രുദ്രപ്രതാപം – 2 24

 

“ഞങൾ എന്ന് മുതലാണ് നിനക്ക് അന്യൻ ആയത് അഭി”അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

 

ഞാൻ അവളെ ഒന്നു മുറുകി കെട്ടിപ്പിടിച്ചു.അവൾ എൻ്റെ നെഞ്ചത്ത് കിടന്നു വാങ്ങുന്നത് ഞാൻ അറിഞ്ഞിരുന്നു. കുറച്ച് നേരം ഞങ്ങൾ അങ്ങനെ നിന്ന്.കുറച്ച് കൂടി കഴിഞ്ഞു അവൾ അവിടെ നിന്നും അവളുടെ മുറിയിലേക്ക് പോയി.

 

എൻ്റെ മനസ്സിൽ അപ്പോഴും അവൾ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു.ഞാൻ എന്തൊരു ചെറ്റയാണ് ഞാൻ മനസ്സിൽ കരുതി .കുറച്ച് നേരം ഞാൻ അവിടെ ഇരുന്നു എന്നിട്ട് എൻ്റെ റൂമിലേക്ക് നടന്നു.

 

പോകുന്ന വഴി ഞാൻ അശ്വതിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ടൂ ഞാൻ അങ്ങോട്ടു ഒന്നു എത്തി നോക്കി അവൾ എന്തൊക്കെയോ പാപ്പേഴ്സ് നോക്കുകയായിരുന്നു.ഞാൻ കുറച്ച് നേരം അവളെ നോക്കിനിന്നു.പണ്ട് എൻ്റെ കൂടെ തന്നെയായിരുന്നു മുഴുവൻ സമയവും അവൾ.എൻ്റെ ചേച്ചിമാർക്ക് എല്ലാവർക്കും എന്നെ വലിയ ഇഷ്ടമാണെങ്കിലും. അശ്വതി ചേച്ചി വ്യത്യസ്ത ആയിരുന്നു. ഞങ്ങൾ സഹോദരങ്ങളെ കാൾ ഉപരി മറകൾ ഒട്ടുമില്ലാത്ത ബെസ്റ്റ് ഫ്രെണ്ട്സ് ആയിരുന്നു.പക്ഷേ ഇപ്പൊ ഒന്നു മിണ്ടിയിട്ട് പോലും മൂന്ന് വർഷമായി.അതിലോജിച്ചപ്പോൾ

മനസ്സിന് വല്ലാത്തൊരു നീറ്റൽ തോന്നി.

 

ജനാലകളിൽ നിന്നും എവിടുന്നോ വന്ന ഒരു കാറ്റ് ആ റൂമിലേക്ക് കയറി വന്നു.അത് അവളുടെ ആ മനോഹരമായ മുഖത്തു തൊട്ടു തലോടി പോയി.അവളുടെ മുടി ഇഴകൾ മുഖത്തോട്ട് വീണപ്പോൾ അത് എടുത്ത് മാറ്റാനായി നിന്നതും വാതിൽക്കൽ നിൽക്കുന്ന എന്നെ അവൾ കണ്ടൂ.നിങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു.പുറത്ത് നിന്നും റൂമിലോട്ട് കയറി വരുന്ന കാറ്റിൻ്റേതും,താഴെ ഹാളിലുള്ള ക്ലോക്കിൻ്റെ ശബ്ദവും ഒഴിച്ചാൽ വല്ലാത്തൊരു നിശബ്ദത ഞങ്ങൾക്ക് ചുറ്റും പടർന്നു നിന്നു.എൻ്റെ ശ്വാസഗതിയുടെ വേഗത കൂടിവന്നു അത് എൻ്റെ കാതുകളിൽ വലിയ മുഴക്കമായി എനിക്ക് കേൾക്കാമായിരുന്നു.

 

ഓടി പോയി അവളെ വാരി പുണരാൻ അവളോട് ഒരു പ്രാവശ്യം കൂടി

സംസാരിക്കാൻ എനിക്ക് വല്ലാത്ത കൊതിയുണ്ടായിരുന്നു.പക്ഷേ എൻ്റെ മനസ്സിലേക്ക് പെട്ടെന്നൊരു ഓർമ കടന്നു വന്നു നിറഞ്ഞ കണ്ണുകളോടെ എന്നെ ഒരു പ്രേതത്തെ കണ്ട ഭയത്തോടെ എന്നെ നോക്കി കരയുന്ന അവളുടെ മുഖം.

 

പെട്ടന്ന് തന്നെ ഞാൻ സ്വബോധത്തിലേക്ക് വന്നു.ഞാൻ പെട്ടെന്ന് തന്നെ ആ വാതിൽ അടച്ചു കുറച്ച് നേരം അതിൻ്റെ പിടിയിൽ പിടിച്ച് അങ്ങനെ തന്നെ നിന്നു.വേണ്ട ഇനി ഒരു പ്രാവശ്യം കൂടി എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല.ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

ശേഷം ഞാൻ എൻ്റെ മുറിയിലിട്ടു പോയി ബസിലേക്ക് വീണു.മനസ്സിൽ വളരെ കാണാനുള്ളത് കൊണ്ടാവാം അല്ലെങ്കിൽ ഇത്രയും വേദന എൻ്റെ ശരീരത്തിന് താങ്ങാൻ കഴിയാത്തത് കൊണ്ടാവാം ഞാൻ വേഗം മയക്കത്തിലേക്ക് വഴുതി വീണു……

 

 

അഭി..

 

അഭി….

 

 

അഭി……വേണ്ട….

 

അഭി… നിറുത്തി………

 

അഭി……………………

 

ഞാൻ കണ്ണു തുറന്നതും ഞാൻ കോളജ് കോമ്പൗണ്ടിൽ നിൽക്കുകയാണ് ശരീരം മൊത്തം രക്തം ഒലിച്ചിറങ്ങുന്നുണ്ട്.മുമ്പിലേക്ക് നോക്കുമ്പോൾ പത്തു പതിഞ്ഞു പേർ ജീവക്ഷയം ആയി കിടക്കുന്നു.ചുറ്റും രക്തത്തിൽ ചുവന്ന മണ്ണും എൻ്റെ കയ്യിലെ ഇരുമ്പു കമ്പിയിൽനിന്നും ചൂടു രക്തം തുള്ളികളായി നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു.എനിക്ക്

ചുറ്റും മുഴുവൻ കോളജിലെ വിദ്യാർത്ഥികളും അവിടെ തടിച്ചു കൂടിയിരുന്നു അവർക്കിടയിൽ നിറഞ്ഞൊഴുകിയ കണ്ണുകളാൽ എന്നെ തന്നെ നോക്കി നിൽക്കുന്ന അശ്വതി.

 

വീണ്ടും ഞാൻ ആ നശിച്ച ഓർമകളിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു…

 

 

To be continued……

 

 

Ok അടുത്ത ഭാഗം ഫ്ലാഷ് ബാക്ക് ആണ്.അത് വളരെ ഫാസ്റ്റ് ആയിട്ടാണ് ഞാൻ തീർത്തിട്ടുള്ളത്.കൂടുതൽ നീട്ടി വലിച്ചാൽ കുളമാവും അത് കൊണ്ട് തന്നെ.അടുത്ത ഭാഗം വളരെ ചെറുതായിരിക്കും.

 

പിന്നെ ഈ ഭാഗത്തിന് 150 ലൈക്ക് കിട്ടുവാണെങ്കിൽ ഒരു charector image അടുത്ത ഭാഗത്തിൽ ഒപ്പം ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *