അതു കേട്ടപ്പോൾ റസിയയുടെ ഉള്ളിൽ സന്തോഷവും സ്നേഹവും ഇരച്ചുകയറിയെങ്കിലും, അവൾ അത് പുറത്തുകാണിക്കാതെ കൃത്രിമമായ ഗൗരവത്തോടെ അവനോട് പറഞ്ഞു, “ഇതൊക്കെ ഇപ്പോൾ എന്തിനാടാ മോനേ… വെറുതെ പൈസ കളയാൻ! ഞാൻ ഇതിട്ടാൽത്തന്നെ എന്നും പുറത്തൊന്നും പോകില്ല ലോ…”
“അതൊന്നും സാരമില്ല, എന്റെ ഒരു സന്തോഷത്തിന് വേണ്ടിയല്ലേ ഉമ്മാ… പ്ലീസ്,” അവൻ അവളോട് കൂടുതൽ ചോദിക്കാൻ നിൽക്കാതെ, മുന്നിലിരുന്ന കൗണ്ടറിലെ സ്റ്റാഫിനോട് പറഞ്ഞു, “ചേട്ടാ… നല്ല പുതിയ മോഡൽ പാദസരങ്ങൾ ഉണ്ടെങ്കിൽ ഒന്ന് കാണിക്കൂ.”❤️

അയാൾ ഉടൻ തന്നെ കൗണ്ടറിനടിയിൽ നിന്നും വെള്ളിയിലും സ്വർണ്ണത്തിലുമുള്ള ആഭരണങ്ങൾ നിറഞ്ഞ ഒരു പരന്ന വലിയ പെട്ടി എടുത്ത് അവരുടെ മുന്നിലേക്ക് വെച്ചു. അതിൽ അഞ്ചാറ് നല്ല ഡിസൈനിലുള്ള പാദസരങ്ങൾ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു.
“ഇതിൽ ഏതാണ് ഉമ്മാക്ക് വേണ്ടത്?” അവൻ അവളോട് ചോദിച്ചു.
“നീ എടുക്കുന്നതല്ലേ… നിന്റെ കണ്ണിന് ഏതാണ് നല്ലതെന്ന് തോന്നുന്നത് അത് നീ തന്നെ നോക്കിയാൽ മതി,” അവൾ പറഞ്ഞു.
അലി റസിയയെ അവിടുത്തെ ഒരു കുഷ്യൻ കസേരയിൽ സ്നേഹത്തോടെ ഇരുത്തി. എന്നിട്ട് അവൻ താഴേക്ക് കുനിഞ്ഞ് ഇരുന്നുകൊണ്ട് പതിയെ പറഞ്ഞു, “ഉമ്മാ… കാലൊന്ന് പൊന്തിച്ചേ.”
റസിയ ചുറ്റും ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കി, പതുക്കെ തന്റെ കാല്പാദം പർദ്ദയ്ക്കുള്ളിൽ നിന്നും അവന് നേരെ നീട്ടിക്കൊടുത്തു. അലി ആ പെട്ടിയിൽ നിന്നും ഏറ്റവും ഭംഗിയുള്ള സ്വർണ മുത്തുകൾ പതിപ്പിച്ച ഒരു പാദസരമെടുത്ത് അവളുടെ വെളുത്ത കാലിൽ വെച്ചുനോക്കി. ആ വെളുത്ത നഖങ്ങളുള്ള കാലിൽ ആ പാദസരം വല്ലാത്തൊരു ഭംഗി നൽകിയിരുന്നു.❤️

“ഇതെങ്ങനെയുണ്ട് ഉമ്മാ… ഇഷ്ടപ്പെട്ടോ?” അവൻ ചോദിച്ചു.
“ആ… ഇത് നല്ല ഭംഗിയുണ്ട്, കൊള്ളാം,” അവൾ പുഞ്ചിരിയോടെ പറഞ്ഞു.
അവൻ കൂടുതൽ സമയം കളയാതെ കൗണ്ടറിലെ ചേട്ടനോട് പറഞ്ഞു, “ചേട്ടാ… ഇത് തന്നെ പാക്ക് ചെയ്തോളൂ.” അയാൾ വേഗം അത് വാങ്ങി ബില്ലിംഗ് സെക്ഷനിലേക്ക് നടന്നു.
ബില്ലിംഗ് നടക്കുന്നതിനിടയിൽ റസിയ മെല്ലെ എഴുന്നേറ്റ് ജ്വല്ലറിക്ക് പുറത്തിറങ്ങി വരാന്തയിൽ അവനെ കാത്തുനിന്നു. എന്നാൽ അലി അപ്പോഴും ഉള്ളിൽത്തന്നെ നിൽക്കുകയായിരുന്നു. അവൻ കൗണ്ടറിലെ മറ്റൊരു വശത്ത് ചെന്ന് എന്തോ അതീവ ശ്രദ്ധയോടെ തിരയുന്നതും നോക്കുന്നതും റസിയ പുറത്തുനിന്നും ജനൽ ഗ്ലാസിലൂടെ കാണുന്നുണ്ടായിരുന്നു. ‘ഇവൻ ഇനി അവിടെ എന്താണ് നോക്കുന്നത്…’ എന്ന് അവൾക്ക് മനസ്സിലായില്ല.
കുറച്ചു സമയം കഴിഞ്ഞ് അലി ബില്ലും പണവും കൊടുത്ത് ആ ചെറിയ ബോക്സുമായി പുറത്തേക്ക് വന്നു.
അവൻ അരികിലെത്തിയ ഉടൻ റസിയ ചോദിച്ചു, “ബില്ലൊക്കെ അടിച്ചു കഴിഞ്ഞിട്ടും നീ എന്താടാ പിന്നെയും അവിടെ നോക്കിനിന്നത്?”
“അതൊന്നുമല്ല ഉമ്മാ… ചുമ്മാ ഒന്നു നോക്കിയതാ. വാ നമുക്ക് പോകാം,” അവൻ ആ സർപ്രൈസ് ഒളിപ്പിച്ചുവെച്ചുകൊണ്ട് പറഞ്ഞു.
അവർ രണ്ടുപേരും തിരികെ റോഡ് മുറിച്ചുകടന്ന് കാറിന്റെ അടുത്തേക്ക് ചെന്നു. വണ്ടിയിൽ കയറിയ ഉടനെ അലി എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് എസി ഫുൾ സ്പീഡിൽ ഓൺ ചെയ്തു. തണുത്ത കാറ്റ് അവരുടെ ശരീരത്തിലേക്ക് അടിച്ചുകയറി.
“ഇനി എന്താ പ്ലാൻ? നിനക്ക് സിനിമ കാണണം എന്ന് പറഞ്ഞിരുന്നില്ലേ?” റസിയ ചോദിച്ചു.
“ഉമ്മാക്ക് സിനിമ കാണണോ?” അവൻ തിരിച്ചു ചോദിച്ചു.
“നീ അല്ലേടാ സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞത്, എന്നാൽ പിന്നെ പോകാം,” അവൾ സമ്മതം മൂളി.
അലി ഒട്ടും വൈകാതെ ടൗണിലെ പഴയൊരു ബി-ക്ലാസ് തിയേറ്റർ ലക്ഷ്യമാക്കി വണ്ടി തിരിച്ചു. ടൗണിന്റെ ഒരരികിലായി സ്ഥിതി ചെയ്യുന്ന വലിയൊരു തിയേറ്ററായിരുന്നു അത്. സിനിമ റിലീസ് ചെയ്ത് മൂന്നാം വാരമാണ് ഈ തീയേറ്ററിൽ എത്തുന്നത്.
അതുകൊണ്ടുതന്നെ അവിടെ വലിയ ജനത്തിരക്കൊന്നും ഉണ്ടായിരുന്നില്ല. ജയറാമും ദിലീപും തകർത്തു അഭിനയിച്ച ഒരു പക്കാ കോമഡി സിനിമയായിരുന്നു അത്. “ജയറാമും ദിലീപും ഉള്ളതുകൊണ്ട് നല്ല കോമഡി പടമായിരിക്കും ഉമ്മാ,” എന്ന് പറഞ്ഞുകൊണ്ട് അലി കാർ തിയേറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ കൃത്യമായി ഇട്ടു.
