സച്ചുവിന്റെ പണികൾ – 4 47അടിപൊളി 

പുറത്തു കുശുകുശുപ് ശബ്ദം കൂടി വരുന്നത് ഞങ്ങൾ അറിഞ്ഞു..

ഒന്നും ഉരിയാടാതെ ഇത്ത തിരിഞ്ഞു കട്ടിലിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിന്റെ അടുത്തു നിന്ന് ഒരു പേപ്പർ എടുത്തു. എന്നിട്ട് എന്റെ അടുത്തു വന്നു അതു എനിക്ക് നേരെ നീട്ടി.. ഞാൻ അതു വാങ്ങി.. ഒരു ലെറ്റർ.. പുറംചട്ടയിൽ “സച്ചു ” എന്ന് മാത്രം മാധവന്റെ കൈ പടയിൽ വെണ്ടക വലുപ്പത്തിൽ എഴുതിയിട്ടുണ്ട്. അതു ഒട്ടിച്ചു വച്ചിരുന്നത് കീറിയിട്ടുണ്ട്.. ഒരു പക്ഷെ ഇത്ത തന്നെ ആവണം കീറി നോക്കിയത്. ഇത്ത ഒന്നും മിണ്ടാതെ എന്റെ മുന്നിൽ നിന്നു.. വിശാൽ അതിൽ എന്താ എന്ന ആകാംഷയിൽ എന്റെ കയ്യിലേക്കു തന്നെ നോക്കി നില്കുന്നു..ഞാൻ തെല്ലു ഒരു ആശങ്കയോടെ അതു നിവർത്തി.

“എന്റെ പ്രിയ സുഹൃത്ത്‌ സച്ചുവിന്, ഇപ്പോൾ നിന്റെ മാനസിക അവസ്ഥ എന്താണെന്നു എനിക്ക് അറിയാം.. എന്നെ കൊല്ലാൻ ഉള്ള ദേഷ്യം നിനക്ക് ഉണ്ടാകുമെന്നും അറിയാം.. ക്ഷമിക്കുക. സുഹറ ആയി ജീവിതം തുടങ്ങുമ്പോൾ എനിക്ക് ഒരുപാടു സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. കുറച്ചു നാൾ കഴിയുമ്പോൾ അവളുടെ വീട്ടുക്കാർ ഞങ്ങളെ സ്വീകരിക്കുമെന്നും എന്റെ കഷ്ടപ്പാട് എല്ലാം മാറും എന്നും ആയിരുന്നു ഞാൻ ഓർത്തത്‌.. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല..ഞങ്ങൾക്കു ഒരു കുട്ടി ആയപ്പോൾ ഞാൻ അവളുടെ വീട്ടിൽ പ്രദീക്ഷയോടെ വിളിച്ചു..അവർ അപ്പോളും അങ്ങനെ ഒരു മകൾ അവർക്കു ഇല്ലെന്നും അവളിൽ ഉണ്ടായ കുട്ടിയെ തങ്ങൾക്കു കാണേണ്ട എന്നും ആണ് പറഞ്ഞത്..എന്റെ സ്വപ്‌നങ്ങൾ എല്ലാം തകർന്നു.. നീ ഇപ്പോൾ ആലോചിക്കുന്നത് ശരി ആണ്.. അവളുടെ പണം കണ്ടു മാത്രം ആണ് ഞാൻ അവളെ എന്റെ ആക്കിയത്..
ഇപ്പോൾ മറ്റൊരു വെളിച്ചം എന്റെ മുന്നിൽ ഉണ്ട്.. അതു അവഗണിക്കാൻ എനിക്ക് പറ്റുന്നില്ല.. ഇങ്ങനെ ഇല്ലായ്മയിൽ ജീവിക്കാൻ എനിക്ക് പറ്റില്ല..അതുകൊണ്ട് ഞാൻ പോകുന്നു.. നീ ഈ കത്ത് വായിക്കുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ടവൾആയി ഈ നശിച്ച നാടിനോട് വിട പറഞ്ഞു എന്റെ സ്വപ്നത്തിലേക്കു യാത്ര തുടങ്ങിയിട്ടുണ്ടാവും.
എനിക്ക് അറിയാം ഞാൻ സുഹറയോടും കുഞ്ഞിനോടും ചെയ്യുന്നത് തെറ്റ് ആണെന്ന്..എങ്കിലും ദാരിദ്ര്യം നിറഞ്ഞ അവളുടെ കൂടെ ഉള്ള ജീവിതം എനിക്ക് പറ്റില്ല. നീ അവളെയും കുഞ്ഞിനേയും എങ്ങനെ എങ്കിലും അവളുടെ വീട്ടിൽ കൊണ്ടു പോയി ആകണം.. നിനക്ക് അതിനു സാധിക്കുമെന്ന് ആണ് എന്റെ വിശ്വാസം.. അവളെ ഞാൻ വിശ്വസിച്ചു നിന്നേ ഏൽപ്പിക്കുക ആണ്..നീ വേണ്ടത് ചെയ്യും എന്ന പ്രദീക്ഷയോടെ,
മാധവൻ.”

“പട്ടി പൊലയാടി മോൻ, അവന്റെ ഒരു കോണാത്തിലെ കത്ത്.. എന്റെ തലയിൽ ഇതിനെ ഒക്കെ ഏല്പിച്ചു പോകാൻ ഞാൻ ആണോ ഈ കൊച്ചിന്റെ തന്ത..”

മാധവന്റെ കോപ്പിലെ ന്യായവും സാഹിത്യവും കണ്ടപ്പോൾ ഞാൻ പൊട്ടി തെറിച്ചു..പണത്തിനു വേണ്ടി മാത്രം ഒരു പെണ്ണിന്നെ വലയിൽ ആക്കി. അതു കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു.. അവനു പണം ആണ് വലുത്.. വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണ്, അവളിൽ ഉണ്ടായ കുഞ്ഞു, അവന്റെ സ്വന്തം അമ്മ..അതൊന്നും അവനു വലുത് അല്ല. ഞാൻ കയ്യിൽ ഇരുന്ന കത്ത് ചുരുട്ടി വലിച്ചു എറിഞ്ഞു..

എന്നിട്ട് അവളിൽ നിന്നും പണം ഒന്നും കിട്ടില്ല എന്ന് മനസ്സിലായപ്പോ ഏതോ പണകാരി അമ്മായിയെ വളച്ചു അവരും ആയി നാട് കടന്നു ഇരിക്കുന്ന ഒരു പരനാറി, എന്നെ പ്രിയ സുഹൃത്ത്‌ എന്നും വിശ്വസിക്കാൻ പറ്റുന്ന സുഹൃത്ത്‌ എന്നും വിളിക്കുന്നത് എനിക്ക് ഒരു അറപ്പു ആയി തോന്നി. വേറെ ആരെയും അവനു കിട്ടിയില്ലേ??

“സച്ചു..” വിശാലിന്റെ കടുപ്പത്തിൽ നീട്ടി ഉള്ള വിളി കേട്ട് ഞാൻ അവനെ തിരിഞ്ഞു രൗദ്ര ഭാവത്തിൽ നോക്കി.

എന്തു കൊണ്ടു വിശാലിനു പകരം എനിക്ക് കത്ത് എഴുതി ആ നാറി?? അതായിരുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യം! വിശാൽ കണ്ണ് കൊണ്ടു ഇത്തയെ നോക്കാൻ പറഞ്ഞു. ഇത്ത മുഖം പൊത്തി ഇരുന്നു കരയുക ആണ്.. ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് എനിക്ക് അപ്പോൾ ആണ് മനസ്സിലായത്. മാധവനോട് ദേഷ്യം കാരണം പറഞ്ഞത് ആണെങ്കിലും എനിക്ക് അവരോടു വെറുപ്പ്‌ ഉള്ളത് പോലെ ആണ് ഞാൻ സംസാരിച്ചത്.. ഇത്ത തെറ്റ് ഒന്നും ചെയ്തട്ടില്ല.. അല്ലെങ്കിൽ മാധവനെ പോലെ ഒരു മൈരനെ കണ്ണും അടച്ചു വിശ്വസിച്ചത് മാത്രം ആണ് ഇത്ത ചെയ്ത തെറ്റ്.

1 Comment

Add a Comment
  1. ബാക്കി വന്നില്ല

Leave a Reply

Your email address will not be published. Required fields are marked *