പാപശൽഭം – 11 Likeഅടിപൊളി  

പാപശൽഭം – 11

[ Shanushinu ]

[ Previous Part ] [ www.kambi.pw ]

അനാവരണം


തൊട്ടടുത്ത ദിവസങ്ങളിൽ അവരുടെ രാത്രികാല വീഡിയോ കോളുകൾക്ക് മുൻപെന്നത്തേക്കാളും ചൂടും വന്യതയുമുണ്ടായിരുന്നു. എന്നാൽ ആ പഴയ പാവം മഞ്ചേരിക്കാരി നാടൻപെണ്ണിൽ നിന്ന് ജസ്ന കുറേ ഒരുപാട് മാറിയിരിക്കുന്നു എന്ന് ഷാഹിദ് പതിയെ തിരിച്ചറിയുകയായിരുന്നു.

മുൻപൊക്കെ ഷാഹിദ് കെഞ്ചി ചോദിക്കുമ്പോൾ മാത്രം നാണത്തോടെയും പേടിയോടെയും വസ്ത്രങ്ങൾ മാറിക്കാണിച്ചിരുന്ന അവൾ, ഇപ്പോൾ കോളുകളിൽ ഒരു തരം അദൃശ്യമായ അധികാരം സ്ഥാപിച്ചെടുത്തിരുന്നു.

മുമ്പ് ബന്ധം തുടങ്ങുന്ന സമയം ഷാഹിദ് തന്നെ പറഞ്ഞു വിളിപ്പിച്ച “ഷാഹി” എന്നും ” ‘ഡാ’ എന്നും ഒക്കെയുള്ള അവളുടെ വിളികളിൽ പോലും ഇപ്പൊൾ പ്രണയത്തോടൊപ്പം അവനെ വിരൽത്തുമ്പിൽ നിർത്തുന്ന ഒരു തരം ആജ്ഞാശക്തി കൂടി കലർന്നിരുന്നു.

അവളോട് വാക്കാൽ പറയുകയോ ചോദിക്കുകയോ ചെയ്തില്ലെങ്കിൽ പോലും അവളുടെ ആ മാറ്റങ്ങൾ അവനും ഒരുപാട് ആസ്വദിക്കുന്നു ഉണ്ടായിരുന്നു.

അങ്ങനെ നോക്കിനിൽക്കെ മൂന്ന് മാസങ്ങൾ കൂടി കടന്നുപോയി. കാനഡയിലെ മരവിപ്പിക്കുന്ന ശൈത്യകാലം പതിയെ വഴിമാറി, മഞ്ഞുരുകി വസന്തകാലത്തിന്റെ ഇളംവെയിൽ ടൊറന്റോയിലും മിസ്സിസാഗയിലും സ്കേറബ്രൂഗിലും പടരാൻ തുടങ്ങിയിരുന്നു.

ഈ മാസങ്ങൾക്കുള്ളിൽ ജസ്നയുടെ ഉള്ളിൽ ചെറിയ രീതിയിൽ ഒരു മാനസിക സംഘർഷം നടക്കുന്നുണ്ടായിരുന്നു. പുറമെ ഷാഹിദിന് മുന്നിൽ അവൾ ഇപ്പോഴും അന്യപുരുഷന്മാരുടെ നോട്ടങ്ങളെ ഭയക്കുന്ന, തനിക്ക് വേണ്ടി മാത്രം അണിഞ്ഞൊരുങ്ങുന്ന, അങ്ങേയറ്റം പതിവ്രതയായ ആ പഴയ നാട്ടിൻപുറത്തുകാരി തന്നെയായിരുന്നു.

ഷാഹിദിനോടുള്ള അവളുടെ പ്രണയം അത്രമേൽ ആത്മാർത്ഥവുമായിരുന്നു. അവൻ കൃത്യസമയത്ത് ഭക്ഷണം കഴിച്ചോ എന്നും, തണുപ്പത്ത് ജാക്കറ്റ് ഇടാതെ പുറത്തിറങ്ങിയോ എന്നും അന്വേഷിച്ച് ശാസിക്കുന്ന, നിക്കാഹ് കഴിഞ്ഞ് അവന്റെ നെഞ്ചിലെ ചൂടിൽ ഉറങ്ങാൻ കൊതിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ മനസ്സ് തന്നെ ആയിരുന്നു അവൾക്കും.

പക്ഷേ,

മറ്റാരും ഇല്ലാതെ ഒറ്റക്കാവുന്ന സമയങ്ങളിലും, രാത്രിയിലെ യാമങ്ങളിലും, അടച്ചിട്ട അവളുടെ മുറിക്കുള്ളിലെ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴും എല്ലാം, അവളുടെ ഉള്ളിലെ മറ്റൊരു ജസ്ന അവളറിയാതെ തന്നെ ഉണർന്നു വരും…

അവൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു മറ്റൊരു ജസ്ന.

ഷാഹിദിൻ്റെ ഫോണിലെ വാൾപേപ്പർ ആയി അന്ന് മാർക്ക് അവളെ അർദ്ധനഗ്നയായി കണ്ട ശേഷം, സ്വന്തം ശരീരത്തിന്റെ വടിവുകൾ മറ്റുള്ളവരുടെ കണ്ണുകളിൽ പെട്ടാൽ എങ്ങനെയിരിക്കും എന്ന ചിന്ത അവളെ വല്ലാതെ ഭ്രമിപ്പിക്കാൻ തുടങ്ങിയിരുന്നു.

പക്ഷെ നാട്ടിലെ അവളുടെ ചുറ്റുപാടുകളും, പരിമിതമായ അവസ്ഥയിലും ഇങ്ങനത്തെ ആഗ്രഹങ്ങൾ ഒന്നും അധികം മുന്നോട്ട് കൊണ്ടുപോവാൻ അവൾക്ക് ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവള് അവളുടെ പർദ്ദക്ക് ഉള്ളിൽ തന്നെ ഒതുങ്ങി കൂടി..

പക്ഷേ എന്നിരുന്നാലും അവൾക്കുള്ളിൽ അതിനോടുള്ള താല്പര്യം നാൾക്കു നാൾ വർദ്ധിക്കുകയും, അത് അവൾക്ക് വല്ലാത്ത ഒരു മാനസികസംഘർഷം ഉണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്തു…

അതൊരു തെറ്റാണെന്നും തന്റെ മതവിശ്വാസങ്ങൾക്ക് നിരക്കാത്തതാണെന്നും അവളുടെ മനസ്സാക്ഷി ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമെങ്കിലും, ആ കുറ്റബോധത്തേക്കാൾ എത്രയോ മടങ്ങ് വലുതായിരുന്നു ആ ചിന്ത അവൾക്ക് നൽകുന്ന രഹസ്യ ലഹരി.

ഈ ചിന്ത കൊണ്ട് ഉണ്ടാവുന്ന കുറ്റബോധവും, അതിൽ നിന്ന് കിട്ടുന്ന ലഹരിയും ഒരു തുലാസിൽ ഇട്ടു അളന്നാൽ, തുടക്കത്തിൽ എല്ലാം കുറ്റബോധത്തിൻ്റെ ത്രാസ് താഴ്ന്നു ഇരിക്കുമായിരുന്നെങ്കിൽ, പിന്നെ പിന്നെ, ലഹരിയുടെ ത്രാസ് മാത്രം കനം തൂങ്ങുന്ന പോലെ ആയി മാറി കൊണ്ടിരുന്നു അവളുടെ മനസ്സ്.

തന്റെ ഈ രഹസ്യ ആഗ്രഹം ഷാഹിദ് ഒരിക്കലും അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. അവനോട് തനിക്കുള്ളത് ഇത് വരെ മറ്റാരോടും തോന്നാത്ത യഥാർത്ഥ പ്രണയം

Leave a Reply

Your email address will not be published. Required fields are marked *