രുദ്രപ്രതാപം – 2 24

 

അവർ എന്നെ വീടിൻ്റെ അകത്തോട്ടു വിളിച്ചു.ഞാൻ അവരുടെ പുറകെ അകത്ത് കയറി.എൻ്റെ വീടുപോലെ തന്നെ വളരെ മനോഹരം ആയ ഒരു വീടുതന്നെ ആണ് അഖിലിൻ്റേയും.ഞാൻ ചെറുപ്പം മുതലേ ഒരുപാട് ഇങ്ങോട്ട് വന്നിട്ടുണ്ട്.അല്ല ഇവിടെ തന്നെ ആയിരുന്നു എന്ന് പറയുന്നതാവും ശരി.

അത് കൊണ്ട് തന്നെ എനിക്കിവിടെ അഖിലിൻ്റെ അത്ര തന്നെ സ്വതന്ത്രം ഉണ്ട്.ഗൗരി ആൻ്റിയും ചന്ദ്രൻ അങ്കിളും എന്നെ മകൻ്റെ കൂട്ടു കാരൻ എന്നതിൽ ഉപരി മകനായിട്ടാണ് കാണുന്നത്.

 

ആൻ്റി എനിക്ക് ചായ കൊണ്ട് തന്നു .എന്നിട്ട് എൻ്റെ അടുത്തിരുന്നു എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു.ഞാനും അതിനൊക്കെ മറുപടി പറഞ്ഞിരുന്നു.പിന്നെ കളി ചിരി ഒക്കെ ആയി.

 

അപ്പോഴാണ് റൂമിൽ നിന്നും അഖിൽ ഇറങ്ങി വരുന്നത്.ഞാൻ അവനെ ഒന്നു നോക്കി ഒരു ഷോർട്ട് ആണ് വേഷം.മുകളിൽ ഷർട്ട് ഒന്നുമില്ല .മുടിയും താടിയും ഒക്കെ ഒരു മേനകെട്ട് കിടക്കുന്നു.അവൻ എന്നെ കണ്ടതും ഒന്നു നിന്ന് എന്നിട്ട് കുറച്ച് നേരം എന്നെ അടിമുടി ഒന്ന് നോക്കി.

 

“എന്ത് കോലമാട ഇത്.അവൻ എന്നെ ഒന്നു ആകി പറഞ്ഞു.

 

“നമ്മള് പിന്നെ നല്ല കോലത്തിൽ ആണല്ലോ അല്ലേ”ഞാൻ തിരിച്ചടിച്ചു.

 

ഞാൻ പറഞ്ഞത് കേട്ട് അവൻ അവനതന്നെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ഇളിച്ച് കാണിച്ച്.

 

“മോൻ കിണികല്ലേ പോയി ഫ്രഷ് ആയി വാ ഒന്നു പുറത്ത് പോണം”

 

“Ok ഒരു 5 മിനിറ്റ്” അതും പറഞ്ഞ് അവൻ ബാത്രൂമിൽ കയറി.

 

സ്വാഭാവികമായും 5 മിനിറ്റ് അര മണിക്കൂർ ആയി.

 

“എടാ നാറി നീ ഇന്നെങ്ങാനും വരോ ”പോസ്റ്റ് അടിച്ച് മനുഷ്യൻ്റെ ക്ഷേമ ഒക്കെ പോയിരുന്നു.

 

“കഴിഞ്ഞെടാ വരുവാ”

 

കുറച്ച് കഴിഞ്ഞപ്പോ അവൻ വന്നു

 

“പോവാം”

 

“വണ്ടി എടുക്ക്” ഞാൻ എൻ്റെ ബൈക്കിൻ്റെ കീ അവന് എറിഞ്ഞ് കൊടുത്ത് പറഞ്ഞ്

 

“ആൻ്റി ഞങൾ ഇറങ്ങുവാ” ഞാൻ അകത്തേക്ക് വിളിച്ചു പറഞ്ഞു

 

ഞങൾ വീടിന് പുറത്തിറങ്ങി വണ്ടി എടുത്ത് ടൗണിലേക്ക് പോയി.കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു പിന്നെ കുറച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞു സമയം ഒരുപാടായി.

 

“എടാ നിനക്ക് വിശക്കുന്നുണ്ടോ”അഖിൽ വണ്ടി ഓടിച്ച്കൊണ്ടിരിക്കുമ്പോൾ ചോദിച്ചു

 

“ഏയ് ”

 

“എന്ന എനിക്ക് വിശക്കുന്നുണ്ട് എന്തെങ്കിലും മേടിച്ച് താ..”

 

“തോന്നി… വണ്ടി ഏതെങ്കിലും ഹോട്ടലിലേക്ക് വിട്”

 

“എപ്പോ വിട്ടെന്നു ചോദിച്ച മതി”

 

അവൻ വണ്ടി കുറച്ച് സ്പീഡിൽ എടുത്തു.ഞങൾ റോയൽ പാലസ് റെസ്റ്റോറൻ്റിൽ എത്തി.

 

“വൗ നൊസ്റ്റാൾജിയ” ഞാൻ അവനെ നോക്കി പറഞ്ഞു

 

“അതെ അതെ കേറിവാ… വയറു തന്തക്ക് വിളിക്കുന്നു” അവൻ അത് പറഞ്ഞു ഹോട്ടലിന് അകത്തേക്ക് നടന്നു.ഞാനും അവൻ്റെ കൂടെ കൂടി.

 

“സുരേന്ദ്രേട്ട എന്തുണ്ട് വിശേഷം”കടയിലെ കാശിയാറായി ഇരിക്കുന്ന ചേട്ടനെ നോക്കി അഖിൽ ചോദിച്ചു.

 

“സുഖം തന്നെ മോനെ എവിടെ…. നിന്നെ ഇപ്പൊ കാണാൻ കിട്ടുന്നില്ലല്ലോ”

 

“തിരക്കല്ലേ ചേട്ടാ അതുകൊണ്ടാ ഇത് വഴി ഒന്നും വരാൻ പറ്റാത്തെ”

 

“ഹമ്മ്….” അയാള് ഒന്നു മൂളി എന്നിട്ട് എൻ്റെ നേരെ നോക്കി “നീ എപ്പോ വന്നേടാ”

 

ഞാൻ ഒന്ന് ചിരിച്ചു “ഇന്നലെ വന്നേ ഉള്ളൂ”

 

“സുഖമല്ലേ നിനക്ക്”

 

“അതെ”

 

“നിങ്ങള് വിശേഷം ഒക്കെ പിന്നെ ചോദിച്ചോ കഴിക്കാനെന്തുണ്ട്”

 

എനിക്ക് അത് കേട്ടപ്പോ തന്നെ ചിരി വന്നു.അവന് നന്നായി വിശക്കുന്നുണ്ട്.

 

“എടാ ചിക്കൻ മന്തി മാത്രമേ ഉള്ളൂ അത് എടുക്കട്ടെ”

 

അവൻ എൻ്റെ മുഖത്തോട് നോക്കി വല്ല മീൻ വണ്ടിക്ക് മുന്നിൽ കാണുന്ന പൂച്ചയെ പോലെ

 

“ഒരു ഹാഫ് മന്തി എടുത്തോ ചേട്ടാ”

 

“എടാ ഒരു ഹാഫ് മന്തി റെഡി ആക് ”ഞങ്ങൾ അവിടുത്തെ ഒരു ടേബിളിൽ പോയി ഇരുന്നു.അങ്ങനെ ഫുഡ് വന്നു ഞാനും അവനും അത് കഴിക്കാനും തുടങ്ങി.പണ്ട് ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ ഞങൾ സ്ഥിരമായി വരാറുള്ള സ്ഥലമാണിത്.കാരണം കോളജിൻ്റെ ഏറ്റവും അടുത്ത ഹോട്ടൽ ഇതാണ്.പിന്നെ നല്ല ടേസ്റ്റ് ഉള്ള ഫുഡും ആണ്.

Leave a Reply

Your email address will not be published. Required fields are marked *