സച്ചുവിന്റെ പണികൾ – 4 47അടിപൊളി 

“ഇത്ത സോറി.. ദേഷ്യം കൊണ്ടു അറിയാതെ പറഞ്ഞതാ. ഇത്തയുടെ ഭാഗത്തു തെറ്റ് ഒന്നുമില്ല..എന്നോട് ക്ഷമിക്കണം.. പറഞ്ഞത് കുറച്ചു കൂടി പോയെന്നു അറിയാം ” ഞാൻ എനിക്ക് ആ സന്ദർഭത്തിൽ പറ്റുന്ന പോലെ ഞാൻ ക്ഷമാപണം നടത്തി. ഇത്ത തിരിച്ചു ഒന്നും പറഞ്ഞില്ല, അതേ ഇരിപ്പു തുടർന്ന്. എനിക്ക് കുറ്റബോധം കൂടി കൂടി വന്നു.. എങ്ങനെ ഇത്തയെ ആശ്വസിപ്പിക്കും എന്ന് ഒരു പിടിയും ഇല്ല.

“ഇറങ്ങി പൊക്കോണം എല്ലാം. എന്തു കാണാൻ നിൽകുവാ എല്ലാം കൂടി” പുറത്തു പങ്കജാക്ഷി അമ്മയുടെ ഗർജനം കേട്ട് ഞങ്ങൾ എല്ലാം ഞെട്ടി.. ആളുകൾ പിറുപിറുത് കൊണ്ടു നടന്നു അകലുന്നത് ഞങ്ങൾ കേട്ടു.

അകത്തേക്ക് കയറി വന്ന മാധവന്റെ അമ്മ എന്റെയും വിശാലിന്റെയും മുഖത്തു നോക്കി, എന്താ കാര്യം എന്ന് അന്വേഷിച്ചു.. ഞാൻ മാധവന്റെ കത്തിന്റെ ഉള്ളടക്കം പറഞ്ഞു തീരുമ്പോളേക്കും ആ സ്ത്രീ തളർന്നു കസേരയിലേക്ക് ഇരുന്നു പോയി.. എന്തിനു വേണ്ടി ആണ് ആ നികൃഷ്ട ജന്തുവിന് താൻ ജന്മം നൽകിയത് എന്ന് ഓർത്തിട്ട് ആവണം..

ഭർത്താവിന്റെ മരണ ശേഷം പല വീടുകളിൽ വീട്ടുജോലികൾ ചെയ്തു കഷ്ടപ്പെട്ട് വളർത്തിയ മക്കൾ.. മകൾ കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നു.. എന്നാൽ മകൻ!! ആ അമ്മ എന്തോ ചിന്തിച്ചു കൊണ്ട് കണ്ണുനീർ പൊഴിച്ചു.. പ്രായത്തിനു മുന്നേ സഞ്ചരിച്ച വാർദിക്യം, അവർ മക്കൾക്കു വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ വിളിച്ചു പറയുന്നതാണ്.

“മോൾ പോകുന്നോ വീട്ടിലേക്കു?” പങ്കജാക്ഷി അമ്മ സുഹറയോട് ചോദിച്ചു.. അവരുടെ സ്വരത്തിൽ മകനാൾ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയുടെ വേദന ഉണ്ട്.

“ഇല്ല അമ്മേ.. വാപ്പ എന്നെ ഒരിക്കലും തിരിച്ചു സ്വീകരിക്കില്ല ” ഇത്ത വിങ്ങി പൊട്ടി കരഞ്ഞു.

“എന്റെ മോളാ നീ.. എന്റെ മകൻ മരിച്ചു.. ഇനി എനിക്ക് ജീവൻ ഉള്ളടത്തോളം ഞാൻ നോക്കും നിന്നെയും കുഞ്ഞിനേയും.. മോൾ പേടിക്കേണ്ട..” താൻ ഈ ലോകത്തു ഒറ്റക്കായി, ഇനി എവിടെ പോകും എന്ന തോന്നൽ കുറച്ചു മാറിയത് കൊണ്ടു ആവാം ഇത്തയുടെ മുഖത്തു കുറച്ചു ആശ്വാസം വന്നത് പോലെ.

“അല്ല ഇത്താ എന്തായാലും ഒന്ന് ഇത്തയുടെ വീട്ടിൽ വിളിച്ചു നോകാം” ഞാൻ ഈ കുഞ്ഞിനേയും അതിന്റെ അമ്മയെയും ഈ പ്രായത്തിൽ നോക്കാൻ പങ്കജാക്ഷി അമ്മക്ക് അത്ര എളുപ്പം ആവില്ലന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു.

ഇത്ത മറുത്തു ഒന്നും പറഞ്ഞില്ല…പങ്കജാക്ഷി അമ്മയും ഒന്നും പറഞ്ഞില്ല.. മൗനം.. ഇത്തയോട് ഞാൻ നമ്പർ ചോദിച്ചപ്പോൾ ഇത്ത ഫോൺ എടുത്തു നമ്പർ തുറന്നു എന്റെ കയ്യിൽ തന്നു.. ഞാൻ എന്റെ ഫോണിൽ നിന്നും ആ നമ്പറിൽ വിളിച്ചു.. പുറത്തു പോയി ഞാൻ ആ ഫോൺ മറുവശത്തു എടുത്ത ഇത്തയുടെ വാപ്പയോടു കാര്യങ്ങൾ പറഞ്ഞു.. പക്ഷെ അയാൾ അതു നന്നായി പോയി, അവൾ അനുഭവിക്കട്ടെ എന്നാണ് മറുപടി പറഞ്ഞത്..ഇത്തക്ക് ഒരു തെറ്റ് പറ്റി പോയത് അല്ലേ, ഇപ്പോൾ അതു മനസിലാക്കി തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ സ്വീകരിക്കുക അല്ലേ വേണ്ടത് എന്ന ഞാൻ ചോദിച്ചപ്പോൾ അത്രക്ക് ദണ്ണം ആണെങ്കിൽ നിന്റെ വീട്ടിൽ കൊണ്ടു പോയി പാർപ്പിക്കു എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു.

നിരാശനായി തിരികെ വന്ന എന്റെ മുഖം നോക്കി ഞാൻ പറഞ്ഞത് അല്ലേ എന്ന രീതിയിൽ ഇത്ത തിരിച്ചും ഒരു നോട്ടം നോക്കി. ഇനി എന്താ ചെയ്യാൻ കഴിയുക..?? ഞാൻ ആലോചിച്ചു..വിശാൽ ആണെങ്കിൽ ഒന്നും മിണ്ടാതെ ഒരു പ്രതിമ കണക്കു നില്കുന്നു..

“ഇത്താ എങ്കിൽ ഇവിടെ തന്നെ നില്ക്കു.. ഇത്ത ഒരു ജോലി നോക്ക്..അതിനു എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ സഹായികാം.. അല്ലാതെ എനിക്ക് ആലോചിച്ചിട്ട് വേറെ ഒരു വഴിയും കിട്ടുന്നില്ല” ഞാൻ അതു പറഞ്ഞപ്പോ ഇത്ത ആദ്യമായി ചെറിയ ചിരി മുഖത്തു വരുത്തി എന്നെ നോക്കി.

“അപ്പോ കുഞ്ഞോ” ഇത്ത എന്റെ മുഖത്തു നോക്കി ആദ്യമായി സംസാരിച്ചു. പക്ഷെ എനിക്ക് ഉത്തരം മുട്ടി പോയി. ശരിയാണ്, ഏതാണ്ട് 8 മാസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ ആരുടെ കയ്യിൽ ഏല്പിച്ചു ജോലിക് പോകും..? പങ്കജാക്ഷി അമ്മ ആണെങ്കിൽ ഇപ്പോളും പല വീടുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതൊന്നും ഞാൻ ചിന്തിച്ചില്ല.

1 Comment

Add a Comment
  1. ബാക്കി വന്നില്ല

Leave a Reply

Your email address will not be published. Required fields are marked *