പക്ഷെ അവന്റെ ധൈര്യം വിശ്വാസം.. ജോലി കിട്ടിയതിന് ശേഷം അവൻ പിന്നെ നാട്ടിലേക്ക് വന്നിട്ടില്ല.. എന്നാലും എന്റെ ജീവിതത്തിലെ ഒരു നല്ല കാര്യം നടക്കുമ്പോൾ അവൻ വേണം അവിടെ..
ജാനി :- ആനന്ദേട്ടൻ വിഷമിക്കണ്ട.. ഞാൻ പറയാം..
ഉണ്ണി :- മ്..
>>>>>>
ഇനിയും അങ്ങോട്ട് എന്തിനാ? അവിടെ എന്റെ ആരാ ഉള്ളത്..? ഇല്ല.. പോകില്ല.. എല്ലാരും എന്നെ വിഷമിപ്പിച്ചിട്ടേ ഉള്ളു അവിടെ.. ഇനിയും വേണ്ട. ഞാൻ ഇപ്പോൾ ജീവിക്കുന്നത് എന്റെ ജാനമ്മക്ക് വേണ്ടിയാ..
ജാനി :- സച്ചുട്ടാ.. തുറക്ക്..
ഞാൻ എഴുനേറ്റു വാതിൽ തുറന്നു.. എന്നിട്ട് തിരിച്ചു പോയി കിടന്നു.അവൾ എന്റെ അടുത്ത വന്നു ഇരുന്നു. തലയിൽ തടവി.
ജാനി :- എന്താ സച്ചുട്ടാ..?? നമ്മുക്ക് ഇവിടുന്ന് രണ്ട് ദിവസം ഒരു ട്രിപ്പ് പോകുവാ എന്ന് കരുതിയ പോരെ…?
ഞാൻ :-…
ജാനി :- സച്ചു…
അവൾ എന്റെ തല എടുത്തു മടിയിൽ വച്ചു. വെറുതെ എന്റെ മുഖത്തു തടവി..
ജാനി :- . എന്റെ സച്ചുട്ടൻ ഒരുപ്പാട് മനഃശക്തിയുള്ളത് കൊണ്ടല്ലേ ഇതുവരെ എത്തിയത്.. ആരോടെങ്കിലും പരാതി പറഞ്ഞിട്ട് ഉണ്ടോ? ആരോടെങ്കിലും കെഞ്ചിയിട്ടുണ്ടോ? ഇത്രയും നാൾ സ്നേഹം കിട്ടാതെ ഇരുന്നിട്ടും എന്റെ സച്ചുട്ടൻ വീണുപോയോ? ഇല്ലല്ലോ? ഇന്ന് ഈ കാണുന്ന എല്ലാം ഒറ്റക്ക് ഉണ്ടാക്കിയത് അല്ലേ..
നീ സച്ചു..?? തനിയെ ജീവിക്കാൻ പഠിച്ചില്ലേ.. എനിക്ക് പറ്റുവോ.. ആനന്ദേട്ടന് പറ്റുവോ.. ഇല്ലല്ലോ..? എന്നെ നോക്കിയത് നീയല്ലേ സച്ചു. എന്റെ അമ്മയാ ഈ ലോകത്ത് ഏറ്റവും മനഃശക്തിയുള്ള മനുഷ്യൻ എന്നാ ഞാൻ കരുതിയെ.. എന്റെ അമ്മക്ക് ഞാൻ ഉണ്ടായിരുന്നു ചേർത്തുപിടിച്ചു കരയാൻ..
പക്ഷെ ഇപ്പോൾ എനിക്ക് എന്റെ സച്ചുവാ ഏറ്റവും മനഃശക്തിയുള്ള മനുഷ്യൻ. ആരും ഇല്ലായിരുന്നു എന്റെ പൊന്നിനെ ഒന്നു കെട്ടിപിടിക്കാൻ പോലും… സ്നേഹമോ വാത്സല്യമോ ഒന്നും കിട്ടിയിട്ടില്ല.. ഇതൊന്നും കിട്ടാത്തവർ എങ്ങനെ ഇത് മറ്റൊരാൾക്ക് കൊടുക്കും എന്ന് ഞാൻ ചിന്തിച്ചു. പറ്റില്ല.. പക്ഷെ പറ്റുമെന്ന് നീ എനിക്ക് കാണിച്ചു തന്നു സച്ചു.. Im proud of you baby..
ഞാൻ അവളുടെ വയറിലൂടെ കെട്ടിപിടിച് പൊട്ടി കരയുകയാണ്. എന്റെ മനസിനെ ഞാൻ അവളുടെ കൈലേക്ക് ഏൽപ്പിച്ചിട്ടു. എന്റെ വികാരമെല്ലാം അവളെ വിശ്വസിപ്പിച്ചു ഏൽപ്പിച്ചു ഞാൻ കരഞ്ഞു.
ജാനി എന്നെ കെട്ടിപിടിച്ചു എന്റെ കൂടെ കരഞ്ഞു. ഒരു കുഞ്ഞിനെപോലെ അവളിലേക്ക് ഞാൻ കരഞ്ഞു വീണു.എന്റെ വിഷമം താങ്ങാൻ അവൾക് പറ്റില്ല എന്ന് എനിക്കറിയാം എന്നാലും എന്റെ ദുർബലമായ ഹൃദയത്തെ എനിക്കിപ്പോൾ വിശ്വസിച്ച ഏൽപ്പിക്കാം..
എന്നെ ഞാനായിട്ട് സ്നേഹിക്കുന്ന ഒരാൾ എന്റെ ജനാമ്മയാണ്. എന്റെ “പ്രാണന്റെ നാളം”.
കുറെ കരഞ്ഞതിന് ശേഷം അവളുടെ മടിയിൽ മുഖത്തേക്ക് നോക്കി കിടന്നു. അവളും എന്റെ മുഖത്തേക്ക് നോക്കി എന്റെ താടിയിലും മുടിയിലും തടവി..
ജാനി :- സച്ചുട്ടാ…
ഞാൻ :-മ്മ്..?
ജാനി :- അനന്ദേട്ടന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട സംഭവമല്ല.. അതിൽ നമ്മളും കൂടിവേണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?
ഞാൻ :- എന്നാലും എനിക്ക് അങ്ങോട്ട് പോകാൻ ഇഷ്ടമല്ല.. എന്നെ എന്നും വിഷമിപ്പിച്ച നാടാണ് അത്.
ജാനി :- അപ്പോൾ എനിക്കോ.. അച്ഛൻ.. അമ്മ.. കൂട്ടുക്കാർ.. എന്നിട്ടും.. വാന്നെ.. നമ്മുക്ക് പോയിട്ട് വേഗം തിരിച്ചുവരാം..
ഞാൻ :-മ്മ്..
ജാനി എന്റെ മുടി നെറ്റിയിൽ നിന്നും മാറ്റിയിട്ട് എനിക്ക് ഉമ്മ തന്നു.
ജാനി :- എന്നാൽ വാ.. ചെന്ന് വരാമെന്ന് പറ.. ബാ..
ഞാൻ എഴുനേറ്റ് ഉണ്ണീടെ അടുത്തേക്ക് നടന്നു.
ഞാൻ :- ഉണ്ണി….
ഉണ്ണി എന്നെ തിരിഞ്ഞുനോക്കി
ഉണ്ണി :- മ്മ്?
ഞാൻ :- ഞങ്ങൾ വരാം… നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു തിരിച്ചു വരും. ഒക്കെ ആണോ??
ഉണ്ണി എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞ്
ഉണ്ണി :- താങ്ക്സ് അളിയാ… നീ കൂടിയുണ്ടേൽ എനിക്ക് അത്രയ്ക്കും സന്തോഷം..
ഞാൻ :- അപ്പോൾ എന്നാ പോകണ്ടേ??
ഉണ്ണി :- ഇന്ന് ട്രെയിൻ കേറിയാൽ നാളെ വൈകുന്നേരം എത്തും..
ഞാൻ :- അത് വേണ്ട.. നീ വന്നത് അല്ലേയുള്ളു.. റസ്റ്റ് എടുക്ക്.. നാളെ രാവിലെ ഫ്ലൈറ്റിൽ പോകാം..
