രുദ്രപ്രതാപം – 26 Likeഅടിപൊളി  

ഹോ… സമാധാനമായി.

അതിന് ഉത്തരവാദി ഞാനല്ല… 😮‍💨

“ഇന്ന് ഞങ്ങൾ ഡിവോഴ്‌സ് ആയി… 🤭”

😳 ങേ…

“എങ്ങനെ…?”

ഒന്നും മനസ്സിലാവാതെ ഞാൻ വീണ്ടും ചോദിച്ചു.

“അത് തന്നെ… ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്ന്…”

അത്രയും നേരം ആടി കുഴഞ്ഞിരുന്ന ദിവ്യ പോലും സ്റ്റക്കായിപ്പോയി.

“എ… എ… എന്തിന്…?”

എന്റെ ചോദ്യം കേട്ടതും മമ്മി എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.

ഞാൻ കാരണമാണെന്ന് മാത്രം പറയല്ലേ.

അത് കൂടി തലയിൽ വെക്കാൻ ഉള്ള ത്രാണി എനിക്കില്ല.

“നീ ഇങ്ങനെ കിടന്ന് ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല…

ഇത് ഞങ്ങൾ ഒരുപാട് മുമ്പ് തന്നെ സംസാരിച്ചതാ.

അന്നെല്ലാം ഇവളുടെ കാര്യം ഓർത്താണ് ഞങ്ങൾ വിട്ടുമാറിയത്.”

ദിവ്യയെ നോക്കിക്കൊണ്ട് മമ്മി പറഞ്ഞു.

“ഇപ്പോൾ എന്തോ ഞങ്ങൾക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ തോന്നി.

ഞാൻ പറഞ്ഞപ്പോൾ ആൾക്കും എതിർപ്പൊന്നും തോന്നീല.

പിന്നെ…

എനിക്ക് ഇപ്പോൾ ദേവനെക്കാളും അറ്റ്രാക്ഷൻ തോന്നുന്നത് നിന്നോടാണ്.

അതുകൊണ്ട് ഒരു ഭാര്യഭർത്തൃബന്ധം ഒന്നും ഞങ്ങൾക്കിടയിൽ ഇനി മുന്നോട്ട് പോകില്ലെന്ന് എനിക്ക് ഉറപ്പായി.”

എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് മമ്മി പറഞ്ഞു.

“പിന്നെയും വെച്ച് താമസിപ്പിക്കേണ്ടെന്ന് ഞാൻ കരുതി…”

എങ്ങോട്ടാ ഈ വണ്ടിയുടെ പോക്ക് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ…

“നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്… ഡിവോഴ്‌സോ…

അതിന് അച്ഛൻ സമ്മതിച്ചോ…?”

ഞെട്ടലോടെ ദിവ്യ ചോദിച്ചു.

“പിന്നല്ലാതെ… അതല്ലേ നിന്നോട് ഇത്രയും നേരം പറഞ്ഞേ…”

മമ്മിയും അതേ ടോണിൽ അവളെ നോക്കി മറുപടി പറഞ്ഞു.

“എന്നിട്ട് നിങ്ങൾ എന്താ ഇതൊന്നും എന്നോട് പറയാതിരുന്നേ…

അച്ഛനും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…”

“ഞാൻ തന്നെ ആണ് പറയണ്ടെന്ന് പറഞ്ഞത് …

എല്ലാം കഴിഞ്ഞ് ഞാൻ നിന്നോട് തുറന്നുപറയാമെന്ന് വിചാരിച്ചതാ .

അപ്പോഴാണ് ഇവൻ കയറിവരുന്നത്…”

പിന്നെ എന്തോ ഞാൻ അതിന്റെ കാര്യം അങ്ങ് വിട്ടുപോയി…

“വിട്ടുപോയെന്നോ…?”

“ആ… വിട്ടുപോയി.

എന്തൊക്കെ അറിയണം പെണ്ണിന്…”

ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്.

ദിവ്യയെ വിളിക്കാൻ വന്നു. ഇപ്പോൾ ഞാൻ അവളുടെ അമ്മയെ കൂടി കൂട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണല്ലോ…

കുടിച്ച കള്ളിന്റെ വീര്യം കുറഞ്ഞുപോകുന്ന പോലെ.

വല്ല പഴം കഴിച്ച് പഴത്തൊലി വലിച്ചെറിയുന്ന പോലെയല്ലേ ഡിവോഴ്‌സ് ഒക്കെ കഴിഞ്ഞു എന്ന് പറയുന്നത്…

ഇതൊക്കെക്ക് കാരണക്കാരൻ ഞാനാണല്ലോ എന്ന് ആലോചിക്കുമ്പോഴാണ് അകത്തൊരു നീറ്റൽ…

“നിങ്ങൾ എന്ത് വിചാരിച്ച് ഈ നടക്കുന്നത്…

എന്റെ ചെക്കന്റെ മേലെങ്ങാനും തൊട്ടാൽ ഉണ്ടല്ലോ.”

ശബ്ദം കുറച്ച് കനപ്പിച്ച് ദേഷ്യത്തിലാണ് ദിവ്യ പറഞ്ഞത്.

“അതിന് ഞാൻ അവനെ തൊട്ടിട്ട് തന്നെയല്ലേ ഇരിക്കുന്നത്…

നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോടാ…?”

കേട്ടതിന്റെ ഒരു കൂസലും ഇല്ലാതെ അവർ എന്നെ നോക്കി ചോദിച്ചു.

ഞാൻ അറിയാതെ തലയാട്ടി കൊടുത്തു.

മതിയല്ലോ…

ഇത് കണ്ട ദിവ്യയുടെ മുഖം ഒറ്റയടിക്ക് എന്റെ നേരെ തിരിഞ്ഞു.

ആ കണ്ണിലെ കത്തുന്ന കനൽക്കഷ്ണങ്ങൾ എന്റെ നെഞ്ചിലേക്ക് തറച്ചുകയറി.

വീണ്ടും മൂഞ്ചിയല്ലോ നാഥാ… 😶

“പിന്നെ ഇപ്പോൾ അവൻ നിന്റെ മാത്രം ഒന്നുമല്ല…

എന്റെ കൂടി ബോയ്‌ഫ്രണ്ട് ആണ്…”

ഞാനോ… എപ്പോൾ… 😳

ഇവരിത്

എന്തൊക്കെ വിളിച്ചുപറയുന്നേ…

“അത് അമ്മ അങ്ങ് തീരുമാനിച്ചാൽ മതിയോ…?”

ദിവ്യ കലിപ്പിൽ തന്നെയാണ്.

“പിന്നെ എന്റെ കാര്യം ഞാൻ തന്നെയല്ലേ തീരുമാനിക്കേണ്ടത്…

അല്ലാതെ നിന്റെ വാലും പിടിച്ച് നടക്കാൻ ഒന്നും എനിക്ക് വയ്യ…

പിന്നെ എന്റെ ചെക്കന്റെ കാര്യം… അതൊക്കെ ഞാൻ റെഡിയാക്കി എടുത്തോളാം…

isn’t it baby…?”

എന്റെ കഴുത്തിനടുത്തേക്ക് മുഖം ചേർത്തുകൊണ്ട് ഒരു ചെറുവിരലിന്റെ ദൂരത്തിൽ ചുണ്ട് അടുപ്പിച്ചുകൊണ്ട് വശ്യമായി ചോദിച്ചപ്പോൾ എന്റെ ചെവിയിലൂടെ ഒരു കുളിര് കയറിപ്പോയി.

ഹോ… സ്നേഹം വാരിവിതറാണല്ലോ…

പക്ഷേ ശവക്കുഴി കുഴിച്ചിട്ടാണെന്ന് മാത്രം.

ഇതൊക്കെ കേട്ട് കൺട്രോൾ പോയിരിക്കുകയാണ് ദിവ്യ.

ഭാഗ്യത്തിന് അടുത്തൊന്നും എടുത്തെറിയാൻ ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *