പ്രണയ സാഫല്യം – 3 6

 

സഞ്ജു പറഞ്ഞതും എലിസബത്ത് ബുള്ളറ്റ് എടുത്തതും ഒന്നിച്ച് ആയിരുന്നു. സഞ്ജു ഒന്ന് പിന്നോട്ട് മലന്നു.

 

“ശരിക്കും പിടിച്ചു ഇരിക്ക് ചെക്കാ. ഇപ്പോൾ വീണുപോകുമായിരുന്നല്ലോ…?”

 

സഞ്ജു വേഗം ബുള്ളറ്റിന്റെ പിന്നിലെ ബാറിൽ പിടിച്ചു. അപ്പോൾ എലിസബത്ത് ചോദിച്ചു.

 

“നിന്റെ കൈ എവിടെ സഞ്ജു ചെക്കാ.”..

 

സഞ്ജു രണ്ടു കൈയും മുന്നിലേക്ക് നീട്ടി. ആ സമയം എലിസബത്ത് ബുള്ളറ്റിൽ നിന്ന് രണ്ടു കൈയും എടുത്തു സഞ്ജുവിന്റെ രണ്ടു കൈയിലും പിടിച്ചിട്ട് അവളുടെ വയറിൽ വെച്ചിട്ട് വേഗം ബുള്ളറ്റിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു.

 

“സഞ്ജു.. വെറുതെ താഴെ വീഴാൻ നിൽക്കേണ്ട. ഞാൻ ഇനി ഇത്തിരി സ്പീഡിൽ പോകും. അതുകൊണ്ട്

എന്റെ വയറിൽ നല്ലത് പോലെ പിടിച്ച് ഇരുന്നോ. .”

 

എന്ന് പറഞ്ഞു കഴിഞ്ഞതും എലിസബത്ത് നല്ല സ്പീഡിൽ ബുള്ളറ്റ് ഓടിച്ചു പോയി. സഞ്ജു രണ്ടു കൈകൊണ്ടും എലിസബത്തിന്റെ വയറിൽ പിടിച്ചിരുന്നു. എലിസബത്തിന്റെ സ്പ്രെയുടെ മണമോ മുടിയിൽ ഉള്ള ഷാമ്പുവിന്റെ മണമോ. അതോ എലിസബത്തിന്റെ വിയർപ്പിന്റെ മണമോ ഏതോ ഒന്ന് സഞ്ജുവിന്റെ മൂക്കിൽ തുളച്ചു കയറി.

 

പിന്നെ ആ ബുള്ളറ്റ് വന്നു നിന്നത് അവിടെയുള്ള ഒരു ബിവറേജ് ഷോപ്പിന്റെ മുന്നിൽ ആണ്.

 

“സഞ്ജു…… സഞ്ജു കഴിക്കുമോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം ഈ കാലത്ത് സഞ്ജുവിന്റെ പ്രായത്തിൽ ഉള്ള ഏത് കുട്ടികൾ ആണ് കഴിക്കാതിരിക്കുക അല്ലേ സഞ്ജു. …….അതുകൊണ്ട് സഞ്ജു പോയി ഒരു ആറ് ബിയറും ഒരു വോഡ്ക്കയും വാങ്ങിക്കോ.. വോഡ്ക്ക ഗ്രീൻ ആപ്പിൾ ഫ്ലേവർ മതി. എനിക്ക് അതാ ഇഷ്ട്ടം.”

 

എലിസബത്ത് പറയുന്നത് കേട്ട് സഞ്ജു ഞെട്ടി. ഇന്നേവരെ താൻ പോയി ഇങ്ങനെ മദ്യം വാങ്ങിയിട്ട് വന്നിട്ടില്ല. ഹോസ്റ്റലിലെ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഒന്നോ രണ്ടോ തവണ ഒരു ഗ്ലാസ്‌ ബിയർ കഴിച്ചിട്ടുണ്ട് എന്നല്ലാതെ. മദ്യം ഒന്നും

കൈ കൊണ്ട് തൊട്ടിട്ടില്ല. അത് തന്നെ അച്ഛൻ അറിയുമോ എന്ന് പേടിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ. ഇത് ജൂലി പറഞ്ഞത് പോലെ അവളുടെ മമ്മ ഒരു അൾട്രാ മോഡേൺ തന്നെ. തന്റെ കാറ്റ് ഇവർ കുത്തിവിടും തീർച്ച. . സഞ്ജു ഓരോന്ന് ചിന്തിച്ച് അങ്ങനെ അവിടെ തന്നെ ഇരുന്നു പോയി. അപ്പോഴും സഞ്ജുവിന്റെ കൈ എലിസബത്തിന്റെ വയറിൽ തന്നെ ആയിരുന്നു.

 

“എന്താ സഞ്ജു ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ..? അതോ എന്നെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കാൻ നല്ല സുഖം ഉണ്ടോ..? അതാണോ സഞ്ജുവിന് എഴുനേൽക്കാൻ ഒരു മടി.” എലിസബത്ത് സഞ്ജുവിനോട് ചോദിച്ചു.

 

“അയ്യേ! അതൊന്നും അല്ല ആന്റി. ഞാൻ എന്തോ ആലോചിച്ചു ഇങ്ങനെ ഇരുന്നു പോയതാ.” സഞ്ജു വേഗം എലിസബത്തിന്റെ വയറിൽ നിന്ന് കൈ എടുത്തുകൊണ്ട് പറഞ്ഞു.

 

“എന്നാ സഞ്ജു ഇങ്ങനെ ഇവിടെ ഇരുന്ന് ആലോചിച്ചൊ. ഞാൻ തന്നെ പോയി വാങ്ങിയിട്ട് വരാം. ”

 

“അതൊന്നും വേണ്ട ആന്റി. ഞാൻ പോയി വാങ്ങി വരാം. ആന്റിക്ക് എന്താ വേണ്ടത്. ”

 

“അപ്പോൾ ഞാൻ പറഞ്ഞത് ഒന്നും സഞ്ജു കേട്ടില്ലേ..? സഞ്ജു എന്നെ കെട്ടിപിടിച്ച് ഇരുന്നു ഉറങ്ങിപ്പോയായിരുന്നോ..? ”

 

 

“ഏയ്‌! ഇല്ല ഞാൻ ഉറങ്ങിപ്പോയൊന്നും ഇല്ല. ഞാൻ അത്

മറന്നു പോയി. അതാ. ”

 

“ഈ പ്രായത്തിൽ ഇങ്ങനെ മറക്കുന്നത് നല്ലതല്ല കേട്ടോ. ശരി . ഞാൻ ഒന്ന് കൂടെ പറയാം. ശ്രദ്ധിച്ചു കേട്ടോണം. ഒരു ആറ് ബിയറും ഒരു വോഡ്ക്കയും .. വോഡ്ക്ക ഗ്രീൻ ആപ്പിൾ ഫ്ലേവർ മതി. ഗ്രീൻ ആപ്പിൾ ഇല്ലെങ്കിൽ വോഡ്ക്ക ലെമൺ ഫ്ലേവർ വാങ്ങിയാൽ മതി. ഇന്നാ കവർ ഇതിൽ ഇട്ട് കൊണ്ട് വന്നൊ. ”

 

എലിസബത്ത് തന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്തു സഞ്ജുവിന് കൊടുത്തു കൊണ്ട് പറഞ്ഞു.

 

സഞ്ജു വേഗം ബുള്ളറ്റിൽ നിന്ന് ഇറങ്ങി പോകാൻ നേരം എലിസബത്ത് വീണ്ടും വിളിച്ചു. എന്നിട്ട് ചോദിച്ചു

 

“സഞ്ജു … സഞ്ജുന്റെ കൈയിൽ ഇതൊക്കെ വാങ്ങാൻ ഉള്ള പണം ഉണ്ടോ…?”

 

അപ്പോഴാണ് സഞ്ജു അതിനെ കുറിച്ച് ആലോചിച്ചത്. എന്നിട്ടും സഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *