :- സച്ചു എന്താ നാട്ടിലേക്ക് വരാത്തെ?
ഉണ്ണി :- നിന്നോട് പറഞ്ഞിട്ടില്ലേ…
ജാനി :- ഇല്ല… ഞാൻ ചോദിച്ചിട്ടില്ല…
ഉണ്ണി :- അത് അവന്റെ അമ്മയും അച്ഛനും സ്നേഹിച്ചാണ് കല്യാണം കഴിച്ചേ.. പതിനാറുവർഷത്തെ ദാമ്പത്യജീവിതത്തിൽ അവർക്ക് “തൃപ്തിപോരാ” എന്ന തോന്നിയത് കൊണ്ടാകും. പിരിയാൻ തീരുമാനിച്ചേ. പക്ഷെ അവർക്ക് അന്ന് അവരുടെ കാര്യം മാത്രമായിരുന്നു.. സന്ദീപ് അന്ന് പഠിക്കുന്നു.
അച്ഛനും അമ്മയും അവരുടെ വഴിക്കുപോയി. അവന്റെ എട്ടാം ക്ലാസ്സ്‌മുതൽ അപ്പച്ചിയുടെ കൂടെയാണ് നിന്നതും പഠിച്ചതും. അതിനുള്ള പണം അമ്മയും അച്ഛനും അവർക്ക് കൊടുത്തിരുന്നു. എന്നാൽ ഒരിക്കൽ പോലും അവനോട് സ്നേഹത്തോടെ ഒന്ന് ഫോൺ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തില്ല.
ഇവന്റെ അപ്പച്ചി ഒരു പ്രേത്യേക ടൈപ്പ് സ്ത്രീയാണ്. അവരുടെ മക്കൾക്ക് അപ്പവും മുട്ടക്കറിയും കൊടുത്തിട്ടു ഇവന് കരിഞ്ഞുപ്പോയ അപ്പവും ഉള്ളി കറിയും കൊടുക്കും. ആദ്യമൊക്കെ ദേഷ്യപെടുമായിരുന്നു. അപ്പോൾ അവർ പറയും. നിനക്ക് വേണമെങ്കിൽ നിന്റെ അമ്മയോട് വച്ച് ഉണ്ടാക്കിത്തരാൻ പറയാൻ.
ഇതൊക്കെ അവന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൻ ഒരു tax പ്രാക്ടീഷനെർ കൂടെ വെറുതെ അയാൾക്ക് ചായ വാങ്ങിക്കാനും അല്ലറ ചില്ലറ ജോലിക്കും കേറി. പിന്നെ കോമേഴ്‌സ് പഠിച്ചതുകൊണ്ട് ഇവനും ഇടക്ക് സഹായിക്കും.
അങ്ങനെയാ ബോണ്ട്സ്, സ്റ്റോക്ക്സ് ഒക്കെ ശ്രെദ്ധിച്ചു തുടങ്ങി. അതിനെ കുറിച് പഠിക്കാൻ തുടങ്ങി. കിട്ടുന്ന ബുക്കൊക്കെ വായിച്ചു. എന്റെ ഊഹം ശെരിയാണെൽ ഇപ്പഴും ഒരു perfect പോർഫോളിയോ ഉണ്ടാക്കാൻ വായിക്കുന്നു.
ജാനി :- ശെരിയാ.. എപ്പഴും എന്തേലും വായിക്കും. അല്ലേൽ ഏതേലും യൂട്യൂബ് വീഡിയോ കാണും.
ഉണ്ണി :- അറിയാ.. ബി. കോം പഠിച്ചു ഇറങ്ങിയപ്പോൾ അവൻ വെറുതെ ഒരു കമ്പനിയിൽ ഇന്റർവ്യൂനു പോയി. വായനയും പിന്നെ ക്രട്ടിക്കൽ തിങ്കിങ് കപ്പാസിറ്റി കണ്ട് അവൻ അവിടെ ജോലി കിട്ടി . അപ്പോഴും അവൻ മാർക്കറ്റ് നോക്കിയിരുന്നു. അതിലെ സാധ്യതകൾ അവൻ മനസ്സിലാക്കി. ഇടക്ക് ക്രൈപ്റ്റോയും..
പതിയെ അവന് സ്റ്റോക്ക്സിൽ നിന്നും ലാഭം കിട്ടി. അങ്ങനെ അവൻ ജോലി വിട്ടു. ഫുൾ ടൈം ഇതേലേക്ക്. ഒരുപാട് കഷ്ടപ്പെട്ടിട്ട് തന്നെയാ എന്റെ സന്ദീപ് ഈ കാണുന്ന രീതിയിൽ എത്തിയത്. ഇതൊക്കെ കാണുമ്പോ എനിക്ക് കിട്ടുന്ന സന്തോഷം excitement എന്താ എന്ന് നിനക്ക് മനസ്സിലാവില്ല.. “ഒറ്റക്ക് വഴിവെട്ടി വന്നവൻ “. ആരും ഇല്ലായിരുന്നു.
