സച്ചുവിന്റെ പണികൾ – 4 47അടിപൊളി 

“മ്മ് അതു ഓർത്തില്ല ഇത്ത.. ഞാൻ ഒന്ന് ആലോചിക്കട്ടെ.. എന്തെങ്കിലും വഴി ഉണ്ടാകും” ഞാൻ ആലോചനയുടെ ഇടയിൽ പറഞ്ഞു.

“എന്തെങ്കിലും വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്നത് നോകാം” വിശാൽ ആദ്യമായി ഒരു അഭിപ്രായം പറഞ്ഞു. അതു നല്ല ആശയം ആയി എനിക്ക് തോന്നി.

“അങ്ങനെ എന്തെങ്കിലും ചെയ്യാം ഇത്ത.. എന്തെങ്കിലും പണത്തിന്റെ ആവിശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ ഞങ്ങൾ ശരി ആക്കി തരാം..ആലോചിച്ചു പറഞ്ഞാൽ മതി” ഞാൻ അതു പറയുമ്പോൾ വിശാൽ എന്നെ ഒന്ന് നോക്കി.. ഞാൻ കണ്ണ് അടച്ചു ശരി ആകാം എന്ന രീതിയിൽ അവനെ നോക്കി തല അനക്കി.

“മക്കളെ നന്ദി ഉണ്ട്.. നിങ്ങളെ പോലെ ഉള്ള കൂട്ടുകാർ ഉണ്ടായിട്ടും എന്റെ മകൻ ഇങ്ങനെ ആയി പോയല്ലോ ” പങ്കാഞ്ചക്ഷി അമ്മ കരച്ചിൽ പിടിച്ചു നിറുത്തി കൊണ്ടു പറഞ്ഞു. ഞങ്ങൾക്കു എന്തു മറുപടി പറയണം എന്ന് അറിയില്ലായിരുന്നു.. ഈ സമയത്തു കൂടുതൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ സംസാരിച്ചാലും ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് പിന്നീട് അതിനെ പറ്റി ഒന്നും പറഞ്ഞില്ല..

എന്തു ആവിശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കരുത് എന്ന് പറഞ്ഞു എന്റെ നമ്പർ ഇത്തക്ക് കൊടുത്തു, അവരെ കുറച്ചു നേരം കൂടി ആശ്വസിപ്പിച്ചു ഞങ്ങൾ പതിയെ അവിടെ നിന്നും ഇറങ്ങി.. ഞങ്ങൾ ഇറങ്ങിയപ്പോൾ കുഞ്ഞു എഴുനേറ്റു കരച്ചിൽ തുടങ്ങി.. ആ കരച്ചിൽ എന്തുകൊണ്ടോ എന്റെ ഉള്ളിൽ ഒരു നൊമ്പരം ആയി തീർന്നു.

വിശാൽ കാശ് കൊടുക്കാമെന്നു നീ എന്തു ഓർത്താ പറഞ്ഞതൊന്നും അവന്റെ അവസ്ഥ അറിയാമല്ലോ എന്നൊക്കെ പറഞ്ഞപ്പോ പേടിക്കേണ്ട ഞാൻ ശരി ആകാം എന്ന് അവനോടു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. വീട്ടിലേക്കു വരുന്ന വഴി എന്റെ ചെവിയിൽ ആ കുഞ്ഞിന്റെ കരച്ചിൽ തിര അടിച്ചു കൊണ്ടിരുന്നു.. എന്തോ മാധവനെ പരിജയം ഉണ്ടായിരുന്നു എന്ന് പോലും ചിന്തിക്കുന്നത് ഒരു വെറുപ്പ് ആയി മാറി മനസ്സിൽ. ഗേറ്റ് തുറന്നു മുറ്റത്തേക്കു കയറിയതും ജൂലി ആന്റിയുടെ വീടിന്റെ മുന്നിൽ നിന്നും ആന്റിയും അഞ്ചു ചേച്ചിയും മെറിനും ഒരുമിച്ചു എന്റെ നേർക്ക് വരുന്നത് കണ്ടു. മെറിൻ കാര്യങ്ങൾ അവരോടു അവതരിപ്പിച്ചിട്ടുണ്ട്.. കൂടുതൽ അറിയാൻ ഉള്ള വരവ് ആണ് അതെന്ന് എനിക്ക് മനസിലായി..

“എന്താ പ്രശ്നം സച്ചു, എന്തിനാ ആ പെണ്ണ് നിന്നേ കാണണം എന്ന് പറഞ്ഞത്?” ആന്റിയുടെ ചോദ്യത്തിൽ ഉള്ള അധികാരം നിറഞ്ഞ വേവലാതി കേട്ട മെറിൻ എന്നെ നോക്കി കളിയാക്കുന്ന പോലെ ചിരിച്ചു. അഞ്ചു ചേച്ചിയുടെ മുഖത്തു ഒരു സംശയ ഭാവം. അതു കാര്യം എന്താന്ന് ഉള്ള സംശയം ആണോ അതോ ജൂലി ആന്റി ഇങ്ങനെ എന്തിനാ വെപ്രാളം കാണിക്കുന്നത് എന്ന സംശയം ആണോ എന്ന് മനസിലായില്ല.

“ഞാൻ ഒന്ന് ഇതിനു ഇറങ്ങിക്കോട്ടെ.. എന്നിട്ട് പറയാം ” എന്നെ വട്ടം കൂടി നിന്ന പെൺപടയെ നോക്കി ഞാൻ പറഞ്ഞു. മൂന്നുപേരും അല്പം പിന്നോട്ട് മാറിയപ്പോൾ ഞാൻ ഇറങ്ങി ഒന്നും പറയാതെ ജൂലി ആന്റിയുടെയും അഞ്ചു ചേച്ചിയുടെയും ഇടയിലൂടെ നടന്നു പുറത്തെ തിണ്ണയിൽ പോയി ഇരുന്നു.. വാല് പോലെ മൂന്ന് പേരും എന്റെ കൂടെ വന്നു ഇരുന്നു.. ജൂലി ആന്റി എന്റെ ഒരു വശത്തും മറ്റേ വശത്തു മെറിനും.. അഞ്ചു ചേച്ചി അല്പം മാറി തൂണിലും ചാരി ഇരുന്നു. ജൂലി ആന്റി മാത്രം എന്നെ തൊട്ട് ഉരുമി ആണ് ഇരുന്നത്.. അത്‌ നോക്കി മെറിൻ അർത്ഥവത്തായി ചിരിക്കുകയും ചെയ്തു. നാട്ടിലെ കാര്യം എല്ലാം അറിയാൻ ഉള്ള പെൺപടയുടെ ആവേശം!

ഞാൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു.. ജൂലി ആന്റിയുടെ മുഖത്തു ആശ്വാസം.. മെറിന്റെ മുഖത്തു ദേഷ്യം.. അതു മാധവനോട് തോന്നിയത് ആവാം.. പക്ഷെ അഞ്ചു ചേച്ചിയുടെ മുഖത്തു സങ്കടം ആണു.. പണം മാത്രം നോക്കി നടക്കുന്ന ഒരു ഭർത്താവ് തനിക്കും ഉണ്ടെന്നു ഓർത്തിട്ട് ആണോ അതോ സുഹറ ഇത്തയുടെ കുഞ്ഞിന്റെ കാര്യം ഓർത്തിട്ട് ആണോ? അറിയില്ല.

കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ അവർ മൂന്നും കൂടി നിരൂപണം തുടങ്ങി, ചർച്ച ആയി..മാധവൻ എന്തു മനുഷ്യൻ ആണ്, സുഹറയും കുഞ്ഞും ഇനി എന്തു ചെയ്യും, സുഹറയുടെ വീട്ടുകാരുടെ വാശി.. അങ്ങനെ പലതും..എനിക്ക് ആ ചർച്ചയിൽ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ എഴുനേറ്റു വാതിൽ തുറന്ന് അകത്തു കയറി..താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ എന്റെ മനസ്സും ഇതേ കാര്യങ്ങൾ തന്നെ ആയിരുന്നു ചർച്ച ചെയ്തിരുന്നതു ഈ സമയം അത്രേയും. മുഖം കഴുകി ഡ്രസ്സ്‌ മാറി വരാമെന്നു അവരോടു പറഞ്ഞു ഞാൻ അകത്തു കയറി.

1 Comment

Add a Comment
  1. ബാക്കി വന്നില്ല

Leave a Reply

Your email address will not be published. Required fields are marked *