പ്രണയ സാഫല്യം – 3 6

 

“ഉണ്ട് ആന്റി. ”

 

“ശരി എന്നാൽ വേഗം പോയി വാങ്ങിയിട്ട് വാ. സമയം ഒരുപാട് ആയി.”

 

“ശരി. ആന്റി. ഞാൻ വേഗം പോയി വാങ്ങിയിട്ട് വരാം. ”

 

അങ്ങനെ പറഞ്ഞു സഞ്ജു നടന്നു. സഞ്ജു കൌണ്ടറിൽ എത്തുമ്പോൾ അവിടെ നല്ല തിരക്ക് ആയിരുന്നു. അപ്പോഴേക്കും സഞ്ജുവിന്റെ ജി പെയിൽ എലിസബത്ത് കുപ്പി വാങ്ങാൻ ഉള്ള പണം അയച്ചു കൊടുത്തിരുന്നു.

 

കുറച്ചു സമയം കഴിഞ്ഞപ്പോൾ സഞ്ജു കുപ്പി താങ്ങി പിടിച്ചുകൊണ്ട് വന്നു. അപ്പോൾ എലിസബത്ത് ചോദിച്ചു.

 

“സഞ്ജു ഞാൻ പറഞ്ഞത് തന്നെ കിട്ടിയോ..?”

 

 

“ആ കിട്ടി ആന്റി. ആന്റിയുടെ ഫേവറേറ്റ് തന്നെ കിട്ടി. ”

 

 

അതും പറഞ്ഞു സഞ്ജു മെല്ലെ ബുള്ളറ്റിൽ കയറി ഇരുന്നു. കുപ്പികൾ അവന്റെ മടിയിൽ വെച്ചു.

 

“സഞ്ജു കുപ്പികൾ ഇവിടെ മുന്നിൽ വെക്കണോ.. അവിടെ വെച്ചാൽ സഞ്ജുവിന് എന്നെ പിടിച്ചു ഇരിക്കാൻ പറ്റുമോ…?”

 

 

“സാരമില്ല ആന്റി. ഞാൻ ഇവിടെ തന്നെ വെച്ചോളാം. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല. ”

 

 

“എന്നാലും എന്നെ പിടിക്കാതിരിക്കേണ്ട. മുറുക്കെ തന്നെ പിടിച്ചോ..” അങ്ങനെ പറഞ്ഞു കൊണ്ട് എലിസബത്ത് സഞ്ജുവിന്റെ രണ്ടു കൈയിലും പിടിച്ചിട്ട് തന്റെ ഇടുപ്പിൽ പിടിപ്പിച്ചു. സഞ്ജുവിന് അവിടെ പിടിക്കാൻ നല്ല സുഖം തോന്നി. എങ്കിലും അവൻ അത് പ്രകടമാക്കിയില്ല.

 

 

എലിസബത്ത് പറഞ്ഞു.

 

“സോറി സഞ്ജു. സഞ്ജുവിനെ കൊണ്ട് ഇതൊക്കെ പോയി വാങ്ങിപ്പിക്കേണ്ടി എനിക്ക് സങ്കടം ഉണ്ട്. പക്ഷെ ഇനി ഫ്ലാറ്റിൽ പോയി സഞ്ജുവിനെ തനിച്ചു അവിടെ നിർത്തിയ ശേഷം വീണ്ടും ഇവിടെ വന്നു വാങ്ങിക്കുക എന്ന് വെച്ചാൽ അത് വലിയ ബുദ്ധിമുട്ട് ആണ് അതാ ഞാൻ സഞ്ജുവിനെ കൊണ്ട് വാങ്ങിപ്പിച്ചത്. പിന്നെ സഞ്ജു ആദ്യമായി എന്റെ ഫ്ലാറ്റിൽ വന്നിട്ട് ഒന്നും തരാതെ ഉറക്കാനും പറ്റില്ലല്ലോ. അതുകൊണ്ട് ഇന്ന് നമ്മൾ രണ്ട് പെഗ്ഗ് അടിച്ചിട്ട് ഉറങ്ങുന്നു. നാളെ നമുക്ക് പബ്ബിൽ പോയി അടിച്ചു പൊളിക്കാം . ”

 

അത് കേട്ടപ്പോൾ തന്നെ സഞ്ജുവിന്റെ തല കറങ്ങുന്ന പോലെ ആയി. ഇനി എന്തൊക്കെ കാണേണ്ടി വരും. എങ്കിലും സഞ്ജു പറഞ്ഞു.

 

“ഏയ്‌ അതൊന്നും വേണ്ട ആന്റി. അതൊക്കെ പിന്നെയാകാം. ഇന്ന് കുളിച്ചു എന്തെങ്കിലും കഴിച്ചു ഒന്ന് കിടന്നാൽ മതി. ”

 

“അതൊന്നും പറഞ്ഞാൽ ശരിയാവില്ല സഞ്ജു. ഇന്ന് സഞ്ജു എന്റെ ഗസ്റ്റ് ആണ്. നാളെ മുതൽ വീട്ടുകാരനും. സഞ്ജു ഇപ്പോൾ എന്റെ ബോയ് ഫ്രണ്ട് കൂടെയല്ലേ. അപ്പോൾ പിന്നെ ഇന്നത്തെ രാത്രി ആഘോഷിക്കാതെ ഇരിക്കുന്നത് എങ്ങനെ.”

 

തന്റെ കട്ടയും പടവും മടങ്ങി എന്ന് സഞ്ജുവിന് തോന്നി. അപ്പോൾ എലിസബത്ത് ചോദിച്ചു.

 

“സഞ്ജു കുപ്പിയുടെ പണം തികഞ്ഞിരുന്നോ..? ഞാൻ സഞ്ജുവിന്റെ ജി പേയിൽ കുറച്ചു പണം അയച്ചിരുന്നു.”

 

“അയ്യോ!! ആന്റി എന്റെ ജി പേയിൽ പണം അയച്ചെന്നോ…? ഞാൻ നോക്കിയില്ല. .എന്തിനാ ആന്റി വെറുതെ അയച്ചത്. എന്റെ കൈയിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ. അവിടെ എത്തിയ ശേഷം ഞാൻ അത് ആന്റിക്ക് തന്നെ തിരിച്ചു അയച്ചു തരാം. ”

 

“ഏയ്‌! അതൊന്നും വേണ്ട സഞ്ജു. നമ്മൾ ഇപ്പോൾ ഒന്നല്ലേ. നമുക്ക് ഇനിയും ഇങ്ങനെ ഒരുപാട് തവണ വാങ്ങേണ്ടതല്ലേ..? അതുകൊണ്ട് അതു സഞ്ജുവിന്റെ കൈയിൽ തന്നെ നിന്നോട്ടെ ”

 

 

അപ്പോഴേക്കും അവർ വലിയൊരു ഫ്ലാറ്റിന്റെ ഗെയ്റ്റിനു മുന്നിൽ എത്തിയിരുന്നു. അവിടെ എലിസബത്ത് ബുള്ളറ്റ് നിർത്തിയ ശേഷം സഞ്ജുവിനോട് പറഞ്ഞു.

 

“ഇതാണ് നമ്മുടെ സ്വർഗ്ഗത്തിന്റെ കവാടം. ആ കാണുന്നതാണ് നമ്മുടെ സ്വർഗം . അവിടെ നിൽക്കുന്നതാണ് സ്വർഗ്ഗത്തിന്റെ ദ്വാരപ്പാലകൻ . അയാളോട് എന്റെ ആരാണ് സഞ്ജു എന്ന് പറയണം. സഞ്ജു എന്റെ ബോയ് ഫ്രണ്ട് ആണെന്ന് പറയാൻ പോവുകയാ ഞാൻ . ഞങ്ങൾ ലവ് ബേർഡ്സ് ആണെന്ന് പറയെട്ടെ..?. ഞാൻ അങ്ങനെ പറയുന്നതിൽ സഞ്ജുവിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.?”

 

അവിടെയുള്ള സെക്യൂരിറ്റിയെ ചൂണ്ടി കാണിച്ചാണ് എലിസബത്ത് സഞ്ജുവിനോട് അങ്ങനെ ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *