ചേട്ടനും ചേട്ടത്തിയും.. കണ്ണിൽ കൂടി പൊന്നീച്ച പറന്നപ്പോൾ ആണ് അടി വീണ കാര്യം അറിഞ്ഞത്… താടക ചേട്ടത്തി ആണ് 😜😜😜..ഉടനെ തന്നെ ഒന്ന് കൂടി കിട്ടി.. എന്നിട്ട് തള്ളി മാറ്റി അകത്തേക്ക് കേറി പോയി
ചേട്ടൻ ഒന്നുമറിയാത്ത പോലെ കുഞ്ഞിനേയും തോളിൽ കിടത്തി പെണ്ണുമ്പിള്ളേടെ പുറകെ പോയി.. പെൺ കോന്തൻ 😏 ..
പുറത്തേക്ക് നോക്കിയപ്പോ 1000 പൂർണ്ണ ചന്ദ്രന്മാരെ ഒന്നിച്ചു കണ്ട സന്തോഷത്തിൽ സണ്ണിച്ചായൻ 😡.
ഞാൻ sofa ഇൽ ഇരുന്നു… കൊടുംകാറ്റ് പോലെ ആ പിശാശ് വന്നു മുടിക്ക് കുത്തി പിടിച്ചു തല പൊക്കി പിടിച്ചിട്ട് അലറി..
” അരമണിക്കൂറിനുള്ളിൽ ഈ കാടന്റെ രൂപം കളഞ്ഞിട്ട് മനുഷ്യ കോലത്തിൽ വരണം എന്നിട്ട് നീ കുഞ്ഞിനെ കണ്ടാൽ മതി ”
.
😏😏😏😏 സൗകര്യം ഇല്ല… എനിക്കു തോന്നുമ്പോ ചെയ്യും.
40 മിനിറ്റ് കഴിഞ്ഞപ്പോ മുടി വെട്ടി താടി ഷേപ്പ് ചെയ്തു കുളിച് കിങ്ങിണി ടെ മുന്നിൽ ഹാജരായി… 10 മിനിറ്റ് ലേറ്റ് ആയി കുഴപ്പമില്ലയിരിക്കും 😜😜..
.
പിന്നേ അങ്ങോട്ട് എല്ലാം പഴയ പോലെ ആയി.. ഒരാഴ്ച ചേട്ടനും ചേച്ചിയും വീട്ടിൽ നിന്ന്. ചേട്ടത്തി സ്വന്തം വീട്ടിൽ പോലും പോയില്ല. അവിടെ അറിഞ്ഞത് കൂടി ഇല്ല നാട്ടിൽ വന്നത്. പോകാൻ ഇറങ്ങിയപ്പോ കുറെ ഉപദേശിച്ചു. അടിച്ചതിനു കുറെ സോറി പറഞ്ഞു.. പാവം… അവർ ഇറങ്ങിയപ്പോൾ വീണ്ടും ശോകം ആയി പക്ഷെ ഞാൻ പഴയത് പോലെ ആകില്ല എന്ന് തീരുമാനിച്ചിരുന്നു…
വൈകുന്നേരം വെറുതെ bike ഇൽ കറങ്ങാൻ ഇറങ്ങിയപ്പോ ആണ് ഒരു friend നെ കണ്ടത്. Mathew തരകൻ.അവൻ ഇപ്പൊ USA ഇൽ ആണ് ഇനി ഒരു വർഷം കൂടി അവിടെ ആണ്. അതിനുള്ളിൽ നാട്ടിൽ ഒരു വീട് വെക്കണം.. നല്ല ഒരു architect നെ കാണണം എന്ന് പറഞ്ഞു. ഞങ്ങളുടെ ഒരു common friend ഉണ്ടായിരുന്നു. അജ്മീർ.. അങ്ങനെ ഞങ്ങൾ ഒന്നിച്ചു അവന്റ ഓഫിസിൽ പോയി. Discuss ചെയ്തു.. Plan set ആക്കാം എന്ന് അജ്മീർ ഏറ്റു… അങ്ങനെ ഞങ്ങൾ പിരിഞ്ഞു
അതായിരുന്നു എന്റെ ജീവിതത്തിലെ വഴിതിരിവ്….
Plan വരക്കാനും design ചെയ്യാനുമൊക്കെ ഞാനും അജ്മീർ ഉം ഒന്നിച്ചു കൂടി. Ideas share ചെയ്ത്. Last plan മാത്തനെ കാണിച്ചപ്പോൾ അവൻ flat. അങ്ങനെ ഞാൻ പോലും അറിയാതെ ആ work ന്റെ ഭാഗം ആയി മാറി. അങ്ങനെ ഏകദേശം ഒരു വർഷം കൊണ്ട് ആ വീട് complete ആയി. അജ്മീർ tecnical side നോക്കി എങ്കിൽ site manage ചെയ്തത് ഞാൻ ആയിരുന്നു.. അജ്മീർ വളരേ silent ആണ് അധികം ആരോടും സംസാരിക്കാറില്ല.. അത് കൊണ്ട് തന്നെ house warming ന് ഞാൻ ആയിരുന്നു സ്റ്റാർ.. പലരും appreciate ചെയ്തു.. പലരും നമ്പർ വാങ്ങി…
അങ്ങനെ ഞാൻ പോലും അറിയാതെ ഞാൻ ഒരു builder ആയി മാറി 😜😜..
അങ്ങനെ എല്ലാരോടും ഓടി നടന്നു സംസാരിക്കുമ്പോഴാണ് മാത്തൻ എന്നെ വിളിക്കുന്നത്..
“അളിയാ ഇങ്ങോട്ട് വാ ”
ഞാൻ അവിടേക്ക് ചെന്നു.. അവന്റ ഒപ്പം വളരേ സുന്ദരൻ ആയ ഒരു പയ്യനും സുന്ദരി ആയ ഒരു പെൺകുട്ടിയും ഉണ്ട്.
” ദേ ഇതാണ് ഈ വീടിന്റെ ആള്. ഇവനാണ് എല്ലാം നോക്കി ചെയ്തത്. ഓരോ മുക്കും മൂലയും ഇവന്റെ പ്ലാനും design ഉം ആണ്… അളിയാ ഇത് എന്റെ colleague ഷാജഹാൻ അവന്റ wife റംസീന.. ”
” hi ചേട്ടാ.. വീട് അടിപൊളി ആണ്. ഞങ്ങൾ ഒരു വീട് plan ചെയ്യുവാണ്. എത്രയും വേഗം തുടങ്ങണം എന്നാണ് plan. ഇക്കു ന്റെ വീട്ടിൽ താമസിച്ചു മതി ആയി.. ”
റംസീന ആണ് പറഞ്ഞത്. ആള് കുറച്ചു dominant ആണെന്ന് മനസിലായി. അല്ലെങ്കിൽ പരിചയപെട്ട ഉടനെ hus ന്റെ വീട്ടുകാരെ കുറ്റം പറയില്ലലോ. ഷാജഹാന്റെ മുഖം വല്ലാണ്ടായി.. എനിക്കും അത് ചെറിയ നീരസം ഉണ്ടാക്കി…
” ok നമക്ക് plan ചെയ്യാം. സമയം പോലെ നമുക്ക് ഒരു ദിവസം ഇരിക്കാം എന്നിട്ട് plan വരക്കാം.. ഞാൻ കുറച്ചു busy ആണ്. പിന്നേ കാണാം ”
ഞാൻ nice ആയിട്ട് ഒഴിയാൻ ആരുന്നു plan. പക്ഷെ അവൾ ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു…
” ok ചേട്ടാ… ചേട്ടന്റ നമ്പർ mathew sir തന്നിട്ടുണ്ട്.. ഞാൻ വിളിച്ചോളാം ”
ഓഹോ അപ്പൊ കെണിയിൽ വീണു അല്ലെ. ഒഴിവാക്കാം എന്നാരുന്നു plan.. ശരി ഇനി വരുമ്പോലെ കാണാം എന്നു തീരുമാനിച്ചു.. അത്രയും നേരം ഷാജഹാൻ ഒരക്ഷരം മിണ്ടിയില്ല..
