അവൾ മങ്ങിയ ഒരു ചിരി ചിരിച്ചു.
ഞാൻ :- ഉണ്ണി അകത്തേക്ക് വാ..
ഞങ്ങൾ അകത്തേക്ക് കയറി..സോഫയിൽ ഇരുന്നു. അവൻ എന്നെയും അവളെയും മാറി മാറി നോക്കി. ഇത്രെയും നാൾ കഴിഞ്ഞു കണ്ടിട്ട് ഇവർക്കു എന്താ ഒരു സന്തോഷമില്ലാത്തത് എന്നാവും കരുതിയെ..
ഉണ്ണി :- ഞാൻ വാഷിംറൂം പോയിട്ട് വരാം
ഞാൻ :-ഓക്കെ..
ജാനമ്മ അകത്തേക്ക് ചായ എടുക്കാൻ പോയതാ.. കണ്ടില്ലല്ലോ.. ഞാൻ അവളെ നോക്കി അടുക്കളയിലേക്ക് പോയി.
ഞാൻ :-ജാനമ്മോ.. അവനു കഴിക്കാൻ എന്തേലും ഉണ്ടോടി. അതോ വാങ്ങിക്കണോ?
ജാനി :-….
മറുപടിയൊന്നും വരാത്തത് കൊണ്ട് ഞാൻ അവളെ നോക്കി.. എനിക്ക് പുറം തിരഞ്ഞു നിന്നവളെ ഞാൻ എന്റെ നേർക്ക് നിർത്തി.
ഞാൻ :- ജാ..
വിളി മുഴുവന്നാക്കാൻ സമ്മതിച്ചില്ല. എന്നെ കെട്ടിപിടിച് അവൾ കരയാൻ തുടങ്ങി.ഞാൻ ആകെ പേടിച്ചുപോയി.
ഞാൻ :- ജാനമ്മോ.. എന്താ മോളെ കരയാണേ.. ഏഹ്.. എന്ത് പറ്റി??
ജാനമ്മ :- സച്ചുട്ടാ… എന്നെ … ആനന്ദേട്ട.. ന്റെ കൂടെ.. വിടല്ലേ.. എനിക്ക്… പറ്റില്ല…. ഞാൻ ഇവിടെ നിന്നോളം..
ഞാൻ വിചാരിച്ചപോലെ തന്നെ അവളെ അവൻ ഇവിടുന്ന് കൊണ്ടുപോകാൻ വന്നതാ എന്നവൾ കരുതി… പക്ഷെ എന്താ കാര്യന്ന് എനിക്കും അറിയില്ല.
ഞാൻ :- നിന്നെ കൊണ്ട്പോകാനൊന്നും അല്ല വന്നേ. ഇനി ആണേലും ഞാൻ വിടുവോ അങ്ങനെ…??
ജാനി :- എനിക്ക് സച്ചു ഇല്ലാതെ പറ്റില്ല.. എന്നെ വിടല്ലേ… എനിക്ക് പറ്റില്ല സച്ചുട്ടാ..
ഞാൻ :- ഞാൻ പറഞ്ഞില്ലേ നിന്നെ കൊടുക്കില്ലെന്ന്..ഇപ്പൊ അവൻ കൊടുക്കാൻ വല്ലതും ഉണ്ടോ ഇല്ലേൽ മേടിക്കണം..
ജാനി :- മ്മ് ഉണ്ട്. ഇന്നലത്തെ ചിക്കൻകറി ഇരിപ്പുണ്ട്. അപ്പം രാവിലെ ഉണ്ടാക്കി. അത് മതിയാകും..
ഞാൻ :- എന്ന എടുക്ക്.. ബാക്കി നോക്കാം..
അപ്പോഴേക്കും ഉണ്ണി വന്നു.
ഞാൻ :- എടാ കഴിക്കാം??
ഉണ്ണി :- ഓ കഴിക്കാം.
ഞങ്ങൾ മേശയിൽ ഇരുന്നു കഴിച്ചു. അവൻ നാട്ടിലെ വിശേഷവും നിമിഷയുടെ കാര്യവുമൊക്കെ പറഞ്ഞു. ജാനി ഇതൊന്നും ശ്രദ്ധിക്കാതെ എന്റെ മുഖത്തേക് നോക്കി ഇരുന്നു.കഴിച്ചു കഴിഞ്ഞു അവൻ എണീറ്റപ്പോൾ
ഉണ്ണി :-
എനിക്ക് നിങ്ങൾ രണ്ടുപേരോടും കുറച്ച് സംസാരിക്കാനുണ്ട്..
ജാനി :- എന്നെ നോക്കി ‘എനിക്ക് ഇവിടുന്ന് പോകണ്ട ‘ എന്ന് രീതിക്ക് തലയാട്ടി..
ഞാൻ അവളെനോക്കി. എന്നിട്ട് അവനോട്
ഞാൻ :- അഹ് നിക്ക് ഇപ്പോൾ വരാം..
>>>>>>>
ഉണ്ണി ഹാളിലെ സോഫയിൽ ഇരിക്കുന്നു. ജാനി അവന്റെ എതിരെ ഇരിക്കുന്നു. ഞാൻ വന്നു ജാനിയുടെ അടുത്ത് ഇരുന്നു.
ഉണ്ണി :- സന്ദീപേ.. എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട്. ഒരിക്കൽ ഞാൻ ഇവളെ നിന്നെ ഏൽപ്പിച്ചുപോയി, നീ നന്നായിട്ട് തന്നെയാ അവളെ നോക്കിയതും. ആരോരും ഇല്ലാത്ത ഒരു പെണ്ണിന് താമസിക്കാൻ ഒരു മുറിയും കഴിക്കാൻ ആഹാരവും കൊടുത്തു.
ഇവൻ അടുത്ത് എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് ഏറെക്കുറെ മനസിലായി. ഞാൻ ജാനിയെ നോക്കി. കണ്ണൊക്കെ നിറഞ്ഞു എന്റെ അടുത്ത് ഇരിക്കുന്നു. അഹ് നെഞ്ച് ഇടിക്കുന്നത് എനിക്കറിയാം..
ഉണ്ണി :- ഇനി മതി അളിയാ.. നീ ഒരുപാട് എന്നെ സഹായിച്ചു. ഞാൻ അവളെ നാട്ടിലേക്ക്….
പറഞ്ഞ് തീരും മുന്പേ അവൾ എന്നെ അളി പിടിച്ചു. എന്നോട് ചേരുന്നു ഇരുന്നു
ജാനി :- ഇല്ല.. ഞാൻ വരില്ല.. എന്റെ സച്ചുട്ടനെ വിട്ടു ഞാൻ വരില്ല.. സച്ചു.. പറ.. നീ എന്നെ വിടില്ലെന്ന് പറ..
അവൾ എന്നെ കെട്ടിപിടിച് ഇരുന്നു നിലവിളിച്ചു..ഞാൻ അവളെ ചേർത്തുപിടിച്ചു ഇരുന്നു. അവനോട്
ഞാൻ :- ഉണ്ണി.. ഒരു ദിവസം നീ ഇവിടെ വീട്ടിട്ടുപോയി ഇവളെ.. വേറെ ഒരു ദിവസം നീ വന്നു കൊണ്ടുപോകുന്നു എന്ന് പറഞ്ഞാൽ ഞാൻ എതിർ പറയാതെ വിട്ടുതരണം…. പക്ഷെ.. ഞാൻ തരില്ലടാ ഇവളെ.. ഇവളെ ഇവിടന്ന് കൊണ്ടുപോകാൻ നിനക്ക് പറ്റില്ല ഉണ്ണികുട്ടാ..
അപ്പോഴേക്കും ഉണ്ണി അന്തംവിട്ട് എന്നെയും അവളെയും മാറി മാറി. എന്നിട്ട് പൊട്ടി ചിരിച്ചു.. ഞാനും ജാനമ്മയും മുഖത്തോട് മുഖനോക്കി ഇരുന്നു.
ഉണ്ണി :- എന്റെ പൊട്ടാ.. ഞാൻ ഇവളെ കൊണ്ടുപോകാൻ വന്നത് തന്നെയാ.. പക്ഷെ എന്നും അവിടെ നിർത്തനല്ല..
