“ഹായ് അഭി…” എൻറെ അന്തംവിട്ടുള്ള നോട്ടം കണ്ടു എന്നെ നോക്കി മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവർ പറഞ്ഞു.
“ഹായ്…”
“how do you feel…”.
“good”
“മൃദുല എവിടെ…”
“റൂമിൽ ഉണ്ട്…”
“oh…thankyou…”
എന്നും പറഞ്ഞു ഒന്ന് ചിരിച്ചു കൊണ്ട് കൊണ്ട് അവർ മുറിയിലേക്ക് തിരിഞ്ഞു നടന്നു…
മമ്മിയെ പരിചയമുള്ള ആരോ ആണെന്ന് തോന്നുന്നു പേരൊക്കെ എടുത്തല്ലേ വിളിക്കുന്നേ?എന്ത് നിഷ്കളങ്കമായ ശബ്ദം…ഒരു പാവം ആണെന്ന് തോന്നുന്നു…എന്നാലും ഞാൻ ഇവരെ ഇതുവരെ കണ്ടിട്ടില്ലല്ലോ…
ഞാൻ നേരെ അവിടെ നിന്നും ലീനയുടെ അടുത്തേക്ക് ചെന്നു… അവൾ ലീവിങ് റൂമിൽ ഞങ്ങൾ ഇന്നലെ കുളിച്ചിട്ട് ആർമിതിച്ച സ്ഥലം ക്ലീൻ ചെയ്യുകയായിരുന്നു
“അതേയ്…”
“മ്മ്…” അവൾ എന്താ എന്ന അർത്ഥത്തിൽ ഒന്ന്
മൂളി…
“ അതാരാ ഇപ്പൊ വന്നത്…”
“ അതാണ് മെറിൻ മേടം…” അവൾ വല്ലാത്ത റെസ്പെക്റ്റോട് കൂടി പറഞ്ഞു.
ഈ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ. ഇന്നലെ ദിവ്യ പറഞ്ഞ ആള് ഇവരായിരുന്നോ.?
“ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് മറിൻ മേഡം ആണ്…and also മൃദുല മേടത്തിന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്…”
അങ്ങനെ വരട്ടെ…
പെട്ടെന്ന് മുറിയിൽ നിന്നും ഒരു അലർച്ച കേട്ടു.. അത് മമ്മിയുടെ ശബ്ദമായിരുന്നു. കുറച്ചുനേരം അങ്ങോട്ട് തിരിഞ്ഞു നോക്കി നിന്നതും…
ദേ ഓടിവരുന്നു മമ്മി…ഒരു നൈറ്റ് ഡ്രസ്സ് മാത്രം ശരീരത്തിൽ വെപ്രാളത്തിൽ വലിച്ച് ചുറ്റിയാണ് പുള്ളിക്കാരിയുടെ വരവ്… വല്ല ഭൂതവും പിടിക്കാൻ വരുന്ന പോലെയാണ് ആ ഓട്ടം കണ്ടാൽ തോന്നുക…
മമ്മി വേഗം വന്ന് എന്റെ പുറകിലായി
ഒട്ടി നിന്നു..
“ബേബി എന്നെ രക്ഷിക്ക്… ഇല്ലെങ്കിൽ ആ ഭ്രാന്തി എന്നെ ഇപ്പം കൊല്ലും…”
ങേ…. മമ്മി ഇത് എന്തൊക്കെയാ ഈ പറയുന്നേ..
ഇനി ദിവ്യ എഴുന്നേറ്റു ഓർമ്മയെല്ലാം പോയോ…
എന്നാ എനിക്കും കിട്ടുമല്ലോ അടി..
ഒന്നും മനസ്സിലാവുന്നില്ലല്ലോ. മമ്മി പേടിച്ചുകൊണ്ട് എന്റെ പുറകിൽ ഒട്ടിപ്പിടിച്ചു നിന്നു…
“എന്താ മമ്മി…എന്താ പ്രശ്നം…”
പിന്നെ നേരെ നോക്കുമ്പോൾ കാണുന്നത് കുറച്ചു നേരം മുമ്പേ അകത്തേക്ക് കയറിപ്പോയ മെറിൻ ആന്റിയെ ആണ്…
പുള്ളിക്കാരിയുടെ കയ്യിൽ വലിയ ഒരു ലേദറിന്റെ ഒരു ബെൽറ്റും ഉണ്ട്…
നേരെ നടന്നു വന്നു എന്റെ മുന്നിൽ ആയി നിന്നു…
“ഇങ്ങോട്ട് വാടി…” ആ ശബ്ദത്തിൽ നല്ല ദേശ്യം ഉണ്ടാർന്നു…
“ഞാൻ വരൂല…”മമ്മി എന്റെ പുറകിലേക്ക് ഒന്ന് കൂടി മറഞ്ഞു നിന്നു…
“നീ ഇങ്ങോട്ട് വരുന്നോ അതോ…
അല്ല ഇവിടെ ഇതു എന്തൊക്കെയാ ഈ നടക്കുന്നെ…
തുടരില്ല…😶
സത്യം ആയിട്ട് പറയുകയാണ്…എന്നെ കൊണ്ട് കൂട്ടിയാൽ കൂടണില്ല…
എന്തെക്കെയോ എഴുതി വച്ചിരിക്ക…ഒരു മൂഞ്ചിയ feel…
എന്തിനാ നിങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കളിയാക്കുന്നെ അതുകൊണ്ടാ ഇവിടെ വച്ചു നിർത്തുന്നെ….
Bye…
ഇനി കുറച്ചു നല്ല കതകൾ വായിക്കട്ടെ…😮💨
