രുദ്രപ്രതാപം – 2 24

 

“എടാ നീ ഇനി എന്ന തിരിച്ചുപോണേ“അഖിൽ കഴിക്കുന്നതിനിടയിൽ ചോദിച്ചു

 

“ഓ… ഇനി പോകുന്നും ഉണ്ടാവില്ലെടാ”ഞാൻ ഒരു താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

 

“ഹേ അതെന്ത്.നീ അല്ലെ പറഞ്ഞു അവിടെ ഒരു ജോബ് നോക്കുന്നുണ്ട് എന്നൊക്കെ”

 

ഞാൻ കുറച്ച് നേരം മിണ്ടാതിരുന്നു

 

“പഴം പുഴുങ്ങിയ പോലെ ഇരിക്കാതെ എന്തേലും പറ മൈരെ” അവൻ കുറിച്ച് ശബ്ദത്തിൽ തന്നെ പറഞ്ഞു

 

“ഒന്നു പയ്യെ പറയട ആരെങ്കിലും കേക്കും”ഞാൻ ചുറ്റും ഒന്നു നോക്കി.ഭാഗ്യം ആരും കേട്ടിട്ടില്ല.

 

“എന്ന പറ എന്താ സംഭവം”

 

“എടാ അത് അമ്മ വീട്ടിൽ മൊത്തം സീന് ആണ് ഇനി കുറച്ച് കാലം വീട്ടിൽ തന്നെ നോക്കാൻ”

 

“അതെന്തിനു ”

 

“എടാ ഞാൻ കുറച്ച് കാലമായി വീട്ടിലേക്ക് വരാറില്ലായിരുന്നല്ലോ.പിന്നെ കഴിഞ്ഞ ആറ് മാസമായി ഞാൻ അങ്ങനെ അധികം വിളിക്കാറും ഉണ്ടായിരുന്നില്ല. എല്ലാവർക്കും അതിൻ്റെ ഒരു ദേഷ്യം ആണ്”

 

“അതിന് ഞാൻ അവരുടെ കൂടെ നിക്കു” അവൻ പെട്ടന്ന് തന്നെ അത് പറഞ്ഞു

 

“അതെന്താട”

 

“പിന്നല്ലാതെ നിനക്ക് വരാൻ താല്പര്യം ഇല്ലെങ്കി വേണ്ട പക്ഷേ നിനക്കൊന്നു വിളിച്ചലേന്ത” അവൻ കുറച്ച് ദേഷ്യത്തോടെ തന്നെ ചോദിച്ചു.

 

“എടാ അത് അത്…”

 

“നീ ഒന്നും പറയണ്ട.തെറ്റൊക്കെ നിൻ്റെ ഭഗത് തന്നെയാ.എന്തേലും ചെയ്ത് സുനിത ആൻ്റിയുടെ ഉടക്ക് മാറ്റാൻ നോക്ക്”.അവൻ അതും പറഞ്ഞു നിർത്തി.പിന്നെ അങ്ങനെ സംസാരം ഒന്നും ഉണ്ടായില്ല.

 

ഞാൻ ഫുഡ് ഒക്കെ കഴിച്ച് അവിടുന്ന് ഇറങ്ങി.അവനെ അവൻ്റെ വീട്ടിൽ ആകി എന്നിട്ട് ഞാൻ നേരെ എൻ്റെ വീട്ടിലേക്ക് പോയി.

 

സമയം 7 മണി..

 

ഞാൻ വണ്ടി നിർത്തി.വീടിന് അകത്തോട്ട് കേറി.കേറി അപ്പൊ തന്നെ അവിടെ അപ്പു ഇരിപ്പുണ്ടായിരുന്നു എന്നെ കണ്ടതും അവൾ മുഖം കൊണ്ട് എന്തൊക്കെയോ കാണിച്ചു.ഇവൾക്ക് എന്താ വയ്യേ.ഞാൻ അത് ചിന്തിച്ചു തീരുമ്പോഴേക്കും വിളി വന്നു.

 

“ടാ….”

 

ഞാൻ തിരിഞ്ഞ് നോക്കിയതും.അമ്മ ആണ്.

പുള്ളിക്കാരിയുടെ മുഖം കണ്ടാൽ അറിയാം അത്ര നല്ല സുഖത്തിൽ അല്ല എന്ന്.

 

“നീ ഇത്ര നേരം എവിടേ ആയിരുന്നു.”

 

“ഞാൻ അഖിലിൻ്റെ കൂടെ പുറത്ത് പോയതാ…”

 

“ഇത്ര നേരമോ”

 

“അത് അവന് വിശക്കുന്നു എന്ന് പറഞ്ഞപ്പോ ഞങ്ങൾ ഫുഡ് കഴിക്കാൻ കയറി”

 

“അപ്പൊ തീറ്റയും കുടിയും ഒക്കെ കഴിഞ്ഞ് അപ്പൊ എന്തിനാ ഇങ്ങോട്ട് പൊന്നെ അവൻ്റെ വീട്ടിൽ പോയി അങ്ങ് പാർക്കായിരുന്നില്ലേ” അതും പറഞ്ഞു അമ്മ കുറച്ച് ദേഷ്യത്തോടെ അകത്തേക്കു പോയി.

 

ഇവിടെ എന്താ ഇത്ര പ്രശ്നം.ഞാൻ പണ്ട് ഇതിനും വഴുകി വന്നിട്ടുള്ളതാണല്ലോ.അപ്പോഴൊന്നും ഇല്ലാത്ത ദേഷ്യവും, ഡയലോഗും.

 

ഞാൻ തിരിഞ്ഞ് അപ്പു വിനെ നോക്കി.

 

“എന്താ ഇവിടെ ശരിക്കും പ്രശ്നം”ഞാൻ അതും ചോദിച്ച് അവളുടെ അടുത്ത് ചെന്നിരുന്നു.

 

“എടാ നീ ഇത്ര പൊട്ടനാണോ”

 

“ഹേ…അതെന്താ”

 

“നിന്നെ ഒരുപാട് കാലം കഴിഞ്ഞിട്ട ഞങ്ങൾ കാണുന്നേ.നീ പോയേ പിന്നെ ഇവിടെ ആരും അങ്ങനെ വലിയ സുഖത്തിൽ ഒന്നും അല്ല.” അവൾ പറഞ്ഞു തുടങ്ങി.അവളുടെ വാക്കുകളിൽ ചെറിയ സങ്കടം ഉള്ളതായി എനിക്ക് തോന്നി.

 

“അമ്മയ്ക്ക് ആയിരുന്നു ഏറ്റവും സങ്കടം.അമ്മേടെ ഫേവറേറ്റ് ആയിരുന്നല്ലോ.നീ ഇവിടുന്ന് പോയി കഴിഞ്ഞ് മുമ്പ് ഉണ്ടായിരുന്ന കളിയും ചിരിയും ഒന്നും ഞങ്ങൾ ആരും അമ്മയിൽ നിന്ന് കണ്ടിട്ടില്ല.ആകെ ഉണ്ടായിരുന്ന ഒരു സമാധാനം നിൻ്റെ ഫോൺ വിളി മാത്രം ആയിരുന്നു.ഇപ്പൊ കുറച്ച് മാസമായി അതും ഇല്ലല്ലോ.നീ തിരിച്ചു വരുന്നു എന്ന് പറഞ്ഞപ്പോ എല്ലാവർക്കും ഒരു സന്തോഷവും സമാധാനവും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ നീ വന്നിട്ട് ഞങ്ങളോടൊക്കെ ഒന്നു മര്യത്താക്ക് മിണ്ടിയോ?.അതൊക്കെ കൊണ്ട അമ്മക്ക് ഇത്ര ദേഷ്യം”

 

അവൾ ഇതെല്ലാം ഒരു അഗ്നിപർവ്വതം പൊട്ടിയ പോലെ പറഞ്ഞു നിർത്തി.ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നു.സത്യം പറഞ്ഞാൽ എനിക്ക് ഒന്നും എതിർത്തു പറയാൻ ഒന്നുമില്ലായിരുന്നു കാരണം അവൾ പറഞ്ഞത് മുഴുവൻ എത്രത്തോളം ശരിയാണെന്ന് എൻ്റെ മനസ്സ് വിളിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *