“ഓഹ്! എനിക്കും മനസ്സിലായില്ല. സഞ്ജു എന്നൊരു ചേട്ടൻ വരും എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ കരുതി നല്ല പ്രായം തോന്നുന്ന ആരോ ആണെന്ന്. ഇത് സഞ്ജു ഒരു യങ് ബോയ് തന്നെയാണല്ലോ..?”
“എനിക്കും അതുപോലെ തന്നെയാണ് തോന്നിയത്. ജൂലിയുടെ മമ്മ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി. കാണാൻ ചിലപ്പോൾ ജൂലിയെ പോലെ സുന്ദരിയൊക്കെ ആണെങ്കിലും. നല്ല പ്രായം ഉണ്ടാകും എന്ന്. എന്നിട്ട് ഇത് ആന്റിയെ കണ്ടാൽ ജൂലിയുടെ സിസ്റ്റർ ആണെന്നെ പറയൂ. മാത്രല്ല. ആന്റിയെ കാണാൻ ജൂലിയെകാൾ നല്ല ഭംഗിയുണ്ട്. ആന്റി ശരിക്കും ഒരു യങ് ബ്യൂട്ടി ക്വീൻ തന്നെ. ആന്റിയെ എന്റെ കൂടെ കണ്ടാൽ എന്റെ ഗേൾ ഫ്രണ്ട് ആണെന്നെ എല്ലാവരും കരുതൂ.
“ഓഹ്! താങ്ക്സ് സഞ്ജു. അതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. സഞ്ജുവിനെ പോലെയുള്ള ഒരു യുവ സുന്ദരന്റെ ഗേൾ ഫ്രണ്ട് ആണ് ഞാൻ എന്ന് പറയുന്നത് എനിക്ക് അഭിമാനം ആണ്. മാത്രമല്ല. ഇനി എനിക്ക് പബ്ബിൽ പോകാൻ വേറെ ആരേയും അന്വേഷിക്കേണ്ടല്ലോ.. എന്നും നമുക്ക് ഒരുമിച്ചു പോകാലോ.”
അതും പറഞ്ഞു. എലിസബത്ത് സഞ്ജുവിനെ കെട്ടിപിടിച്ചു. പിന്നെ സഞ്ജുവിന്റെ കവിളിൽ ഉമ്മ വെച്ചു.
സഞ്ജു ഞെട്ടി നിന്നുപോയി . അതൊന്നും സഞ്ജു പ്രതീക്ഷിച്ചില്ല. ആളുകൾ ചുറ്റും നിൽക്കെ ഇങ്ങനെ ഒരു കാര്യം ജൂലിയുടെ മമ്മ ചെയ്യും എന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
“എന്താ സഞ്ജു ഇങ്ങനെ നിൽക്കുന്നത്…. ഞാൻ വലിയ സുന്ദരി ആണെന്നൊക്കെ സഞ്ജു പറഞ്ഞിട്ടും. ഞാൻ സഞ്ജുവിനെ കെട്ടിപിടിച്ചപ്പോൾ സഞ്ജു എന്നെ കെട്ടിപ്പിടിച്ചില്ലല്ലോ..? ഞാൻ സഞ്ജുവിനെ ഉമ്മ വെച്ചിട്ടും സഞ്ജു എനിക്ക് തിരിച്ചു ഉമ്മ പോലും തന്നില്ല.”
“ഓഹ്! സോറി ആന്റി. ഇവിടെ ആളുകൾ ഉള്ളപ്പോൾ ആന്റി എന്നെ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല. അതാ സോറി ആന്റി.”
“അതിന് ഇത് ബാംഗ്ലൂർ ആണ് സഞ്ജു. ആളുകൾ അതൊന്നും നോക്കി നിൽക്കില്ല. ഞാൻ സഞ്ജുവിനെ സ്നേഹത്തോടെ സ്വീകരിച്ചത് പോലെ സഞ്ജു എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ തന്ന് എന്റെ എന്റെ സ്നേഹം സ്വീകരിക്കണം. ഉം വേഗം. എന്നിട്ട് നമുക്ക് എന്റെ ഫ്ലാറ്റിൽ പോകാം. ”
എലിസബത്ത് അങ്ങനെ പറഞ്ഞിട്ടും മടിച്ചു നിന്ന സഞ്ജുവിനെ എലിസബത്ത് വീണ്ടും കെട്ടിപിടിച്ചു. വേറെ വഴിയില്ലാതെ സഞ്ജു തിരിച്ചു എലിസബത്തിനെ കെട്ടിപിടിച്ചു. എലിസബത്തിന്റെ കവിളിൽ ഉമ്മ വെച്ചു.
“ഇങ്ങനെ വേണം. കേട്ടല്ലോ. ഇവിടെ ഒന്നിനും മടിച്ചു നിൽക്കരുത്. എന്ത് വേണമെങ്കിലും ചോദിച്ച് വാങ്ങിക്കോണം. അല്ലെങ്കിൽ എടുത്തോളണം. കേട്ടല്ലോ..””
അങ്ങനെ പറഞ്ഞിട്ട് എലിസബത്ത് സഞ്ജുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു. നടന്നു അവർ എത്തിയത് ബൈക്കുകൾ പാർക്ക് ചെയ്ത സ്ഥലത്താണ്. അവിടെ എത്തിയ ഉടനെ എലിസബത്ത് ചോദിച്ചു.
“സഞ്ജുവിന് ബൈക്ക് ഓടിക്കാൻ ഒക്കെ അറിയാമായിരിക്കും അല്ലേ..? ഞാൻ പഠിപ്പിച്ചു തരേണ്ടല്ലോ..?”
“വേണ്ട. എനിക്ക് അറിയാം.” സഞ്ജു പറഞ്ഞു.
“എന്നാലും ശരി. ഇപ്പോൾ ഞാൻ എടുത്തോളാം. നാളെ മുതൽ എവിടെ പോകുമ്പോൾ ആയാലും സഞ്ജു വേണം ബൈക്ക് ഓടിക്കാൻ. കേട്ടല്ലോ ”
അതും പറഞ്ഞു എലിസബത്ത് അവിടെ പാർക്ക് ചെയ്ത ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ കയറി അത് സ്റ്റാർട്ട് ചെയ്തു.. എന്നിട്ട് പറഞ്ഞു.
“നോക്കി നിൽക്കാതെ കയറി ഇരിക്ക് ചെക്കാ.”
സഞ്ജു സ്വപ്നത്തിൽ എന്ന പോലെ ആ ബുള്ളറ്റിന്റെ പിന്നിൽ കയറിയിരുന്നു. എലിസബത്ത് സഞ്ജുവിന്റെ ട്രോളി ബേഗ് എടുത്തു തന്റെ മുന്നിൽ വെച്ചിട്ട് ചോദിച്ചു.
“സ്വർഗത്തിൽ ആയാലും നരകത്തിൽ ആയാലും നമുക്ക് പോകാം മോനെ ദിനേശാ..”
“ഉം. പോകാം ” അറിയാതെ തന്നെ സഞ്ജു പറഞ്ഞു പോയി. ഇത് ഇവരെ വളക്കാൻ വന്ന എന്നെ ഇവർ വളച്ചൊടിച്ചു കുപ്പിയിൽ ആക്കി പാക്ക് ചെയ്തു തിരിച്ചയക്കയുമല്ലോ.. സഞ്ജു മനസ്സിൽ പറഞ്ഞു.
