സുബൈർ,ഇവളെ അടക്കി നിർത്തിക്കോ….ഈ വീട് അല്ലെ…എടുത്തോ..അവൾക്ക് ഉള്ളത് എന്താണ് എന്ന് വെച്ചാൽ കൊടുക്ക്
ഒന്നും കൊടുക്കില്ല..രവി..ഇവളെ ഒന്ന് ഒഴിവാക്കി തന്നാൽ മതി..aa കുഞ്ഞിനെയും..
രവി നീ അവളെ കെട്ടിക്കോ..കുറെ കാലം ആയില്ലേ ഇങ്ങനെ നിൽക്കുന്നു…ഹിഹി
നാളെ വക്കീലും മറ്റു ആളുകളും ആയിട്ട് വരും..എഴുതി ഒപ്പിട്ട് തരണം..
അതും പറഞ്ഞ് അവർ പോയി..
അവൾ പൊട്ടി കരഞ്ഞു..രവി അവളെ അടുത്തേക്ക് പോയി.
എന്തിനാ റസിയ ഇവിടെ ഇനി നിൽക്കുന്നത്..നമുക്ക് അവരെ തോൽപ്പിക്കാൻ ആകില്ല..ഇവിടെ നിന്ന് ഇറങ്ങിയേക്ക്..
എങ്ങോട്ട്
എൻ്റെ കൂടെ വരുമോ..അവിടെ ആരും നിങ്ങളെ ശല്യം ചെയ്യാൻ ആവില്ല…പറഞ്ഞു എന്നെ ഉള്ളൂ..എനിക്ക് അവന് വേണ്ടി അത്രയേ ചെയ്യാൻ ആകുള്ളൂ…
അവൻ്റെ ഭാര്യയും കുഞ്ഞും തെരുവിലേക്ക് ഇറക്കി വിടാൻ ആകില്ല..നാളെ ഞാൻ വരാം..
രവി അതും പറഞ്ഞു പോയി….
റസിയ രാത്രി മുഴുവൻ കരച്ചിൽ ആയിരുന്നു..അവൾ രാവിലെ എല്ലാം റെഡി ആക്കി വെച്ചു..രവി ഏട്ടൻ വരുമോ എന്ന് അവൾ സംശയിച്ചു..
രാവിലെ ഫാത്തിമയും,എല്ലാവരും വന്നു..എന്തൊക്കെയോ എഴുതി ഒപ്പിട്ട് വാങ്ങിച്ചു..
രവി അപ്പോഴേക്കും വന്നു….
ഇവൻ്റെ കൂടെ ആണോ നീ പോകുന്നത്…കാക്കയും കൊക്കും പോലെ ഉണ്ട് അല്ലേ ഇക്ക..
ഹിഹി… വേറെ ആരേം കിട്ടിയില്ലേ റസിയ…ഇവൻ ആണോ രക്ഷകൻ
എടീ..കല്യാണത്തിന് വിളിക്കണം കേട്ടോ..പത്തോ അഞ്ഞൂറോ കൊടുത്ത് വിടാം…
അതും പറഞ്ഞ് റസിയയുടെ കഴുത്തിലെ മഹർ മാല പൊട്ടിച്ചു എടുത്തു..
ഇത് എൻ്റെ ഇക്ക വാങ്ങിച്ചത് ആണ്..ഇനി നീ ഇത് ഇട്ട് നടക്കേണ്ട..
റസിയ പൊട്ടി കരഞ്ഞു..
രവി ..ഇവളെ കൊണ്ട് പോയാൽ നീയും നശിക്കും..നല്ല ഐശ്വര്യം ആണ് ഇവൾക്ക് ..കണ്ടില്ലേ.. ഇനി മുക്കിൽ പഞ്ഞി വെക്കാൻ നിന്നോ..
ഹിഹി..രവി..നീ തീർന്നു എടാ..
റസിയ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി..രവി അവളെ ബാഗ് എടുത്ത് പിറകിൽ വെച്ചു..റസിയ മുന്നിലേക്ക് കയറി ഇരുന്നു..കുഞ്ഞിനെ കെട്ടി പിടിച്ച് കരഞ്ഞു..വെറും 3 മാസം ആകുന്നുള്ളൂ അതിന്…..
ബാഗ് വെച്ച് തിരിഞ്ഞു രവി അവരെ അടുത്തേക്ക് ഒരു വരവ് ആയിരുന്നു..മുണ്ട് മടക്കി കുത്തി..കട്ടി മീശയും പിരിച്ച് അവരെ അടുത്തേക്ക് വന്നു..
ഫാത്തിമ നിനക്ക് എന്നെ അറിയില്ല…നീ എന്നെ ഇത്രയും കാലം വിളിച്ചത് ഏട്ടാ എന്ന് ആയിരുന്നല്ലോ..നീ സന്തോഷിക്ക്..പക്ഷേ ഇനി അവരെ അടുത്തേക്ക് വന്നാൽ വെട്ടും ഞാൻ… സുബൈർ നിനക്ക്
അറിയാലോ എന്നെ..
രവി..നീ അത് വിട്ടേക്ക്
വിടുന്നത് ആണ് നല്ലത്..രവി ഒറ്റ പിടുത്തയിൽ സുബൈറിനെ ചുമരിൽ പൊക്കി പിടിച്ചു..അത് കണ്ട് എല്ലാവരും ഞെട്ടി..റസിയ പോലും..
പ്ലീസ് രവി..രവി ഏട്ടാ വിട്…ഇക്കയെ വിട്..
രവി അവനെ താഴെ ഇറക്കി..
കണ്ടല്ലോ.. എൻ്റെ ഒരു കൈക്ക് പോലും ഇവൻ ഇല്ല…അത് കൊണ്ട് നിർത്തിക്കോ ഇവിടെ..
പിന്നെ റസിയ..അവളും കുഞ്ഞും സുഖം ആയിട്ട് ജീവിക്കും..ഞാൻ നോക്കും അവരെ…കേട്ടല്ലോ എല്ലാരും.
രവി വന്നു ജീപ്പ് എടുത്ത് വണ്ടി നേരെ വിട്ടു..കുറെ പോയി മെയിൻ റോഡിൽ നിന്നും ഒരു ജീപ്പ് മാത്രം പോകുന്ന വഴിയിൽ കൂടി നേരെ ഒരു വലിയ മതിലിന് മുന്നിൽ പോയി നിന്നു…ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് കയറ്റി..2 നായകൾ അകത്തെ കൂട്ടിൽ നിന്നും കുരച്ച് കൊണ്ട് ഇരുന്നു..
റസിയ അവിടെ ഇറങ്ങി..രവി കുറച്ച് നടന്ന് ഗേറ്റ് ലോക്ക് ആകാൻ പോയി..
ഒരു നിലയിൽ ആയിട്ട് വലിയ ഒരു വീട്….പഴയ രീതിയിൽ ആണ് ഉണ്ടാക്കിയിട്ടുള്ളത്..മുകളിൽ ഷീറ്റ് ഇട്ടിട്ട് മറച്ചിട്ടുണ്ട്..അവിടെ ഡ്രസ് ഒക്കെ ഉണക്കുന്ന സ്ഥലം ആയിരിക്കും..അവൾ ചുറ്റും നോക്കി..
നല്ല പ്രകൃതി ഭംഗി..വീടിന് പിറകിൽ ആയി വലിയ മലകൾ കാണുന്നുണ്ട്..ചുറ്റും വീടുകൾ ഇല്ല..വലിയ മതിൽ കെട്ടി കോമ്പൗണ്ട് സെയ്ഫ് ആക്കിയിട്ടുണ്ട്..
കയറി വാ റസിയ..
രവി ബാഗ് എടുത്ത് അകത്തേക്ക് കയറി..2 മുറികൾ..ഒരു വലിയ ഹാൾ.പിന്നെ അടുക്കള..വർക്ക് ഏരിയ..മുന്നിൽ ഇരിക്കാൻ ആയിട്ട് തന്നെ വലിയ സിറ്റ് ഔട്ട്..മഴ കാലം ആയത് കൊണ്ട് തന്നെ നല്ല രസം ഉണ്ട് പുറത്തേക്ക് ഒക്കെ കാണാൻ..
