വേറെ രണ്ട് സ്ഥലത്തായി അച്ഛൻ്റെയും അമ്മയുടെയും പേരിൽ ഉണ്ടായിരുന്ന ഉണ്ടായിരു ന്ന രണ്ട് ഏക്കർ സ്ഥലം ഇപ്പോഴും അവരുടെ പേരിൽ തന്നെ ……. വീട് വയ്ക്കാനുള്ള പ്ലാൻ ആയ പ്പോൾ രഞ്ജിനി പറഞ്ഞു അച്ചാ ! പുതിയ വീടിൻ്റെ പണി ആരെയാ ഏൽപ്പിക്കുന്നത് നമുക്ക് രാമനെ ഏൽപ്പിച്ചാൽ പോരെ മോളെ …….
അപ്പോൾ രഞ്ജിനി പറഞ്ഞു ഞങ്ങളുടെ വീട് വച്ച് തന്ന ആൾക്ക് കൊടുക്കാചാ അവർ ഉത്തരവാദിത്വത്തോടെ നല്ല മോഡലിൽ വീട് പണി ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നവരാ ……..
എന്തായാലും ഭരതൻ അടുത്ത മാസം വരുമല്ലോ മോളേ അവൻ്റെ തീരുമാനം കൂടി അറിയട്ടെ എന്നി ട്ട് തീരുമാനിക്കാം ……… ഭരതൻ വന്ന ശേഷം രഞ്ജിനിയുടെ തീരു മാനം പോലെ അവൾ ഭരതനെ കൊണ്ട് സമ്മതിപ്പിച്ചു ……
അധികം താമസിക്കാതെ വീടിൻ്റെ പണി തുടങ്ങി ഇതിനിടയിൽ ഭരതൻ്റെ അച്ചന് അസുഖം കാരണം കിടപ്പിലായി , രണ്ട് ആഴ്ച കഴിഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങി …….
ഭരതന് രഞ്ജിനി യോടുള്ള അമിതമായ സ്നേഹവും വിശ്വാസവും കാരണം രഞ്ജി നിയുടെ ഇഷ്ടവും നിർദ്ദേശപ്രകാ രവും ആയിരുന്നു വീടിൻ്റെ പണി കൾ അധികവും നടന്നത് ……..
വീടിൻ്റെ പണി കോൺട്രാക്ട് എടുത്തിരുന്ന ആൾ നിയമിച്ചി രുന്നു സൂപ്പർ വൈസർ ഷാഫി സ്ഥിരമായി സൈറ്റിൽ ഉണ്ടായി രുന്നു ….. മുപ്പത് വയസ്സോളം പ്രായം ഉണ്ടായിരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഷാഫി ….
ഷാഫിയും രഞ്ജിനിയും ചേർന്ന് ആയിരുന്നു സാധനങ്ങൾ സെലക്ട് ചെയ്യുന്നതും വാങ്ങിയി രുന്നതും പലപ്പോഴും ഇവർ രണ്ട് പേരും സിറ്റിയിൽ ബൈക്കിൽ കറങ്ങുന്നത് രാമൻ പലപ്പോഴും കണ്ടിട്ടുണ്ട് എങ്കിലും ഭദ്രനോട് രാമൻ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല …….
എന്തിന് വെറുതെ അവനെ കൂടി വിഷമിപ്പിക്കുന്നു …….. വീട് പണിക്ക് ആവശ്യമുള്ള കാശ് ചോദിക്കുമ്പോൾ ഉടൻ തന്നെ ഭദ്ര ൻ രഞ്ജിനി യുടെ അക്കൗ ണ്ടിലേ ക്ക് അയച്ചു കൊടുക്കും ……. അതിനാൽ ആറ് മാസം കൊണ്ട് തന്നെ വീടിൻ്റെ പണി പൂർത്തിയായി പാല് കാച്ചിന് നാട്ടിൽ വന്ന ഭദ്രൻ പാല് കാച്ചു കഴിഞ്ഞ് തിരികെ പോകുന്നതിന് മുന്നേ ഒരു ദിവസം വൈകിട്ട് ഒരു കുപ്പി സ്കോച്ചുമായി രാമൻ്റെ വീട്ടിലേക്ക് പോയി ……..
വീടിന് പുറത്തെ മാവിൻ ചോട്ടിൽ കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്ന ഭദ്രൻ രാമനെ വിളിച്ചു …… പുറത്തേ വന്ന രാധ പറഞ്ഞു ആ ഭദ്രേട്ടൻ ആയിരുന്നോ ചേട്ടൻ എന്നാ പോകുന്നേ ? ” ….. ഞാൻ വരുന്ന ഞായറാഴ്ച പോകും രാധേ ” ! മോനെവിടെ ? മോൻ ടിവിക്ക് മുന്നിൽ കാർട്ടൂണും കണ്ട് ഇരിക്കുവാ ! രാമനില്ലേ ? ….. രാമേട്ടൻ അകത്തുണ്ട് ഞാനിപ്പോ വിളിക്കാം എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി ……..
പുറത്തേക്ക് വന്ന രാമനെ കണ്ട ഭദ്രൻ പറഞ്ഞു എടാ ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട് രണ്ട് ഗ്ലാസ്സും കുറച്ചു വെള്ളവും കൂടി എടുത്തോ ……. ഗ്ലാസുമായി വന്ന രാമൻ ഓരോന്ന് ഒഴിച് മെല്ലേ സിപ് ചെയ്തു കൊണ്ട് പറഞ്ഞു അങ്ങനെ വീടിൻ്റെ പണിയും തീർത്തു പാല് കച്ചും കഴിഞ്ഞല്ലേ ഇപ്പൊ എന്തു തോന്നുന്നു ……. പണി മൊത്തം തീർന്നിട്ടില്ല കർട്ടൻ പോലുള്ള ചെറിയ കര്യങ്ങൾ ഇനിയും ബാക്കിയാ അതൊക്കെ രഞ്ജിനി പതിയെ ചെയ്യിച്ചോളും …….. എനിക്ക് അവളെ അത്രക്ക് വിശ്വാസമാ രാമാ അവളുടെ ഒറ്റ ഒരാളിൻ്റെ മിടുക്കിലാ എനിക്ക് ഈ വീട് തീർക്കാൻ കഴിഞ്ഞത് പിന്നെ നമ്മളൊക്കെ സാധാരണ ക്കാരല്ലേ രാമ ! ജീവിതത്തിൽ ആകെ ഒരു വീട് വക്കാൻ മാത്രേ നമുക്കൊക്കെ സാധിക്കൂ അത് സാധിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാഡാ ഞാനി പ്പോൾ രഞ്ജിനി എന്തു പറയുന്നു ? …….
അവൾക്കാണ് കൂടുതൽ സന്തോഷം അവളുടെ ഇഷ്ടത്തി ന് അല്ലേ വീടിൻ്റെ ഓരോ പണിക ളും ചെയ്തത് ……..
ഷാഫിയും രഞ്ജിനിയും തമ്മിലുള്ള അടുപ്പത്തെ പറ്റി അവനോട് പറയണം എന്നുണ്ട് പക്ഷേ ഇപ്പൊ വേണ്ട എൻ്റെ കയ്യിൽ കാണിക്കാൻ തെളിവൊ ന്നും ഇല്ലല്ലോ പിന്നൊരിക്കൽ ആകട്ടെ ! …….. അന്ന് അവൻ പോയശേഷം ഷാഫി പലതവണ ഭദ്രൻ്റെ വീട്ടിൽ വരുമായിരുന്നു ….
