രാത്രി സംഗീതം – 4 2

ആ നിമിഷം ഒരു കാര്‍ അവിടെയെത്തി അവരുടെ സമീപം നിര്‍ത്തി.

ഒരു ആഷ് കളര്‍ ടൊയോട്ട.ഫോര്‍ച്യൂണര്‍!

നിലത്ത് വീണു മുരളുന്ന മത്തായിയുടെ വലത് തുടയില്‍ ചവിട്ടി സമീറ കാറില്‍ നിന്നുമിറങ്ങിയ ആളെ നോക്കി.

അവള്‍ നെറ്റി ചുളിച്ചു.

ഇത്?”

പെട്ടെന്നവളുടെ മുഖം അദ്ഭുതം കൊണ്ട് വിടര്‍ന്നു.

കാറില്‍ നിന്നിറങ്ങിയ ആളും അവളെ കണ്ണിമയ്ക്കാതെ നോക്കി.

“ഫിലിപ്പ് വര്‍ഗ്ഗീസ്!”

അവള്‍ മന്ത്രിച്ചു.

“സമീറ…!

അയാളും മന്ത്രിച്ചു.

സമീറയുടെ അതേ പ്രായം.

സുമുഖന്‍. മസില്‍മാന്‍.

കട്ടിമീശയും കട്ടപ്പുരികവും അയാള്‍ക്ക് ഒരാകര്‍ഷണീയത നല്‍കിയിരുന്നു.

അയാള്‍ സമീറയ്ക്ക് സല്യൂട്ട് നല്‍കി.

“ദീപ്തി ഇതാണ് ഫിലിപ്പ് വര്‍ഗ്ഗീസ്…സി ഐ…ഞാന്‍ പറഞ്ഞിരുന്നില്ലേ?”

അവള്‍ അയാളുടെ നേര്‍ക്ക് തല കുനിച്ചു.

മുഖത്ത് ചോരയൊലിപ്പിച്ച് നിലത്ത് കിടന്ന അണലി മത്തായിയെ ഇതിനകം ദീപ്തി പിടിച്ചെഴുന്നെല്‍പ്പിച്ചിരുന്നു.

“ഇത് അണലി മത്തായി അല്ലെ? അല്ലെ സമീ…അല്ലെ മാഡം?”

“ദ സെയിം…”

അവള്‍ പറഞ്ഞു.

“പരോള്‍…പരോളില്‍ ഇറങ്ങിയതാ , ജയിലിലാക്കയിയ ഓഫീസറോട് പ്രതികാരം ചെയ്യാന്‍…”

“അത് കൊള്ളാം…”

ഫിലിപ്പ് പറഞ്ഞു.

അപ്പോഴാണ്‌ ഫിലിപ്പ് സമീറയുടെ വേഷം ശ്രദ്ധിക്കുന്നത്.

വെളുത്ത ഷര്‍ട്ട്.

അരയ്ക്ക് താഴെ വെളുത്ത ലെഗ്ഗിന്‍സ്. അതാണെങ്കില്‍ വളരെ ഇറുകിപ്പിടിച്ച് അവളുടെ തടിച്ച തുടകളുടെ മാദകത്വം വ്യക്തമായിക്കാണിക്കുന്നതും.

അയാള്‍ പെട്ടെന്ന് നോട്ടം പിന്‍വലിച്ചു.

അയാള്‍ ചോദ്യ രൂപത്തില്‍ അവളെ നോക്കി.

“ഉറങ്ങാന്‍ കിടന്നതാ ഫിലിപ്പെ…”

അയാളുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം സമീറ അയാളോട് പറഞ്ഞു.

“അപ്പഴാ ഇയാള് വീടിന് കല്ലെറിഞ്ഞത്…അത് നമ്മള്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ആരോ ആണെന്ന് കരുതി ചാടി ഓടിപ്പോരുവാരുന്നു…ഡ്രസ്സ് ചെയ്യാന്‍ മെനക്കെട്ടാല്‍ ഇയാള് രാജ്യം വിട്ടേനെ…”

സമീറ അണലി മത്തായിയെ നോക്കി.

അപ്പോഴേക്കും ജെയിംസും വിനായകനും ശേഖര്‍ അനിരുദ്ധനും അവരവരുടെ വാഹനങ്ങളില്‍ അവിടെ എത്തിച്ചേര്‍ന്നു.

സംഭവിച്ചത് ദീപ്തി അവരോടു വിവരിച്ചു.

“മത്തായി ചേട്ടാ…”

ദീപ്തി പരിഹാസപൂര്‍വ്വം വിളിച്ചു.

“ഇനിയിപ്പം കാലാവധി കൊറേ നീളൂല്ലോ…ഫ്രഷ്‌ പണിഷ്മെന്‍റ്റും…വിത്തൌട്ട് ഫ്യൂച്ചര്‍ പരോള്‍…എന്നാ ചെയ്യും? ഇതിന്‍റെ വല്ല ആവശ്യോം ഉണ്ടാരുന്നോ?”

ഫിലിപ്പിനെ സമീറ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

“ഫിലിപ്പ് ഭൂട്ടാനില്‍ പോയിരുന്നോ?”

അതിന് ശേഷം, അയാളുടെ ഷര്‍ട്ടിനകത്ത് കിടക്കുന്ന രുദ്രാക്ഷത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു.

ഫിലിപ്പ് അദ്ഭുതത്തോടെ അവളെ നോക്കി.

പിന്നെ തല കുലുക്കി.

“തിമ്പുവില്‍ എന്‍റെ കസിന്‍ ഉണ്ട്…”

അയാള്‍ പറഞ്ഞു.

“അയാളുടെ വീട്ടില്‍ കുറച്ച് നാല്‍ ഉണ്ടായിരുന്നു, ഒരു വെക്കേഷന്…അപ്പോള്‍ അവിടെ നിന്നു വാങ്ങിയതാ…”

സമീറ എല്ലാവരെയും നോക്കി.

“നാളെ ഷാര്‍പ്പ് ഒന്‍പതിന്…”

അവള്‍ പറഞ്ഞു.

“ഓഫീസില്‍ എല്ലാവരും…യൂ ടൂ ഫിലിപ്പ്…”

“യെസ്, മാഡം…”

ഫിലിപ്പ് പറഞ്ഞു.

[തുടരും]

Leave a Reply

Your email address will not be published. Required fields are marked *