രുദ്രപ്രതാപം – 26 Likeഅടിപൊളി  

പെട്ടെന്ന് കാണുമ്പോൾ ആ ഡ്രാഗിന്റെ കണ്ണുകൾ തിളങ്ങുന്ന പോലെ തോന്നും. ഞാനെൻറെ വിരലുകൾ പതിയെ അതിലൂടെ ഒന്ന് തഴുകി…എന്നാലും ഇന്നലെ ഒന്നും കണ്ടില്ലല്ലോ…

പിന്നെ അവരെ പുതപ്പുകൊണ്ട് പുതച്ചു

എന്നിട്ട് ഞാൻ നിന്ന് തിരഞ്ഞത് ഇന്നലെ വെപ്രാളത്തിൽ എടുത്തു വലിച്ചെറിഞ്ഞ എന്റെ ഷോർട്ട്സിനെയാണ്…

കുറച്ചുനേരം അവിടെ മൊത്തം തപ്പി തിരഞ്ഞപ്പോൾ തന്നെ മുറിയുടെ ഒരു ഭാഗത്ത് നിന്ന് സാധനം കിട്ടുകയും

ചെയ്തു അതും എടുത്തിട്ട് ഞാൻ നേരെ മുറിയിൽ നിന്നും പുറത്തിറങ്ങി ഇച്ചിരി വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് നടന്നു…

സ്വാഭാവികമായും ആദ്യം ഒന്ന് വഴിതെറ്റി.. ഒലക്കേടെ മൂട് ഈ വീടിന്റെ ഒരു മാപ്പ് കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു കറങ്ങി മരിക്കും…

അങ്ങനെ ഒടുക്കം ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു വെള്ളമെടുത്ത് കുടിക്കുകയായിരുന്നു…

പെട്ടെന്നാണ് ആരോ എന്നെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നിയത്. ഒന്ന് തിരിഞ്ഞു നോക്കിയതും എന്റെ പുറകിൽ ഒരു പട നിക്കുന്നു…

മെറൂൺ കളർ യൂണിഫോമിൽ നിൽക്കുന്ന ഒരു കൂട്ടം പെൺപടകൾ. എല്ലാവരും എന്നെ തന്നെ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്…

ആ മുഖം കണ്ടാൽ അറിയാം…

ഏതാടാ ഈ നാറി എന്നാണ് എല്ലാവരും ചിന്തിക്കുന്നത് എന്ന്…

ഞാൻ പതിയെ കൈ ഉയർത്തി എല്ലാവർക്കും ഒരു ഹായ് കൊടുത്തു…അല്ലാതെ നമ്മൾ എന്ത് ചെയ്യാൻ…

അപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ ആകെ ഇട്ടിരിക്കുന്നത് ഒരു ഷോട്ട്സ് മാത്രമാണ് മുകളിലേക്ക് ഒന്നും ഇട്ടിട്ടില്ല ശരീരത്തിൽ ആണെങ്കിൽ മുഴുവൻ ചുണ്ടുകളുടെ പാടുകളും ചെറിയ മുറിവുകളും…

ഇനി ഇവരെന്നെ തെറ്റിദ്ധരിക്കോ…

“ആരാടാ നീ”

അതിൽ നിന്നും കുറച്ചു പ്രായമായ ഒരു സ്ത്രീ എന്നെ നോക്കിക്കൊണ്ട് കുറച്ചു ഉറക്കെ ചോദിച്ചു…

അപ്പൊ എനിക്ക് മനസ്സിലായി തീരുമാനമായെന്ന്..

പിന്നെ കുറെ നേരം ഞാൻ ആരാണ് എന്താണ് എന്തിനു വന്നു ഇതൊക്കെ പറഞ്ഞു കൊടുക്കൽ ആയിരുന്നു എൻറെ പണി…

ഞാൻ ദിവ്യയുടെ ഹസ്ബൻഡ് ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ തൊട്ട് എല്ലാവർക്കും എന്നോടുള്ള പെരുമാറ്റം തന്നെ മാറിയിരുന്നു…

ലിവിങ് റൂമിലെ സോഫയിൽ നടുവിൽ ഞാനും എൻറെ

നാല് പുറം ആയി അവരും ഇരുന്നു…

എല്ലാവർക്കും എന്തൊരു സ്നേഹം ആണെന്നോ…എന്നെ അങ്ങ് വാരി പൊതിയാണ്…

ഇവരൊക്കെ ഇവിടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ ആണ്…ഇത്രയും പേരെയാണ് ഇന്നലെ മമ്മി ചവിട്ടി പുറത്താക്കിയത് അതും എന്നെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി…

കഴപ്പ് നോക്കണേ…

“പക്ഷേ സാറിനെ കുറിച്ച് ദിവ്യ മാഡം ഒന്നും പറഞ്ഞിട്ടില്ലല്ലോ…”

കൂട്ടത്തിൽ ഉണ്ടായിരുന്ന ലീന എന്ന് പറയുന്ന പെൺകുട്ടി ചോദിച്ചു…

“അത് പറഞ്ഞില്ലേ ഞങ്ങളുടെ വളരെ സീക്രട്ട് മാരേജ് ആയിരുന്നു. ആരും അറിഞ്ഞിട്ടില്ല.”

സംഭവം സത്യമായിരുന്നു ഞാൻ തന്നെ അറിയുന്നത് എന്റെ ഇരുപതാമത്തെ ആനിവേഴ്സറിക്ക് ആണ്…

“അതെന്തിനാ ഇത്ര സീക്രട്ട് ആക്കി വെച്ചിരിക്കുന്ന?”

“ഹോ എന്തൊക്കെ അറിയണം പെണ്ണിന്..” ഞാൻ അവളുടെ കവിളിൽ ഒന്ന് കുത്തിക്കൊണ്ടു പറഞ്ഞു…

“പറയെന്നെ…” അവൾ എൻറെ മുഖത്ത് കുണുങ്ങിക്കൊണ്ട് വീണ്ടും ചോദിച്ചു

“അതൊക്കെ ഒരു വലിയ കഥയാ.. ഇപ്പോ ഒന്നും പറഞ്ഞു തുടങ്ങിയ തീരുമെന്ന് തോന്നണില്ല…”

പിന്നെയും അവരെന്നെ വിടുന്ന ലക്ഷണമില്ല ഓരോന്നും ചോദിച്ചു കൊണ്ടേയിരിക്കുകയാണ്…

അങ്ങനെ അവരുടെ ചോദ്യങ്ങൾക്ക് എന്നെക്കൊണ്ടാവുന്ന പോലെ ഞാൻ കലക്കി തിരിച്ചു മറുപടി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ്…

“what the hell is going on here…!” ഉറക്കെ ഇംഗ്ലീഷിൽ ഒരു ശബ്ദം കേട്ടത്…

ഇതാരാപ്പാ ഈ പുതിയ അവതാരം…

ഒരു ബ്ലാക്ക് കളർ സാരിയുടുത്ത ഒരു സ്ത്രീ…കണ്ടാൽ മമ്മിയുടെ അതേ പ്രായം തന്നെ തോന്നിക്കും…

വളരെ ഭംഗിയുള്ള ഒരു ഉണ്ട മുഖമായിരുന്നു അവർക്ക്. മുഖത്ത് കറുത്ത ഫ്രെയിം ഉള്ള ഒരു ഗ്ലാസ് ഉണ്ടായിരുന്നു….

അവരുടെ ശബ്ദം കേട്ടതും എൻറെ ചുറ്റും കൂടിയിരുന്ന അവരെല്ലാം

ഒറ്റയടിക്ക് അപ്രത്യക്ഷമായി…

ആരാടാ ഇവര്…

Leave a Reply

Your email address will not be published. Required fields are marked *