മറുനാട്ടിൽ ഒരു ഓണാഘോഷം 15
Marunattil Oru Onakhosham Part 15 | Author : Eakan
[ Previous Part ] [ www.kambi.pw ]
ഒരു വർഷം മുൻപാണ് ഈ കഥ എഴുതി തുടങ്ങിയത്. ഒരു പാർട്ട് മാത്രം ഉള്ള കഥ. അതായിരുന്നു മനസ്സിൽ . എന്നാൽ ഈ കഥ അതും കടന്ന് ഇവിടെ വരെ എത്തി.. അതും ഒരു ഓണക്കാലം തുടങ്ങിയത് . ഇതാ അടുത്ത ഓണക്കാലം ആവാറായി
അതിന് മുൻപ് പോലും ഈ കഥ തീരും എന്ന് ഇപ്പോൾ തോന്നുന്നില്ല. എങ്കിലും കഥ തുടരുന്നു. മറുനാട്ടിൽ ഒരു ഓണാഘോഷം.
ഗൽബിയേയും കൊണ്ട് ഞാൻ വേഗത്തിൽ താഴേക്ക് വന്നു. ഗൽബിയുടെ പാവാടയും ബ്ലൗസും ബ്രായും ഷഡിയും എല്ലാം എടുത്തു കൊടുത്തിട്ട് അവളോട് താഴെയുള്ള മുറിയിൽ പോയി അത് ഉടുക്കാൻ പറഞ്ഞു. ശേഷം ഞാൻ എന്റെ ഷഡിയും മുണ്ടും എടുത്തു ഉടുത്തു. ഒന്ന് ശ്വാസം എടുത്തു വിട്ട ശേഷം വാതിലിലേക്ക് നോക്കി.
അപ്പോഴും കാളിങ് ബെൽ മുഴങ്ങി. നാശം എല്ലാം ഇത്രയും പെട്ടന്ന് മടങ്ങി വന്നൊ. എന്റെ ജീവിതത്തിലെ കാര്യമായ ഒരു കാര്യം അറിയാൻ പോകുന്ന സമയം ആയിരുന്നു. അതിന്റെ ദേഷ്യം എന്റെ ഉള്ളിൽ ഉണ്ടെങ്കിലും അത് ഞാൻ പുറത്ത് കാട്ടിയില്ല. ഞാൻ പോയി വാതിൽ തുറന്നു.
എന്നാൽ വാതിലിനു മുന്നിൽ ആരേയും കണ്ടില്ല. ഞാൻ പുറത്ത് ഇറങ്ങി.
“കുഞ്ഞ് ഉറങ്ങുവായിരുന്നോ..? ഞാൻ വന്നത് കുഞ്ഞിന് ബുദ്ധിമുട്ട് ആയോ…?”
മുറ്റത്തെ ഒരു കോണിൽ നിന്ന് ആ ശബ്‍ദം ഞാൻ കേട്ടു. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട് മറന്ന മുഖം. ഇത്തിരി പ്രായം തോന്നുന്നുണ്ട്. എന്നാലും ഈ മുഖം നല്ല ഓർമ്മയുണ്ട്
“കുഞ്ഞിന് എന്നെ ഓർമ്മയില്ലേ…? കുഞ്ഞ് എന്നെ മറന്നു പോയോ..? ഞാനാ വേലു. ”
ഓഹ്! മറക്കാൻ പറ്റുമോ.. അന്ന് എനിക്ക് ആദ്യമായി കള്ള് ഒഴിച്ച് തന്നയാൾ. അന്നെത്തെ രാത്രിയിൽ കുടിച്ചിട്ട് ബോധം പോയി കുളത്തിൽ വീണ എന്നെ എടുത്ത് കരയിൽ കിടത്തിയ ആൾ. ചിലപ്പോൾ അന്ന് ഞാൻ ആ കുളത്തിൽ മുങ്ങി മരിച്ചേനെ.
അന്ന് കുളത്തിൽ വീണതാണോ അതോ മരിക്കാനായി ഞാൻ കുളത്തിൽ ചാടിയതാണോ..! എന്റെ ഓർമ്മയിൽ അങ്ങനെ ഒരു ദിവസം തെളിഞ്ഞു. ഇന്ദുവിന്റെ കല്യാണത്തിന്റെ തലേ ദിവസം.
“കുഞ്ഞേ… കുഞ്ഞേ… കുഞ്ഞിന് ഓർമ്മയില്ലേ ഈ വേലുവിനെ.?”
അയാളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി. അയാളെ നോക്കി. പിന്നെ വേഗം ഓടി അയാളുടെ അടുത്തേക്ക് പോയി. അയാളുടെ കൈ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“അങ്ങനെ മറക്കുമോ ഞാൻ…? കണ്ടിട്ട് കുറച്ചു വർഷങ്ങൾ ആയില്ലേ.. വേലു അണ്ണാ…”
അത് കേട്ട് അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“കുഞ്ഞ് വന്നെന്ന് ഇപ്പോഴാ ഞാൻ അറിഞ്ഞത്. അതും എന്റെ കൊച്ചുമോൾ പറഞ്ഞത് കേട്ട്. പിന്നെ വെറും കൈയോടെ എങ്ങനെയാ ഞാൻ കുഞ്ഞിനെ കാണാൻ വരുന്നത്. അതാ ഞാൻ..”
അയാൾ അവിടെ
വെച്ചിരുന്ന ഒരു കവർ എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ ആ കവർ വാങ്ങി നോക്കി. ഒരു കുപ്പി ആയിരുന്നു അതിൽ .
തെങ്ങിന്റെ നല്ല മധുരകള്ള്.
“ഇപ്പോൾ ചെത്തി എടുത്തതാ. കുഞ്ഞിന് വേണ്ടി മാത്രം .” അയാൾ പറഞ്ഞു.
ഞാൻ വേലുഅണ്ണനെ നോക്കി ചിരിച്ചു.
“ഞാൻ വീട്ടിൽ നിന്നും ഓണപരിപാടി കാണാൻ ഇറങ്ങുമ്പോൾ ആണ് എന്റെ കൊച്ചുമോൾ വന്നു പറഞ്ഞത്.
കുഞ്ഞ് വന്നിട്ടുണ്ടെന്ന്. കുഞ്ഞിനെ പരിപാടിയുടെ അവിടെ കണ്ടെന്ന്.
എന്നാൽ കുഞ്ഞിനെ വന്നു കാണാം എന്ന് കരുതി ഞാൻ നേരെ അവിടേക്ക് വരുമ്പോൾ ആണ് ഓർത്തത് വെറും കൈയോടെ എങ്ങനെയാ കുഞ്ഞിനെ വന്നു കാണുന്നത് എന്ന്. അതോടെ ഞാൻ തിരിച്ചു വീട്ടിൽ ചെന്ന് തെങ്ങിൽ കയറി ചെത്തി ഇറക്കിയതാ അത് . ”
എന്റെ കൈയിൽ ഉള്ള കുപ്പിയിൽ നോക്കി ചിരിച്ചുകൊണ്ട് വേലു അണ്ണൻ പറഞ്ഞു. വേലു അണ്ണൻ തുടർന്നു.
“അങ്ങനെ തെങ്ങിൽ നിന്ന് ഇറങ്ങി അരിച്ചെടുത്തു കുപ്പിയിൽ ഒഴിച്ച് വരാൻ നോക്കുമ്പോൾ ആണ്. എന്റെ കൊച്ചുമോൾ വീണ്ടും പറഞ്ഞത് കുഞ്ഞ് വീട്ടിൽ കാണും. കുഞ്ഞും കുഞ്ഞിന്റെ ഭാര്യയും ആണെന്ന് തോന്നുന്നു തിരിച്ചു വീട്ടിലേക്ക് പോയെന്ന്. കുഞ്ഞ് പോകുന്നത് അവൾ കണ്ടെന്ന്. പിന്നെ ഞാൻ വേഗം കുളിച്ച് ഇങ്ങോട്ട് പോരുക ആയിരുന്നു. “
