ഭാസ്കരൻ ആണ് ഇരിക്കുന്നത്… തൊട്ടപ്പുറത്തേതിൽ അയാളുടെ ഉറ്റ സുഹൃത്തായ മണിയനും… കയ്യിൽ കത്തി എരിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നും ഒരു പുക കൂടി വായിൽ എടുത്തു അന്തരീക്ഷട്ടിലേക്ക അയാൾ് പറത്തി വിട്ടു… ”എന്നാലും ഭാസ്കരാ… ആരാ അവൻ…നമ്മുടെ നാട്ടിൽ വന്നു ഇങ്ങനെ നെഗളിക്കക്കാൻ…“ കയ്യിലെ പാതിയോളം കുടിച്ച മദ്യം ഒരു നുറുക്കു കൂടി വായിൽ ആക്കി മണിയൻ ചോദിച്ചു…. ”അറിയില്ല… എവിടുന്നാണാവോ കെട്ടിയെടുത്തത്…മനുഷ്യനെ മേനെക്കെടുത്താൻ…“ ഭാസ്കരൻ വലതു കയ്യിലെ ഗ്ലാസിൽ നിന്നും മദ്യം ഒറ്റ അടിക്കു വിഴുങ്ങി… ”ഇങ്ങനെ കുടിക്കല്ലടോ ചങ്കു കത്തി പോവും“ മണിയൻ ഭാസ്കരന്റെ കയ്യിൽ കയറി പിടിച്ചു… ”പോട്ടെടോ…എന്റെ എല്ലാം പോയില്ലേ…ഞാൻ അനുഭവിക്കേണ്ട സ്വത്തുവകകൾ മുഴുവൻ…കണ്ടവൻ മാർ കേറി വന്നു നേരങ്ങുകയല്ലേ…“ അയാൾ വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കാൻ തുടങ്ങി… ”താൻ ഇങ്ങനെ ടെൻഷൻ ആവാതെ…ഏതോ ഒരു പീറു ചെറുക്കൻ വന്നു എന്ന് കരുതി…“ ”നമ്മൾ ഇത് ആദ്യം ആയിട്ടൊന്നും അല്ലല്ലോ ” മണിയൻ ഭാസ്കരനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു… “ആ നായിന്റെ മോൻ ഞാൻ ആരാണെന്നു അറിയാതെ എന്റെ മുഖത്തടിച്ചേ…അവനെ ഞാൻ വെറുതെ വിടില്ല…” അയാൾ വീണ്ടും സിഗേരറ്റ് വായിലേക്ക് വച്ചു.. അങ്ങനെ ഇരിക്കുമ്പോൾ ആണ് അങ്ങോട്ട് ഒരു പഴയ മോഡൽ ജീപ്പ് വന്നു നിർത്തിയത്… അതിൽ നിന്നും മൂന്നാല് പേർ ഇറങ്ങി ഭാസ്കരനും മണിയനും ഇരിക്കുന്നിടത്തേക്ക് നടന്നു വന്നു… “ഓഹ്…വന്നല്ലോ മൊണ്ണ…” മേശയുടെ അടുത്തേക്ക് എത്തിയ പവിത്രനെ നോക്കികൊണ്ട് ഭാസ്കരൻ പറഞ്ഞു… “നാണവും മാനവും ഇല്ലാതെ കണ്ടവന്റെ തല്ലും കൊണ്ടു വന്നിരിക്കുന്നു…” അയാൾ അവനെ മനപ്പൂർവം ചൊറി പിടിപ്പിച്ചു… “പറയുന്നത് കേട്ട ഞാൻ മാത്രം ആണ് വാങ്ങി കൂട്ടിയെതെന്നു…തനിക്കും കിട്ടിയല്ലോ കവിളത്തു ഒന്ന്…” അവനും ഒട്ടും വിട്ടു കൊടുക്കാതെ…തിരിച്ചു അടിച്ചു… “ടാ…” ഭാസ്കരൻ ഇരിന്നിരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് അവന്റെ നേരെ അലറി… “ചെ…നിങ്ങളിങ്ങനെ തമ്മി തല്ലി നിക്കാതെ…ഇനി എന്ത് ചെയ്യും എന്ന് പറ…” രണ്ടു പേരുടെയും ഇടയ്ക്കു കയറി…മണിയൻ ആണ് അത് പറഞ്ഞത്… ഭാസ്കരൻ ഒന്ന് കുതറി മാറി ആ മദ്യ കുപ്പിയിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വീണ്ടും നിറച്ചു കൊണ്ടിരുന്നു… “അങ്ങനെ എന്നെ തല്ലിയ ഒരു മൈരനും…ഇവിടുന്ന് നേരെ ചുവ്വേ പോവില്ല…” പവിത്രൻ ദേഷ്യം കടിച്ചു പിടിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… “നീ എന്ത് ചെയ്യുന്ന…പറ…കേക്കട്ടെ…” ഭാസ്കരൻ അവന്റെ നേരെ തിരിഞ്ഞു അവന്റെ അടുത്തേക്ക് കയ്യിൽ ഗ്ലാസും ആയി നടന്നു… “നിങ്ങടെ അനിയനെ തീർത്ത പോലെ തന്നെ അവനേം തീർക്കും…. ” അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു പവിത്രൻ പറഞ്ഞു… “പക്ഷെ അത് ആരേം അറിയിക്കാതെ ആയിരിക്കില്ല…ഈ നാട്ടുകാർ മൊത്തം നോക്കി നിൽക്കെ മാത്രെ അത് ചെയ്യൂ…” അവൻ അത് പറഞ്ഞു തീർത്തു… എന്നാൽ ഭാസ്കരന്റെ മുഖത്ത് ഒരു പുച്ഛം മാത്രം ആണ് വിരിഞ്ഞത്… “അത് നീ ചെയ്താ ഞാൻ നിന്നെ ഒരു ആണായി കണക്കാക്കാം…” അയാൾ അവന്റെ മുഖത്തേക്ക് നോക്കി ഒരു പരിഹാസ ചിരിയിൽ പറഞ്ഞു… അത് കേട്ടപ്പോ തന്നെ പവിത്രന്റെ തൊലി ഉരിഞ്ഞു പോയി… അപ്പോൾ
തന്നെ അയാളുടെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ അവന്റെ മനസ്സ് പറഞ്ഞു പക്ഷെ അവൻ അത് നിയന്ദ്രിച്ചു നിർത്തി… പിന്നെ അവിടെ നിന്നും വീട് ലക്ഷ്യം ആക്കി നടന്നു… “ പോകുന്നതിനുമുമ്പ് ഒരു കാര്യം കൂടി പറയാം” വീട്ടിലേക്കു കയറി പോവുന്ന പവിത്രനെ നോക്കി ഭാസ്കരൻ പറഞ്ഞു… “സത്യശീലന്റെ പോലെയല്ല വന്നു കയറിയവൻ…” അവൻ ഒന്ന് നിന്നു തിരിഞ്ഞു ഭാസ്കരനെ നോക്കി… “ കണ്ടതും കൊണ്ടതും വച്ചു നോക്കുമ്പോ…അത് ഒരു അസുര വിത്താണ് സൂക്ഷിച്ചില്ലെങ്കിൽ… ചിലപ്പോ നാട്ടുകാർ കാണുന്നത് അവന്റെ അന്ത്യം ആവില്ല. …” ഒരു താക്കീതുപോലെ അയാൾ പറഞ്ഞു… പെട്ടന്ന് ആ അന്തരീക്ഷം മൊത്തം ഒന്ന് തണുത്തുറച്ചു നിന്നു… To be continued… ഒരു പാട് വഴുകി അല്ലെ…സമയം കിട്ടുന്നില്ലടോ…😁 എന്തായാലും ഒരു വിധത്തിൽ ഈ ചാപ്റ്ററും തീർത്തു…😶 നിങ്ങളുടെ അഭിപ്രായം അത് എന്ത് തന്നെ ആയാലും അറീക്കണേ…😘 പിന്നെ ഇത് വരെ കൂടെ നിന്ന എല്ലാ മുത്തു മണികൾക്കും 😘 അപ്പൊ പറ്റുന്ന പോലെ അടുത്ത പാർട്ട് തരാം Like…comment… ആ പിന്നെ എന്റെ അടുത്ത ഒരു കഥക്ക് നല്ല കുറച്ചു ദൈവീക പേരുകൾ വേണം നിലവിൽ ഇല്ലാത്തതു …എല്ലാവരും ഒന്ന് സഹായിക്കണേ 🙏… എനിക്ക് നല്ല പേരുകൾ ഒന്നും കിട്ടുന്നില്ല… അവസാനം ഞാൻ കണാരൻ, സുകുമാരൻ എന്നൊക്കെ എടുത്തിടും…🤭 അപ്പൊ ok bye ബേബിസ്.. JC
